Activate your premium subscription today
‘‘കഴിഞ്ഞവർഷം പ്ലേസ്മെന്റ് നൽകിയവരിൽ 80% പേരും ബെഞ്ചിലാണ്! പലരെയും വീണ്ടും പരിശീലനത്തിന് അയയ്ക്കേണ്ടി വരുന്നു. എന്നിട്ടും, പ്രോജക്ടിൽ നിയോഗിക്കാൻ കഴിയുന്നില്ല. സ്വാഭാവികമായും റിക്രൂട്മെന്റ് തൽക്കാലത്തേക്കു നിർത്തി. ഓഫർ ലെറ്റർ കൊടുത്തിട്ടും ആരെയും ജോലിക്കു വിളിക്കുന്നില്ല’’ – കേരളത്തിലെ ഒരു ഐടി കമ്പനി മേധാവിയുടേതാണ് ഈ വാക്കുകൾ. പ്ലേസ്മെന്റ് കിട്ടിയിട്ടും ജോലിയില്ലെന്നോ? റിക്രൂട്മെന്റിനെക്കുറിച്ചു ചോദിച്ചാൽ പല കമ്പനികളും പങ്കുവയ്ക്കുന്നതു ഭാവിയെക്കുറിച്ചു പൂർണ വ്യക്തതയില്ലാത്ത സാഹചര്യമാണ്. ഏതാനും വർഷത്തേക്കു വരാവുന്ന പ്രോജക്ടുകൾ എന്തായിരിക്കുമെന്ന പൊതുധാരണ (പൈപ്ലൈൻ വിസിബിലിറ്റി) മുൻപു കമ്പനികൾക്കുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ആ സാഹചര്യമില്ല. ക്യാംപസ് റിക്രൂട്മെന്റ് വഴി നിയമിച്ചവർക്കു രണ്ടു വർഷം കഴിഞ്ഞിട്ടും ഇൻഫോസിസ് ജോലി നൽകിയില്ലെന്നതിന്റെ പേരിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം കർണാടകയോടു റിപ്പോർട്ട് ആവശ്യപ്പെട്ടത് ഈയിടെ. രണ്ടായിരത്തിലധികം പേരാണ് കമ്പനിക്കെതിരെ രംഗത്തെത്തിയത്. തൊഴിലന്വേഷകരുടെ സ്വപ്നങ്ങൾക്കുമേൽ നിഴൽ വീഴ്ത്തുന്നതാണ് ഈ മാന്ദ്യം. രണ്ടു വർഷമായി രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് രംഗം മെല്ലെപ്പോക്കിലാണ്.
ന്യൂഡൽഹി ∙ കോടികളുടെ മണികിലുക്കവുമായി ഐഐടി പ്ലേസ്മെന്റ് സീസണിനു തുടക്കം. ഐഐടി ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിലെല്ലാം ആദ്യ ദിവസം തന്നെ മികച്ച ജോലി വാഗ്ദാനങ്ങൾ ലഭിച്ചെന്നാണു വിവരം. ഐഐടി മദ്രാസിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്കു ട്രേഡിങ് കമ്പനിയായ ജെയ്ൻ സ്ട്രീറ്റ് 4.3 കോടി
മുംബൈ∙ ഫിൻടെക് ട്രേഡിങ് കമ്പനിയായ ഡാവിഞ്ചി ഡെറിവേറ്റീവ്സിൽനിന്ന് 2.2 കോടി രൂപയുടെ റെക്കോർഡ് ഓഫറുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെയുടെ പ്ലേസ്മെന്റ് സീസണിന്റെ ആദ്യ ഘട്ടം ഞായറാഴ്ച ആരംഭിച്ചു. 2.2 കോടി രൂപയുടെ ഉയർന്ന പാക്കേജ് 3 വിദ്യാർഥികൾക്ക് ലഭിക്കുമെന്നാണ് സൂചന. ഈ വർഷം ഐഐടി-ബി വിദ്യാർഥികൾക്ക് 258 പ്രീ-പ്ലേസ്മെന്റ് ഓഫറുകളാണ് ലഭിച്ചത്.
