Activate your premium subscription today
ഭൂമി (Real Estate), സ്വർണം, ബാങ്ക് സ്ഥിരനിക്ഷേപം (എഫ്ഡി/FD), ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ, പ്രത്യേകിച്ച് യുവാക്കൾ മാറിത്തുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഓരോ മാസവും മ്യൂച്വൽഫണ്ട് നിക്ഷേപത്തിലുണ്ടാകുന്ന വർധന.
കടകവിരുദ്ധമായി കേരളത്തിൽ വില ഇന്ന് അൽപം ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഇടിഞ്ഞ് ഇന്ന് രാവിലെ എക്കാലത്തെയും താഴ്ചയായ 84.23 ആയതാണ് കാരണം. രൂപ ദുർബലമായാൽ ഇറക്കുമതിച്ചെലവ് കൂടും.
സാധാരണക്കാർക്ക് എത്തിപ്പിടിക്കാനാകാത്ത ഉയരത്തിലേക്ക് പറപറന്ന് സ്വർണവില. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.
ലോക സമ്പദ്വ്യവസ്ഥ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയും സ്വർണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ കിട്ടുകയും ചെയ്യുന്നതാണ് വില വർധന സൃഷ്ടിക്കുന്നത്. കാരണങ്ങൾ നോക്കാം.
രാജ്യാന്തര വില ഔൺസിന് 2,643 ഡോളർ വരെ താഴ്ന്നെങ്കിലും ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,659 ഡോളറിൽ. ഇത് 2,670 ഡോളർ എന്ന പ്രതിരോധനിരക്ക് മറികടന്നാൽ കേരളത്തിലും വില റെക്കോർഡിലേക്ക് നീങ്ങുമെന്ന് നിരീക്ഷകർ
ഓരോ മാസവും മ്യൂച്വൽഫണ്ടിലെ മലയാളികളുടെ മൊത്ത നിക്ഷേപം റെക്കോർഡ് തകർത്ത് കൂടുകയാണ്. ഭൂമി, സ്വർണം. എഫ്ഡി, ചിട്ടി തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മലയാളികളും പ്രത്യേകിച്ച് യുവാക്കൾ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളിലേക്ക് കളംമാറ്റിത്തുടങ്ങി
സ്വർണ വില വൻതോതിൽ താഴേക്കിറങ്ങിയ സാഹചര്യം ചരിത്രത്തിലില്ല. വിലക്കുതിപ്പിന്റെ വേഗം കുറയുക മാത്രമാണ് ചെയ്യുക. വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകുമെങ്കിലും നിലവിലെ 2,600 ഡോളർ നിലവാരത്തിൽ നിന്ന് 2,000 ഡോളറിന് താഴെയെത്താനുള്ള സാധ്യതകൾ വിരളം.
സെപ്റ്റംബർ 27നും ഇന്നലെയും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥ. രാജ്യാന്തര വില 2,900ലേക്ക് എത്തിയാൽ കേരളത്തിൽ പവൻ വില 65,000-70,000 രൂപ കടന്നേക്കും.
സ്വർണവിലയിൽ പൊടുന്നനേയുള്ള കുതിച്ചുകയറ്റം.. കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,875 രൂപയിലെത്തി. ഇത് പുതിയ ഉയരമാണ്.
മലയാളികൾക്കു പണ്ടുമുതലേ നിക്ഷേപമെന്ന നിലയിൽ സ്വർണത്തോട് പ്രത്യേക ഇഷ്ടമുണ്ട്. കുറച്ചു പണം കയ്യിൽ വന്നാൽ ഒരുതരി പൊന്നു വാങ്ങിവയ്ക്കുന്ന ശീലവുമുണ്ട്. പക്ഷേ, സ്വർണവില റെക്കോർഡു ഭേദിച്ചു കുതിക്കുമ്പോൾ അതു സാധിക്കാത്ത സ്ഥിതിയാണിപ്പോൾ. കത്തിക്കയറിപ്പോകുന്ന സ്വർണവിലയെ പിടിച്ചുനിർത്താനാകില്ലെങ്കിലും
Results 1-10 of 74