Activate your premium subscription today
‘‘വീട്ടിൽ പൊരിച്ച മീൻ നല്കിയിരുന്നത് ചേട്ടൻമാർക്കായിരുന്നു...’’ ആൺകുട്ടിയും പെൺകുട്ടിയും വീടുകളിൽ പോലും രണ്ട് തരത്തിൽ പരിഗണിക്കപ്പെടുന്നു എന്നതിന് തെളിവായി സ്വന്തം അനുഭവം പറഞ്ഞത് പ്രശസ്ത സിനിമാതാരമാണ്. വര്ഷങ്ങൾക്ക് മുൻപ് നേരിട്ട അനീതി ഇപ്പോഴും മനസ്സില് നിന്നും മാഞ്ഞിട്ടില്ലെങ്കിൽ അന്ന് ആ കുഞ്ഞുമനസ്സ് എത്രമാത്രം വേദനിച്ചിരിക്കണം. പൊതുവേ 18 വയസ്സിനെയാണ് സ്വാതന്ത്ര്യത്തിന്റെ അടയാളമായി നമ്മുടെ സമൂഹം അംഗീകരിച്ചിട്ടുള്ളത്. അതിന് മുൻപുള്ളതെല്ലാം കുട്ടികളുടെ സ്വാതന്ത്ര്യത്തിനേക്കാളും അവകാശങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതെന്തേ, കുട്ടികൾക്ക് അഭിപ്രായങ്ങൾ പറയാനും, സ്വന്തം ഇഷ്ടങ്ങൾ നേടാനായി പ്രവർത്തിക്കാനുമുള്ള 'സ്വാതന്ത്ര്യം' വേണ്ടേ? പൊതുവേ കുട്ടികളുടെ അവകാശങ്ങളും സ്വാതന്ത്ര്യവുമെല്ലാം മുതിർന്നവരാണ് പങ്കുവയ്ക്കുന്നത്. അപ്പോഴും കുട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എന്തുകൊണ്ടാണ് കുട്ടികളെ കേൾക്കാൻ നമുക്കിത്ര മടി? ഈ സ്വാതന്ത്ര്യദിനത്തിൽ തങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിനെ കുറിച്ച് ഒരു കുട്ടി പറയുകയാണ്. യൂനിസെഫ് യൂത്ത് കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത എസ്. ഉമയാണ് കുട്ടികളുടെ ചിന്തകളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും മനസ്സുതുറക്കുന്നത്. കൗമാര പ്രായത്തിലെത്തിയ കുട്ടിക്ക് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെ അഞ്ച് തലങ്ങളായി തിരിച്ചാണ് തിരുവനന്തപുരം കോട്ടൺഹിൽ ജിജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഉമ അവതരിപ്പിക്കുന്നത്. ഒപ്പം സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങളും ഉമ മനോരമ ഓൺലൈൻ പ്രീമിയവുമായി പങ്കുവയ്ക്കുന്നു.
ഷൊർണൂർ ∙ റോഡിൽ തളർന്നു കിടന്ന വഴിയാത്രക്കാരനു കുഞ്ഞുകരങ്ങളുടെ കരുതൽ. കുളപ്പുള്ളി - ഷൊർണൂർ റോഡിൽ വീണുകിടന്നയാൾക്കാണു ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടിക്കൂട്ടം രക്ഷകരായത്.എട്ടാം ക്ലാസ്സുകാരായ അനന്തുകൃഷ്ണ, ഹരിദേവ്, അശ്വിൻചന്ദ്ര, ഗോകുൽകൃഷ്ണ, അനശ്വർ, വിധു കൃഷ്ണ, ശ്രേയസ്, ശ്യാം ശേഖർ, മുഹമ്മദ് റസാൻ എന്നിവർ
മൂന്നാർ∙ വന്യമൃഗങ്ങളുടെ ഭീഷണിയെ തുടർന്ന് ഇടമലക്കുടി ട്രൈബൽ സ്കൂളിൽ കുട്ടികൾ എത്താതായതോടെ കുട്ടികളെ എത്തിക്കാൻ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത്. പഠനം ഉപേക്ഷിച്ചവരും ഒന്നാം ക്ലാസിൽ ചേരാൻ മടിച്ച് വീടുകളിൽ കഴിയുന്നവരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 3 അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി.
