Activate your premium subscription today
ആലപ്പുഴ∙ കായിക താരങ്ങളുടെ വെട്ടിക്കുറച്ച ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാതെ, വീണ്ടുമൊരു സംസ്ഥാന സ്കൂൾ കായികമേള. ഈ സ്കൂൾ കായികമേളയിലും ആദ്യ 4 സ്ഥാനക്കാർക്കു മാത്രമാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കുക.
തിരുവനന്തപുരം ∙ സ്കൂൾ പൊതുപരീക്ഷ എഴുതാൻ സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗങ്ങളിൽ അനർഹരായവർ വർധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സൂചന നൽകുന്നു. പരീക്ഷ എഴുതാൻ താഴ്ന്ന ക്ലാസിലെ വിദ്യാർഥിയെ സഹായിയായി അനുവദിക്കുന്നതും എഴുതി നേടിയ മാർക്കിന്റെ 25% ഗ്രേസ് മാർക്കായി ലഭിക്കുന്നതുമുൾപ്പെടെയുള്ള
തിരുവനന്തപുരം∙ സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിനു ശേഷം പരീക്ഷാർഥികൾ ആവശ്യപ്പെട്ടാൽ മാർക്കുവിവരം വെളിപ്പെടുത്തുന്നതിന് അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നേരത്തെ ഇത് മൂന്നു വർഷമായിരുന്നു. എസ്എസ്എൽസിക്കു ശേഷം സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ നിന്നും വിവിധ സ്കോളർഷിപ്പുകൾക്കും തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം നേരിട്ട് നൽകുന്നതിനും നിരവധി അപേക്ഷകൾ വരുന്ന സാഹചര്യത്തിലാണ് സർക്കാർ നിബന്ധനകളിൽ ഇളവു വരുത്തിയത്.
കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ.
തിരുവനന്തപുരം ∙ എസ്എസ് എൽസി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയിൽ 30% മാർക്ക് നേടണമെന്ന പരിഷ്കാരം ഈ അധ്യയന വർഷം നടപ്പാക്കില്ല. 2027 മാർച്ചിലെ എസ്എസ്എൽസി പരീക്ഷ മുതലാകും ഇതു പ്രാബല്യത്തിലാകുക. അതിനു മുന്നോടിയായി ഈ അധ്യയന വർഷം 8–ാം ക്ലാസിലും അടുത്ത അധ്യയന വർഷം 8,9 ക്ലാസുകളിലും വാർഷിക പരീക്ഷയിൽ ഈ പരിഷ്കാരം നടപ്പാക്കിത്തുടങ്ങാനാണു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്ത് പരീക്ഷയിൽ 30% മാർക്ക് നേടണമെന്ന നിബന്ധന നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രചാരണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്. സംവിധാനത്തിന്റെ പോരായ്മ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടുമായി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണു തീരുമാനം.
രസതന്ത്രത്തിൽ പഠിക്കുന്നതു പ്രധാനമായും പദാർഥങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ചാണല്ലോ. അതിനാൽ തന്നെ പദാർഥഘടന നന്നായി മനസ്സിലാക്കിയിരിക്കണം. എന്താണ് തന്മാത്ര? എന്താണ് ആറ്റം? തന്മാത്രയുടെ സവിശേഷതകൾ എന്തൊക്കെയാണ്? ആറ്റങ്ങൾ ചേർന്ന് എങ്ങനെയാണ് തന്മാത്രകൾ രൂപപ്പെടുന്നത്? തുടങ്ങിയ കാര്യങ്ങൾ. ഇതിനായി
തിരുവനന്തപുരം ∙ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാർഥികളുടെ നിലവാരം സംബന്ധിച്ച് മന്ത്രിമാർ തമ്മിലും അഭിപ്രായ വ്യത്യാസം. പല കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തന്നെ എത്തി.
തിരുവനന്തപുരം∙ കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. മന്ത്രി സജി ചെറിയാൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു നടത്തിയ പരാമർശം വാർത്തയായതിനു പിന്നാലെയാണു ശിവൻകുട്ടിയുടെ പ്രതികരണം.
Results 1-10 of 354