Activate your premium subscription today
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!
ഒരുപാടുപേരാൽ സ്നേഹിക്കപ്പെടണമെന്നു ആഗ്രഹിക്കാത്തവരുണ്ടോ ? അങ്ങനെ സ്നേഹത്താൽ ചേർത്തുനിർത്തുമ്പോളും അതെല്ലാം അനുഗ്രഹം മാത്രമാണെന്ന് എളിമപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യർ. പുതിയ സിനിമാവിശേഷങ്ങളും ചില ജീവിത വീക്ഷണങ്ങളും മനോരമാ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് മഞ്ജു വാരിയർ... മഞ്ജു എന്ന
തമിഴ് സൂപ്പർതാരം അജിത് കുമാറിന് നന്ദി പറഞ്ഞ് മഞ്ജു വാരിയർ. ‘‘നന്ദി സര്, നിങ്ങള്‍ ആയിരിക്കുന്നതിന്’’, മഞ്ജു വാരിയര്‍ കുറിച്ചു. തുനിവ് സെറ്റിൽ അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. തുനിവിൽ അജിത്തിന്റെ നായികയായ കൺമണി എന്ന ഗ്യാങ്സ്റ്റർ ആയാണ് മഞ്ജു
ബോക്സ്ഓഫിസ് വേട്ടയിൽ അജിത്തിനെയും വിജയ്യെയും കടത്തി വെട്ടി ബാലയ്യയുടെ വിളയാട്ടം. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയറ്ററുകളിലെത്തിയ വീര സിഹം റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കലക്ഷൻ). സിനിമയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് കലക്ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു വാരിയെന്നാണു
ആക്ഷൻ സിനിമയുടെ ഭാഗമാകുന്നത് ഇതാദ്യമാണെന്നും ആ സിനിമയ്ക്ക് നല്ല റിസൽട്ട് കിട്ടിയതിൽ സന്തോഷമുണ്ടെന്നും മഞ്ജു വാരിയർ. അജിത് ചിത്രം തുനിവിന്റെ ആദ്യ ഷോ കാണാൻ കൊച്ചിയിലെത്തിയതായിരുന്നു മഞ്ജു. ചിത്രത്തിൽ അജിത്തിന്റെ നായികയായ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാരിയർ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം
കൊച്ചി ∙ ആരാധകരുടെ ആവേശത്തിരയിൽ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ അജിത്തിന്റെ ‘തുനിവ്’, വിജയ് ചിത്രം ‘വാരിസ്’ എന്നിവ ബോക്സ് ഓഫിസിൽ നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾ മുഴങ്ങുന്നതു കോടികളുടെ കിലുക്കം. റിലീസ് ദിനത്തിൽ മാത്രം ഇരു ചിത്രങ്ങളും ചേർന്ന് 100 കോടിയിലേറെ രൂപ തിയറ്ററുകളിൽ നിന്നു
‘തുനിവ്’ സിനിമയുടെ റിലീസ് ആഘോഷത്തിനിടെ അജിത്ത് ആരാധകന് അപകടത്തിൽ മരിച്ചു. നൃത്തം ചെയ്യുന്നതിനിടെ ലോറിയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു. ഭാരത് കുമാറാണ് (19) മരിച്ചത്. ചെന്നൈ ചിന്താദ്രിപേട്ട് സ്വദേശിയാണ്. ചെന്നൈയിലെ രോഹിണി തിയറ്ററിന് സമീപത്താണ് സംഭവം. തിയറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന
ബാങ്ക് മോഷണം എന്നു കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് ആദ്യം ഓർമ വരുക നെറ്റ്ഫ്ലിക്സ് സീരിസ് ആയ മണി ഹീസ്റ്റ് ആണ്. ബുദ്ധിരാക്ഷസനായ പ്രഫസറിന്റെ കുടിലബുദ്ധിയോടെ ഒരു സംഘം മോഷ്ടാക്കൾ ബാങ്കിൽ നിന്നും കോടികൾ അടിച്ചുമാറ്റുന്ന കഥ. പ്രത്യക്ഷത്തിൽ ഇതുതന്നെയാണ് അജിത് കുമാറിനെ നായകനാക്കി എച്ച്. വിനോദ് ഒരുക്കി
ബാങ്ക് മോഷണം പ്രമേയകമാക്കിയ അജിത് കുമാർ ചിത്രം തുനിവിനും ഗംഭീര പ്രതികരണം. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തിൽ മഞ്ജു വാരിയർ അഭിനയിക്കുന്നു എന്നതാണ് തുനിവിനെ മലയാളികൾക്കു പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല ആക്ഷൻ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.
Results 1-10