Activate your premium subscription today
ഒരു വർഷം മുൻപ് വെറും 435 രൂപയായിരുന്ന കൊച്ചിൻ ഷിപ്യാഡിന്റെ ഓഹരി വില, 2024 ജൂലൈ 8ന് സർവകാല റെക്കോർഡായ 2979.45 രൂപയിൽ എത്തിയിരുന്നു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 1800 രൂപ നിലവാരത്തിൽ. ഒരു വർഷം മുൻപ് 11,000 കോടി രൂപയ്ക്കടുത്തായിരുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) ജൂലൈ എട്ടിന് കുതിച്ചുകയറിയത് 78,350 കോടി രൂപയിലേക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കേരളം ആസ്ഥാനമായ ഏറ്റവും വലിയ കമ്പനിയെന്ന നേട്ടമാണ് അന്ന് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കൊച്ചി കപ്പൽശാല സ്വന്തമാക്കിയത്. പക്ഷേ, നിലവിൽ വിപണിമൂല്യമുള്ളതാകട്ടെ 48,000 കോടി രൂപ നിലവാരത്തിൽ. സ്ഥാനം കല്യാൺ ജ്വല്ലേഴ്സിനും ഫാക്ടിനും പിന്നിലായി നാലാമതും. കഴിഞ്ഞ 5 വർഷത്തിനിടെ 900 ശതമാനത്തിന് മുകളിലും ഒരുവർഷത്തിനിടെ 200 ശതമാനത്തിന് മുകളിലും നേട്ടം (റിട്ടേൺ) നിക്ഷേപകർക്ക് സമ്മാനിച്ച കൊച്ചിൻ ഷിപ്യാഡ് ഓഹരികൾക്ക് ഇപ്പോൾ എന്തുപറ്റി? കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരി വില താഴേക്കുപോയത് 22 ശതമാനമാണ്. ഈ മിനിരത്ന കമ്പനിയുടെ ഓഹരി വിലയിലെ ഇടിവ് താൽകാലികമാണോ? അതോ, കാത്തിരിക്കുന്നത് കൂടുതൽ ഇടിവോ?
ന്യൂഡൽഹി ∙ നാവികസേനയുടെ തലപ്പത്തുനിന്ന് മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ പടിയിറങ്ങി. പുതിയ മേധാവിയായി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി ചുമതലയേറ്റു. സേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അമ്മയുടെ കാൽതൊട്ടു വന്ദിച്ചാണ് നാവികസേനയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. സാങ്കേതികവിദ്യയിലടക്കം സ്വയംപര്യാപ്തത കൈവരിക്കാനുള്ള സേനയുടെ ശ്രമങ്ങൾക്കു ശക്തി പകരുമെന്ന് ത്രിപാഠി പറഞ്ഞു.
ദുബായ്∙ ഇന്ത്യയുടെയും യുഎഇയുടെയും നാവിക സേനാംഗങ്ങൾ സംയുക്ത നാവികാഭ്യാസം നടത്തി. ഇന്ത്യൻ പടക്കപ്പലുകളായ ഐഎൻഎസ് വിശാഖപ്പട്ടണം, ത്രികാന്ത് എന്നിവയുടെ യുഎഇ പര്യടനത്തിന്റെ ഭാഗമായാണ് അഭ്യാസം സംഘടിപ്പിച്ചത്. കടൽക്കൊള്ളക്കാർ, കള്ളക്കടത്തുകാർ, മനുഷ്യക്കടത്തുകാർ ഉൾപ്പെടെ സമുദ്രം വഴി നേരിടുന്ന എല്ലാ സുരക്ഷാ
കൊച്ചി∙ രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനാണു മരിച്ചത്. പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ പേരു
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിന്റെ അടയാളമായ ‘ഡ്യുറാൻഡ് കപ്പ്’ വീണ്ടും കേരളത്തിലെത്തി. ഇതിനുമുൻപ് 1997, 2019 വർഷങ്ങളിൽ ടൂർണമെന്റുകളിലെ വിജയികളായ കേരളാ ടീമുകളാണ് ഈ കപ്പ് മലയാളക്കരയിലേക്ക് കൊണ്ടുവന്നത് എങ്കിൽ, ഇത്തവണ കപ്പുമായി എത്തിയത് ടൂർണമെന്റിന്റെ പ്രധാന സംഘാടകരായ ഇന്ത്യൻ നാവികസേനയാണ്. ഡ്യുറാൻഡ് കപ്പ് ട്രോഫി പര്യടനം തുടങ്ങിയത് മത്സരവേദികളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിയിലാണ്. അതും ഇന്ത്യൻ സായുധ സേനയുടെ പുതിയ മുഖമായ വിമാനവാഹിനി കപ്പൽ, ഐഎൻഎസ് വിക്രാന്തിൽ വച്ച്. ഇന്ത്യൻ സായുധ സേനയുടെ പാരമ്പര്യത്തിന്റെയും സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും പ്രതീകമായ ഡ്യുറാൻഡ് കപ്പും പുതിയകാലത്തിന്റെ കരുത്തായ ഐഎൻഎസ് വിക്രാന്തും സംഗമിക്കുന്ന അപൂർവ നിമിഷങ്ങൾക്ക് വേദിയൊരുക്കാന് വേണ്ടിയാകാം പതിവുകൾ തെറ്റിച്ച്, ഇത്തരത്തിലൊരു ചടങ്ങ് സംഘടിപ്പിച്ചത്
ഓഗസ്റ്റ് 3ന് അസമിൽ ആരംഭിക്കുന്ന ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിനു മുന്നോടിയായി നടത്തുന്ന ട്രോഫി പര്യടനത്തിനു കേരളത്തിൽ വേദിയാകുന്നതു വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്. നാളെ രാവിലെ 11നു കപ്പലിൽ നടക്കുന്ന ട്രോഫി അവതരണ ചടങ്ങിൽ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ ഫുട്ബോൾ താരങ്ങളും പങ്കെടുക്കും. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്കു പ്രവേശനമില്ല. ടൂർണമെന്റിന്റെ സഹസംഘാടകരാണ് നാവികസേന.