ചോദ്യം : കറുത്ത കാറിൽ എത്തിയ ഒരു സംഘം ആൾക്കാർ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും താൻ കുതറി ഓടി രക്ഷപ്പെട്ടു എന്നും ഒൻപതു വയസ്സുള്ള ഒരു കുട്ടി പരാതിപ്പെടുകയും എന്നാൽ, പോലീസ് അന്വേഷിച്ചപ്പോൾ അത് സത്യമാകാൻ സാധ്യത ഇല്ല എന്നും കുട്ടി വെറുതെ കഥ ഉണ്ടാക്കിയതാണെന്ന് മനസ്സിലായി എന്നും പത്രവാർത്ത ഈയിടെ
മുംബൈ ∙ കരഞ്ഞ നവജാതശിശുവിന്റെ വായ അടയ്ക്കാൻ ടേപ്പ് ഒട്ടിച്ചതിന് ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലെ 3 നഴ്സുമാർക്കെതിരെ കേസെടുത്തു. പ്രസവത്തിനെത്തിയ പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. നവജാതശിശുക്കൾക്കുള്ള ഐസിയുവിലായിരുന്ന കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത് ശ്രദ്ധയിൽപെട്ട പ്രിയ,
നവരാത്രിക്കാലം ചിലർക്ക് ഗൃഹാതുരതയുടെ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ നിറവും മണവും രുചിയുമുള്ള നവരാത്രിയോർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കെ.ആർ പ്രവീൺ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ആസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പത്മനാഭപുരത്ത്; രാജവാഴ്ചയുടെ
അഭിമാനത്തിന്റെ ആനപ്പുറമേറി ഇവിടെ നിന്നായിരുന്നു എഴുന്നള്ളത്ത്! അക്ഷരം പുതിയതൊന്ന് ആശാൻ അനുവദിച്ചുതന്ന ദിവസമായിരുന്നു അത്. പുതിയ അക്ഷരം കണ്ണിൽ പകർന്ന നക്ഷത്രശോഭ അമ്മയുടെ മുഖത്താണ് ആദ്യം പ്രതിഫലിച്ചുകണ്ടത്. മുടിയിഴകൾ തലോടി അമ്മ ഉള്ളിൽ നിലാവ് നിറച്ചു. ഇവിടെ ഇപ്പോൾ ഒരു ഇരുനിലമാളികയാണ്. മതിൽക്കെട്ടിനുള്ളിൽ ടൈൽ വിരിച്ച മുറ്റം. ആശാനും ആശാട്ടിയും എന്നേ ഇവിടം വിട്ടുപോയി; അല്ല വിറ്റുപോയി. മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ആശാട്ടിയുടെ സഹോദരൻ വീടിനടുത്തൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെച്ചെന്നും പലതവണ കണ്ടിരുന്നല്ലോ, ഇരുവരുടെയും മരണം വരെ. ഇരുനില മാളിക ഇരുട്ടിലേക്കു മങ്ങി മുങ്ങുന്നു. അരപ്പൊക്കത്തോളം പച്ചനിറവും അതിനുമുകളിലേക്ക് കുമ്മായവെണ്മയുമായി ഓടുപാകിയൊരു കൊച്ചുവീട് അവിടെ തെളിയുന്നു. അടുക്കളവശത്തെ മുറ്റത്തു കിണർ, അപ്പുറത്തൊരു കൊച്ചു തൊഴുത്ത്, വടക്കേപ്പറമ്പിലേക്കിറങ്ങുന്നിടത്ത് തടിത്തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂരയുമായി കുടിപ്പള്ളിക്കൂടം.
കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തെറ്റ് തന്നെയാണ്. പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കുന്ന ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഷെൽട്ടർ ഹോമിൽ നിന്ന് തന്നെയാകുമ്പോഴോ? വേലി തന്നെ വിളവ് തിന്നുന്നത് പോലെയാകും കാര്യങ്ങൾ. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുമുള്ള അത്തരമൊരു കാഴ്ചയാണ് സോഷ്യൽ ലോകത്തിന്റെ കണ്ണുനനയിച്ചത്.
സോഷ്യൽ മീഡിയ വന്നതോടെ പിരിഞ്ഞു പോയ പലരെയും വീണ്ടും കാണാനും മിണ്ടാനുമുള്ള അവസരങ്ങളും സാധ്യതകളും കൂടി. വാട്സാപ്പിലെ പഴയ സ്കൂൾ ഗ്രൂപ്പും, കോളജ് ഗ്രൂപ്പുകളും തന്നെ തെളിവ്. അതിനു ശേഷം എത്രയോ മീറ്റപ്പുകളും കൂടിച്ചേരലുകളും ഉണ്ടായി. ഇനി കാണില്ലെന്നു കരുതിയ പലരും കെട്ടിപ്പിടിച്ചും
ന്യൂഡൽഹി∙ അടുത്ത ആഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അർബുദത്തിനുള്ള 'ഡിനുറ്റിസിമാബ്' മരുന്ന് വിദേശത്ത് നിന്നെത്തിക്കുന്നതിന് നികുതി ഇളവ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന് ഈ മരുന്ന് കാര്യക്ഷമമാണ്. ഇതിന്റെ ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) ആയ 12%
Results 1-10 of 18