Activate your premium subscription today
തിരുവനന്തപുരം വെഞ്ഞാറമൂട് നടന്ന പ്രഫഷനൽ നാടക മത്സരത്തിന്റെ സമ്മാനദാനവേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസംഗം കേരളം കേട്ടതാണ്. ആധികാരികതയോടെ ഉറച്ച ശബ്ദത്തിൽ അദ്ദേഹം പറഞ്ഞത് ഇതായിരുന്നു– ‘‘14,000 കുട്ടികള്‍ പങ്കെടുക്കുന്ന സ്കൂള്‍ കലോത്സവത്തില്‍ ഏഴു മിനിറ്റ് നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ സ്കൂള്‍ കലോത്സവത്തിലൂടെ പ്രശസ്ത നടിയായ വ്യക്തിയോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ 5 ലക്ഷം രൂപ എന്റെ പ്രസ് സെക്രട്ടറിയോടു ചോദിച്ചു. എത്ര അഹങ്കാരം... പണത്തോടുള്ള ആർത്തി അവർക്ക് തീർന്നിട്ടില്ല. ഞാൻ വേണ്ടെന്നു പറഞ്ഞു.’’ മന്ത്രിയുടെ പ്രസ്താവന തുടക്കമിട്ടത് വലിയൊരു ചർച്ചയ്ക്കാണ്. ആർടിസ്റ്റുകളുടെ പ്രതിഫലം മുതൽ അവർ അനുഭവിക്കുന്ന ആനുകൂല്യങ്ങളും സ്വീകാര്യതയും മാത്രമല്ല അവർ നേരിടുന്ന അവഗണനയും വെല്ലുവിളികളും പ്രശ്നങ്ങളും വരെ അക്കമിട്ടു നിരത്തിയാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച കൊഴുത്തത്.
കരുളായി ∙ കെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നിലമ്പൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ 280 പോയിന്റ് നേടി പാലേമാട് എസ്വി എച്ച്എസ്എസ് ഓവറോൾ കിരീടം നേടി. നിലമ്പൂർ ജിഎംവിഎച്ച്എസ്എസ് (245) രണ്ടും ചുങ്കത്തറ എംടിഎച്ച്എസ്എസ് (242) മൂന്നും സ്ഥാനങ്ങൾ നേടി.ഹൈസ്കൂൾ വിഭാഗത്തിൽ
കൊടുവള്ളി ∙ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ ചക്കാലക്കൽ എച്ച്എസ്എസ് ചാംപ്യന്മാർ. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. എച്ച്എസ്എസ് നരിക്കുനിക്കാണു രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിനാണു രണ്ടാം സ്ഥാനം.യുപി വിഭാഗത്തിൽ എയുപി സ്കൂൾ മുട്ടാഞ്ചേരിയും
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്കൂൾ മേളകൾക്കുള്ള സർക്കാർ വിഹിതം വെട്ടിക്കുറച്ചതോടെ സബ്ജില്ലാ മേളയുടെ നടത്തിപ്പിനായി വിദ്യാർഥികളിൽനിന്ന് അനധികൃത പണപ്പിരിവ് വ്യാപകം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 8–ാം ക്ലാസ് വരെയുള്ള വിദ്യാർഥികളിൽനിന്ന് ഒരുവിധ പണപ്പിരിവും പാടില്ലെന്നിരിക്കെയാണ് ഇത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽനിന്ന് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മേളകൾക്കായി ഈടാക്കിയ തുകയ്ക്കു പുറമേ അധിക പിരിവും നടത്തുന്നു.
