Activate your premium subscription today
Tuesday, Apr 8, 2025
മാള ∙ വൈന്തല-കൊടുങ്ങല്ലൂർ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പിലെ ചോർച്ചയടയ്ക്കാൻ കരിങ്ങാച്ചിറയിൽ വീണ്ടും റോഡ് വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം. ജനുവരിയിൽ ചോർച്ചയടച്ച സ്ഥലത്തു നിന്ന് ഏതാനും മീറ്റർ മാറിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്.ചോർച്ച പരിഹരിച്ചെങ്കിലും വൻതോതിൽ പണം വിനിയോഗിച്ച് റോഡ് ടാറിങ് നടത്തേണ്ടതുണ്ട്.
പിറവം ∙ പെരുവംമൂഴി റോഡ് നിർമാണം നിലച്ചതിനു പിന്നാലെ റോഡിന്റെ കോൺക്രീറ്റ് പ്രതലത്തിൽ കമ്പികൾ തെളിഞ്ഞു തുടങ്ങിയത് യാത്രക്കാരെ വലയ്ക്കുന്നു. റോഡിൽ മഴക്കാലത്തു വെള്ളക്കെട്ടു രൂപപ്പെടുന്ന ഭാഗങ്ങൾ ഉയർത്തി കോൺക്രീറ്റ് ചെയ്യുന്നതിനായിരുന്നു ലക്ഷ്യം. എന്നാൽ മാസങ്ങളായി നിർമാണം നിലച്ചതോടെ ഭാഗികമായി
മൂവാറ്റുപുഴ ∙ കൃത്യമായ ആസൂത്രണം ഇല്ലാതെ നടത്തിയ റോഡ് നവീകരണത്തിൽ എംസി റോഡ് സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ മണിക്കൂറുകളോളമാണ് നഗരത്തിൽ എംസി റോഡ് ഗതാഗതക്കുരുക്കിലായത്. അരമനപ്പടിയിൽ എംഎൽഎ ഓഫിസിനു സമീപം എംസി റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനൊപ്പം ടിബി റോഡ് പൊളിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ചെറുതോണി ∙ അധികൃതരുടെ ഉറപ്പ് പാഴ്വാക്കായി; വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശേരി - രാജപുരം - കീരിത്തോട് റോഡ് നിർമാണം എങ്ങുമെത്തിയില്ല. ഇതോടെ കഴിഞ്ഞ മാർച്ച് 31നു മുൻപ് പണി പൂർത്തിയാക്കുമെന്ന് പറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും അസാധ്യമായി. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി, വാഹനങ്ങൾ
പന്തളം ∙ എംസി റോഡിലെ അപകടമരണങ്ങളുടെ എണ്ണത്തിൽ ഭയപ്പെടുത്തുന്ന വർധന. പറന്തലിനും മാന്തുകയ്ക്കുമിടയിൽ 9.5 കിലോമീറ്ററുകൾക്കുള്ളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2 പേരാണ് മരിച്ചത്. ബൈക്ക് യാത്രികരായ പറക്കോട് മുകാസി ഭവനിൽ എസ്.മുരുകേശൻ കുരമ്പാലയിലും കുളനട ഞെട്ടൂർ സുമി മൻസിലിൽ ടി.സുബീക് മാന്തുകയിലുമുണ്ടായ
വലിയകാവ് ∙ വട്ടാർകയം ജംക്ഷനിലൂടെ നടന്നു പോകുന്നവർ ചെളിയിൽ തെന്നി വീഴാതെ വീടുകളിലെത്തിയാൽ ഭാഗ്യം. മഴ പെയ്താൽ ചെളിക്കുഴിയായി മാറുകയാണ് ജംക്ഷൻ.അങ്ങാടി പഞ്ചായത്തും പഴവങ്ങാടി പഞ്ചായത്തും അതിരു പങ്കിടുന്ന ജംക്ഷനിൽ നിന്നാണ് വട്ടാർകയം ഗവ. എൽപി സ്കൂളിലേക്കും തൊട്ടടുത്ത അങ്കണവാടിയിലേക്കും പോകേണ്ടത്.
വെണ്ണിക്കുളം ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഓടയുടെ അഭാവം. റോഡിലൂടെ വെള്ളം നിരന്ന് ഒഴുകുന്നത് യാത്ര ദുരിതമാക്കുന്നു.മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടിക്കും പുല്ലാടിനും ഇടയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടാണ് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നത്. പടുതോടിനും വാലാങ്കര സെന്റ് ലൂയീസ് മലങ്കര
വടകര ∙ ഫുട്പാത്ത് കം റോഡിന്റെ അപകടാവസ്ഥ കാരണം വലിയ വാഹനങ്ങൾ പോകുന്നതിന് നഗരസഭ വിലക്ക് ഏർപ്പെടുത്തിയ പുതിയ ബസ് സ്റ്റാൻഡ് – പാർക്ക് റോഡിലെ കോൺക്രീറ്റ് ബാരിക്കേഡ് ആരോ തകർത്തു. കാൽ നൂറ്റാണ്ട് മുൻപ് പാർക്ക് റോഡിൽ നിന്നു തുടങ്ങുന്ന ഭാഗത്ത് ഇരു വശത്തുമായി കോൺക്രീറ്റ് ചെയ്ത് ബാരിക്കേഡ്
കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ 3, 9 വാർഡുകളിലൂടെ കടന്നു പോകുന്ന പൂവത്തുംചോല – ഒടിക്കുഴി റോഡ് വേനൽമഴയിൽ തകർന്ന് യാത്ര ദുരിതമായി. പഞ്ചായത്ത് ഫണ്ടിൽ നിന്നു റോഡ് നവീകരണ പ്രവൃത്തിക്ക് 15 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി കഴിഞ്ഞ് കരാറുകാരൻ പ്രവൃത്തി ആരംഭിച്ചിരുന്നു. പാതയോരത്ത് ജലജീവൻ പൈപ്പിടൽ
കോഴിക്കോട്∙എരഞ്ഞിപ്പാലം ഇഎസ്ഐ ആശുപത്രിക്കു സമീപത്തെ ബസ് സ്റ്റോപ്പിനു മുൻപിൽ റോഡിലെ വലിയ കുഴി അപകടക്കെണി. എരഞ്ഞിപ്പാലം ഭാഗത്ത് നിന്നു മാനാഞ്ചിറ ഭാഗത്തേക്ക് പോകുന്ന റോഡിനു നടുവിലായാണ് റോഡ് തകർന്ന് വലിയ കുഴിയുള്ളത്.വേനൽമഴയിൽ കുഴി നിറഞ്ഞ് വെള്ളം കെട്ടി കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാകാതെ ഇതിൽ
Results 1-10 of 4889
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.