ടാറ്റ മോട്ടോഴ്സ് 1998 മുതൽ നിർമിക്കുന്ന എസ്‌യുവിയാണ് ടാറ്റ സഫാരി. ഇന്ത്യയിൽ തന്നെ വികസിപ്പിക്കുന്ന ആദ്യ എസ്‍യുവികളിലൊന്നും സഫാരി തന്നെ. 2019 ൽ ടാറ്റ മോട്ടോഴ്സ് സഫാരിയെ വിപണിയിൽ നിന്ന് പിൻവലിച്ചു. 2021 ൽ ഹാരിയറിന്റെ ഏഴു സീറ്റ് വകഭേദത്തിലൂടെ സഫാരി എന്ന പേര് ടാറ്റ തിരിച്ചു കൊണ്ടുവന്നു. തുടക്കത്തിൽ ഏഴു സീറ്റ് പതിപ്പിന് ഗ്രാവിറ്റാസ് എന്നായിരുന്നു പേരെങ്കിലും പിന്നീട് സഫാരി എന്നാക്കുകയായിരുന്നു. ആദ്യ തലമുറയിൽ നിന്ന് വ്യത്യസ്തമായി, രണ്ടാം തലമുറ സഫാരി ഒരു ഫ്രണ്ട് വീൽ ഡ്രൈവ്, മോണോകോക്ക് ക്രോസ്ഓവർ എസ്‌യുവിയാണ്.