Activate your premium subscription today
എല്ലാവരെക്കൊണ്ടും നല്ലതു മാത്രം പറയിപ്പിച്ച ഒരു ‘തങ്കപ്പെട്ട ബ്രാൻഡ്’, അതായിരുന്നു വിസ്താര. നല്ലതു പറയിപ്പിക്കുക ഇത്ര വലിയ കാര്യമാണോയെന്നു തോന്നാം, പക്ഷേ വ്യോമയാനരംഗത്ത് ഇത് വമ്പൻ സംഗതി തന്നെയാണ്. അത്രയ്ക്കുണ്ട് പല വിമാനക്കമ്പനികളെക്കുറിച്ചും ജനങ്ങളുടെ മനസ്സിലുള്ള ‘നെഗറ്റീവ്’ ചിന്താഗതി. സർക്കാരിൽ നിന്ന് ഏറ്റെടുത്ത് നാളുകൾ കഴിഞ്ഞിട്ടു പോലും എയർ ഇന്ത്യയെക്കുറിച്ചുള്ള ‘നെഗറ്റിവിറ്റി’ സാക്ഷാൽ ടാറ്റ ഗ്രൂപ്പിന് പോലും മായ്ക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഓർക്കണം. എയർ ഇന്ത്യയിലേക്ക് വിസ്താര ലയിക്കുന്നുവെന്ന് കേട്ടപ്പോൾ മുതൽ ആളുകൾ ചോദിച്ചത് ഒരേയൊരു ചോദ്യമാണ്–‘വിസ്താരയുടെ എക്സ്പീരിയൻസ് എയർ ഇന്ത്യയാകുമ്പോൾ കിട്ടുമോ?’. ആ ചോദ്യം ഒടുവിൽ ടാറ്റ ഗ്രൂപ്പ് കേട്ടു. വിസ്താര വിമാനങ്ങളിലെ യാത്രാനുഭവം അതേപടി നിലനിർത്തുമെന്ന് ഉറപ്പുനൽകേണ്ടി വന്നു. ഒപ്പം ഒരു വാഗ്ദാനവും–എയർ ഇന്ത്യയെ വിസ്താരയുടെ തലത്തിലേക്ക് ഉയർത്തും! ഈ വാഗ്ദാനം യാത്രക്കാർ അപ്പാടെ വിഴുങ്ങിയിട്ടില്ലെന്നതു സത്യമാണ്. പക്ഷേ, 10 വർഷം പഴക്കവും 70 വിമാനങ്ങളും മാത്രമുള്ള ഒരു കമ്പനിയുടെ നിലവാരത്തിലേക്ക് 140 വിമാനങ്ങളും 90 വർഷത്തിന്റെ ചരിത്രവുമുള്ള ഒരു കമ്പനി മാറുമെന്ന് പറയേണ്ടി വന്നെങ്കിൽ, അത് വിസ്താരയുടെ വിജയമാണ്. മറ്റൊരു ബ്രാൻഡിനും അവകാശപ്പെടാനാവാത്ത മികവിന്റെ ചരിത്രമാണ് വിസ്താരയ്ക്കുള്ളത്. ബ്രാൻഡ് നിറം മുതൽ പ്രീമിയം ഇക്കോണമി ക്ലാസ് വരെ ഇതിൽ എടുത്തുപറയേണ്ടതാണ്. ഇന്ത്യയിൽ പ്രീമിയം ഇക്കോണമിയെന്ന സങ്കൽപ്പം തന്നെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് വിസ്താരയ്ക്കാണ്. ഇന്ത്യൻ വ്യോമയാന രംഗത്തിന് ഒരു പ്രീമിയം ലുക്ക് ആൻഡ് ഫീൽ നൽകിയാണ് വിസ്താര കടന്നുപോകുന്നത്.
മട്ടന്നൂർ∙ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ–തിരുവനന്തപുരം സർവീസ് താൽക്കാലികമായി അവസാനിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന് കണ്ണൂരിൽ നിന്നുള്ള ഏക ആഭ്യന്തര സർവീസായിരുന്നു തിരുവനന്തപുരം സർവീസ്. മുൻപ് ബെംഗളൂരു കൂടി ഉണ്ടായിരുന്നു വിന്റർ ഷെഡ്യൂളിൽ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചു. ഇതോടെ
ചെന്നൈ∙ തിരുച്ചിറപ്പള്ളിയിൽ വിമാനം തിരിച്ചിറങ്ങിയ സംഭവത്തിൽ വിമാനത്തിലെ സാങ്കേതിക തകരാർ എങ്ങനെയുണ്ടായി എന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 15 വർഷത്തോളം പഴക്കമുള്ള വിമാനത്തിനു മുൻപ് രണ്ടു തവണ സമാന പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം
തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രാവിലെ എട്ടു മണിക്ക് മസ്കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്നു യാത്രക്കാരെ പുറത്തിറക്കി.
അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടു വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. തിങ്കളാഴ്ച രാവിലെ 8.25നുള്ള ഐഎക്സ് 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐഎക്സ് 393 കോഴിക്കോട് - കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്.
ന്യൂഡൽഹി∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടു. 12 മണിക്കൂർ വൈകിയാണ് വിമാനം യാത്ര തുടങ്ങിയത്. ഓണത്തിന് നാട്ടിലെത്തേണ്ട മലയാളികളാണ് വിമാനത്തിലുള്ളത്. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്.
മസ്കത്ത് ∙ മസ്കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. യാത്ര പോകുന്നതിന് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്രക്കാരിൽ പലരും സർവീസ്
മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ
കൊച്ചി: 932 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയില്‍. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കായി സെപ്റ്റംബര്‍ 16 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും (airindiaexpress.com) മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ്
Results 1-10 of 176