ക്യാംപസ് റിക്രൂട്മെന്റ് എന്നു കേൾക്കുമ്പോൾത്തന്നെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഭയക്കുന്നത് തങ്ങളുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെയോർത്താണ്. ഇന്റര്വ്യൂകളും റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവിധ ആശയവിനിമയങ്ങളും ഇംഗ്ലിഷിലാണ് എന്നതുതന്നെയാണ് കാരണം. ഒട്ടുമിക്ക മേഖലകളിൽ പ്രവർത്തിക്കുന്ന
ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട ‘തലയണമന്ത്ര ’ത്തിൽ ഡ്രൈവിങ് പഠനത്തിനിടെ മാമുക്കോയയോട് ശ്രീനിവാസൻ പറയുന്ന ഹിറ്റ് ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇനിയത് വെറും തമാശ ഡയലോഗ് അല്ല. പോളിടെക്നിക്കിൽ പഠിച്ചവരൊന്നും അത്ര ചെറിയ പുള്ളികളുമല്ല. ഈ വർഷം
വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), National
വിദ്യാഭ്യാസമായാലും ജോലിയായാലും ഏറ്റവും മികച്ചത് തേടി കണ്ടെത്തുന്നതില് മലയാളികള് എന്നും ഒരു പടി മുന്നിലാണ്. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കുകയും ആഗോള കമ്പനികളില് ഉയര്ന്ന ശമ്പളത്തോടെ പ്ലേസ്മെന്റ് ഉറപ്പാക്കുകയും ചെയ്യുന്ന രാജ്യത്തെ മുന്നിര സ്ഥാപനമായ പഞ്ചാബിലെ ലവ്ലി പ്രഫണഷല്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിച്ച കാലം മുതലേ ഐടി കമ്പനികളുടെ ജോലിസാധ്യതകളെ അതെങ്ങനെ ബാധിക്കുമെന്ന ചർച്ചയും തുടങ്ങിയതാണ്. ചില ജോബ് പൊസിഷനുകളെങ്കിലും എഐ തട്ടിയെടുക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. ക്യാംപസുകളിൽനിന്നു റിക്രൂട്ട് ചെയ്തവർ അവസരത്തിനൊത്ത് ഉയരാത്തതും കമ്പനികളെ
എൻജിനീയറിങ് പഠനരംഗത്ത് രാജ്യത്തെ ഏറ്റവും മുൻനിര സ്ഥാപനങ്ങളിലൊന്നായ ഐഐടി ബോംബെയിൽ ഇക്കൊല്ലം 36% വിദ്യാർഥികൾക്കു ക്യാംപസ് പ്ലേസ്മെന്റ് ലഭിച്ചില്ലെന്ന വാർത്ത വിദ്യാർഥികളെയും അക്കാദമിക് ലോകത്തെയുമെല്ലാം ആശങ്കപ്പെടുത്തുന്നുണ്ട്. വാർത്ത ശരിയല്ലെന്നു വ്യക്തമാക്കി ഐഐടി ബോംബെ അധികൃതർ രംഗത്തു വന്നെങ്കിലും
അതിവേഗം വളർന്നു പന്തലിക്കുന്ന ഭക്ഷ്യവ്യവസായരംഗത്ത് ഒന്നാന്തരം ജോലിസാധ്യതയുണ്ട്. കേന്ദ്രസർക്കാരിന്റെ ഭക്ഷ്യസംസ്കരണ- വ്യവസായ മന്ത്രാലയത്തിനു കീഴിൽ, സർവകലാശാലയ്ക്കു സമാനമായ പദവിയുള്ള ഉന്നത സ്ഥാപനമാണ് നിഫ്റ്റെം (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഒൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ്). മികച്ച
Results 1-10 of 27