ന്യൂഡൽഹി ∙ ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 26 റഫാൽ മറീൻ യുദ്ധവിമാനങ്ങൾ ഇന്ത്യൻ നാവികസേന വാങ്ങും. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, വിക്രമാദിത്യ എന്നിവയിൽ അവ വിന്യസിക്കും. കാലപ്പഴക്കം മൂലം ഘട്ടംഘട്ടമായി ഒഴിവാക്കുന്ന റഷ്യൻ നിർമിത മിഗ് 29കെ വിമാനങ്ങൾക്കു പകരമാണ് റഫാൽ മറീൻ വാങ്ങുന്നത്. ഫ്രഞ്ച് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഈ മാസം 13,14 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുമ്പോൾ കരാർ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. ഫ്രഞ്ച് സഹകരണത്തോടെ 3 അന്തർവാഹിനികൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള കരാറും പ്രഖ്യാപിച്ചേക്കും. ആകെ 90,000 കോടി രൂപയുടെ കരാറുകളാണിവ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ സംഭരണ കൗൺസിൽ കരാറുകൾക്കു പച്ചക്കൊടി കാട്ടി.
കൊച്ചി∙ കൊച്ചിൻ ഷിപ്യാഡിൽ ഐഎൻഎസ് വിക്രാന്തിനു ‘ഫസ്റ്റ് സർവീസ്!’ ഫ്ലൈറ്റ് ടെസ്റ്റുകളുൾപ്പെടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി രാജ്യത്തിന്റെ അഭിമാനമുയർത്തിയാണു വിക്രാന്ത്, റീഫിറ്റ് എന്നറിയപ്പെടുന്ന പ്രഥമ അറ്റകുറ്റപ്പണികൾക്കായി കൊച്ചിൻ ഷിപ്യാഡിൽ മടങ്ങിയെത്തിയത്.
കൊച്ചി∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു കൊച്ചിയിലെത്തും. ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്നു രാത്രി 7.30ന് എത്തുന്ന അദ്ദേഹം ആദ്യം പങ്കെടുക്കുന്നതു ലോക ഹൈഡ്രോഗ്രഫി ദിനവുമായി ബന്ധപ്പെട്ടുള്ള പരിപാടികളിലാണ്. രാത്രി 8നു നാവികസേനയുടെ ഹൈഡ്രോഗ്രഫിക് സർവേ കപ്പലുകൾ സന്ദർശിക്കുന്ന മന്ത്രി നാവിഗേഷനൽ ചാർട്ട് പുറത്തിറക്കും. നാവികത്താവളത്തിൽ ഹൈഡ്രോഗ്രഫിക് സർവേ പരിശീലനം പൂർത്തിയാക്കുന്ന വിദേശ കെഡറ്റുകളുമായി മന്ത്രി ആശയവിനിമയം നടത്തും. നാളെ രാവിലെ 6നു ലോക യോഗാ ദിനാചരണത്തിന്റെ ഭാഗമായി നാവികർക്കൊപ്പം മന്ത്രി യോഗാഭ്യാസങ്ങളിൽ പങ്കെടുക്കും. രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിലാണു പരിപാടി.
ന്യൂഡൽഹി ∙ രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ പടുകൂറ്റൻ അഭ്യാസം നടത്തി. ഇതാദ്യമായാണ് ഇന്ത്യ 2 വിമാനവാഹിനികൾ ഒരുമിച്ച് അഭ്യാസത്തിനിറക്കുന്നത്. ജനുവരിയിൽ ചൈനീസ് നാവികസേന അവരുടെ പുതിയ
Results 1-10 of 68