Activate your premium subscription today
മലയാളത്തിലെ ഏറ്റവും വയലൻസ് ഏറിയെ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ‘മാർക്കോ’യ്ക്ക് എ സർട്ടിഫിക്കറ്റ്. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ ആദ്യ ടിക്കറ്റ് ബുക്കിങ് നിർവഹിച്ച് കേരള സ്പീക്കർ എ.എൻ ഷംസീര്. ‘‘ഏറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ആദ്യ
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ ‘മാർക്കോ’ റിലീസിന് ഇനി ദിവസങ്ങൾ മാത്രം. ഡിസംബർ 20ന് ക്രിസ്മസ് റിലീസായി ലോകമെങ്ങുമുള്ള തിയറ്ററുകളിൽ 5 ഭാഷകളിലായി ചിത്രമെത്തും. ടീസറായും പോസ്റ്ററുകളായും പാട്ടുകളായുമൊക്കെ ഇതിനകം പുറത്തിറങ്ങിയിരിക്കുന്ന പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം സിനിമയുടെ ഹൈപ്പ്
ക്യൂബ്സ് എൻ്റർടെയ്ൻമെന്റ്സ് നിർമിച്ച് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യുടെ റിലീസിന് ദിവസങ്ങൾ ശേഷിക്കേ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ. കാഴ്ചയ്ക്കും കേൾവിക്കും പരിമിതി ഉള്ളവർക്കും ‘മാർക്കോ’ ആസ്വദിക്കാനാവുന്ന എഡി, സിസി സംവിധാനങ്ങളോടെയായിരിക്കും ചിത്രം പുറത്തിറക്കുന്നതെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ് പറയുന്നു. ഓഡിയോ ഡിസ്ക്രിപ്ഷൻ (AD), ക്ലോസ്ഡ് ക്യാപ്ഷൻ (CC)സംവിധാനങ്ങൾ എന്നിവ സിനിമയിൽ നിയമപ്രകാരം ഉൾപ്പെടുത്തുകയാണ്. ഇതു വഴി കാഴ്ച ശക്തിക്കും കേൾവി ശക്തിക്കും പരിമിതി ഉള്ളവർക്കും ചിത്രം ആസ്വദിക്കാൻ കഴിയും. ഈ സംവിധാനങ്ങൾ മൂവി ബഫ് ആക്സസ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നതാണെന്നും ഷെരീഫ് മുഹമ്മദ് പറയുന്നു.
'മാർക്കോ'യെ വാഴ്ത്തിപ്പാടി ബേബി ജീൻ സോഷ്യൽ മീഡിയയെ വിറപ്പിച്ചിരിക്കുകയാണ്. പാട്ട് പുറത്തിറങ്ങി മണിക്കൂറുകള്ക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യിലെ 'മാർപ്പാപ്പ' ഗാനം. ചിത്രത്തിലേതായി ആദ്യമിറങ്ങിയ സിംഗിൾ ബ്ലഡ് ഡബ്സിയുടേയും സന്തോഷ് വെങ്കിയുടേയും ശബ്ദത്തിലെത്തി സോഷ്യൽമീഡിയ മുഴുവൻ ഭരിക്കുന്നതിനിടയിലാണ് രണ്ടാമത്തെ ഗാനവും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 'ബ്ലഡ്' ഇപ്പോഴും യൂട്യൂബ് മ്യൂസിക് ട്രെൻഡിംഗിൽ ഒന്നും രണ്ടും സ്ഥാനത്ത് തന്നെ തുടരുകയാണ്. മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തുന്ന 'മാർക്കോ'യിലെ രണ്ടാമത്തെ ഗാനമായ 'മാർപ്പാപ്പ' സംഗീത സംവിധായകൻ സുഷിന്റെ ശ്യാമിന്റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളെഴുതി ബേബി ജീന്റെ ശബ്ദത്തിലാണ് എത്തിയിരിക്കുന്നത്. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളും ബേബി ജീന്റെ സ്പെഷൽ വോയ്സുമായി എത്തിയിരിക്കുന്ന ഗാനം കേള്ക്കുന്നവരെയെല്ലാം അഡിക്ടഡ് ആക്കിയിരിക്കുകയാണ്. സയീദ് അബ്ബാസ് സ്വതന്ത്ര സംവിധായകനായി ഒരുക്കിയിരിക്കുന്ന ആദ്യ ഗാനമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസർ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസ് ആയിരുന്നു.
മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലിൽ എത്തുന്ന, ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ പ്രൊമോ സോങ് റിലീസായിരിക്കുന്നു. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ മ്യൂസിക് ടീമിൽ അംഗമായിരുന്ന സയീദ് അബ്ബാസ് ഈണമിട്ട് വിനായക് ശശികുമാർ വരികളെഴുതി റാപ്പർ ബേബി ജീൻ പാടിയിരിക്കുന്ന ഗാനം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. അത്യന്തം ചടുലമായ ഈണവും ഹെവി ബീറ്റുകളുമാണ് ഗാനത്തിലുള്ളത്. മമ്മൂട്ടി നായകനായെത്തുന്ന 'ബസൂക്ക'യുടെ ടീസർ മ്യൂസിക്കും ഒരുക്കിയിരുന്നത് സയീദ് അബ്ബാസാണ്.
18 വയസ്സിനു താഴെയുള്ളവർക്ക് ‘മാർക്കോ’ സിനിമ തിയറ്ററിൽ കാണാൻ കഴിയില്ലെന്ന് െവളിപ്പെടുത്തി ജഗദീഷ്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയിൽ അതിക്രൂരനായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. സമൂഹത്തിൽ ഒരിക്കലും മാതൃകയാക്കാൻ പറ്റുന്ന കഥാപാത്രമല്ല ‘മാർക്കോ’യിെല ടോണി ഐസക് എന്നും
‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നിർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച
മലയാളത്തിലെ തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’ ഗംഭീര ടീസർ പുറത്തിറങ്ങി. മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന 'മാർക്കോ'യുടെ ത്രസിപ്പിക്കുന്ന ടീസർ
കുറിക്കു കൊള്ളുന്ന മറുപടികളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. സിനിമയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ താരം നൽകുന്ന ചില മറുപടികൾ പലപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ് നിഖില വിമലിന്റെ ഒരു മറുപടി.
Results 1-10 of 229