കൊല്ലം∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ മികവു പുലർത്തുന്ന കുട്ടികൾക്കു മലയാള മനോരമ നൽകുന്ന എന്റെ മലയാളം സ്വർണപ്പതക്കത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ മരിയ സാന്ദ്രയെയും ഹയർസെക്കൻഡറി വിഭാഗത്തിൽ റിഗ റോസ് ബാബുവിനെയും വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തു. ഹൈസ്കൂൾ കഥാരചന, കവിതാരചന
കൊല്ലം ∙ അഞ്ചുനാൾ കേരളക്കരയെ വിസ്മയിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. മത്സരം അവസാനലാപ്പിലേക്ക് കടക്കുമ്പോൾ ആരായിരിക്കും സ്വർണക്കപ്പ് ഏന്തുകയെന്ന ആകാംക്ഷയിലാണു മലയാളികൾ. 872 പോയിന്റുമായി കണ്ണൂരും 871 പോയിന്റുമായി കോഴിക്കോടും 865 പോയിന്റുമായി പാലക്കാടുമാണു മുന്നിലുള്ളത്. 239
കൊല്ലം ∙ സൂനാമി തകർത്തെറിഞ്ഞ അച്ഛന്റെ സ്വപ്നം അതേ സ്ഥലത്ത് പ്രളയത്തിലൂടെ തിരികെപ്പിടിച്ച് മകൾ. 2004ൽ കൊല്ലത്തു നടന്ന സംസ്ഥാന കേരളോത്സവത്തിൽ മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ ട്രെയിനിറങ്ങും മുന്നേ കോഴിക്കോട്ടുകാരൻ ഷൈജുവിന് തിരികെപോകേണ്ടി വന്നു. സൂനാമി ആഞ്ഞടിച്ചതോടെ കേരളോത്സവം റദ്ദു ചെയ്തു. ഇതോടെ
ചവിട്ടുനാടക വേദിയിലെ ‘രാജകുമാരി’യുടെ ഓർമകളുമായാണ് എറണാകുളം കുറുമ്പത്തുരുത്ത് സ്വദേശി റോയ് ജോർജുകുട്ടി ആശാൻ കൊല്ലത്തു സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. 38 വർഷമായി പരിശീലകനായി റോയ് സംസ്ഥാന കലോത്സവത്തിലുണ്ട്. അച്ഛൻ റോയ് ജോർജുകുട്ടിയുടെ കൈപിടിച്ചാണ് ഒന്നര വയസ്സുള്ളപ്പോൾ മകൾ ആൻ റിഫ്ത ചവിട്ടുനാടക വേദിയിലെത്തുന്നത്. റോയ് സംവിധാനം ചെയ്ത പല നാടകങ്ങളുടെയും ഭാഗമായിരുന്നു മകളും. ആ രാജകുമാരിയുടെ വെളിച്ചമാണു കഴിഞ്ഞ നവംബർ 25നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലുണ്ടായ (കുസാറ്റ്) ദുരന്തത്തിൽ അണഞ്ഞത്. അവിടെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു ആൻ.
കൊല്ലത്തു നടക്കുന്ന സംസ്ഥാന കലോത്സവ വേദിയിൽ കഥകളി മത്സരങ്ങൾ തരംഗം സൃഷ്ടിക്കുകയാണ്. കലോത്സവത്തിലെ ഏറ്റവും ചെലവേറിയ ഇനങ്ങളിലൊന്ന്. മുഖത്ത് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്താൻ മണിക്കൂറുകളുടെ അധ്വാനം വേണം. മത്സരവേദിക്ക് സമീപത്തെ ക്ലാസ് മുറികളിലെല്ലാം നിറയെ കഥകളിയുടെ ആടയാഭരണങ്ങളാണ്. ഓരോരുത്തരുടെയും വേഷങ്ങൾ എടുത്തുവയ്ക്കാൻ ധാരാളം സ്ഥലം വേണം. ഈ വേദിയിൽ മത്സരിക്കാൻ 12 ശിഷ്യരുമായി ഒരാശാൻ വരികയാണ്. പരമ്പരാഗതരീതിയിൽ കഥകളിയിൽ ഉറച്ചുനിൽക്കുന്ന ആശാൻ. കലാമണ്ഡലം വെങ്കിട്ടരാമൻ. കളിയഭ്യസിപ്പിച്ച് ചുട്ടികുത്തി ഉടുത്തുകെട്ടി വേദിയിലെത്തിച്ചവരെല്ലാം എ ഗ്രേഡുമായി തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 674 പോയൻറുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 663 പോയിന്റ് വീതം നേടി കോഴിക്കോടും പാലക്കാടും രണ്ടാമതുണ്ട്. 646 പോയിന്റുമായി തൃശൂരാണ് മൂന്നാമത്. 175 ഇനങ്ങളിൽ മത്സരം പൂർത്തിയായി. അപ്പീൽ 'പ്രളയം' മത്സര ഷെഡ്യൂളുകൾ താളം തെറ്റിക്കുന്നുണ്ട്.
Results 1-10 of 59