റിലീസിനു മുൻപേ 100 കോടി ലാഭം; കാണട്ടെ ബോളിവുഡ്, വാരിശ്- തുനിവ് യുദ്ധം: പൊങ്കൽ തിമിർപ്പ്!

Mail This Article
200 കോടി രൂപ! വലിയ ഞെട്ടലൊന്നും വേണ്ട. തമിഴ് സിനിമയുടെ ‘ദളപതി’ വിജയ് നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘വാരിശി’ന്റെ നിർമാണച്ചെലവ്! 200 കോടിയെന്ന ബജറ്റ് ഏകദേശം മാത്രം. 185 കോടി രൂപ നിർമാണത്തിനും പരസ്യം, പ്രചാരണം ഇത്യാദികൾക്കായി 15 കോടിയും ചെലവിട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിലെ യഥാർഥ ഞെട്ടൽ വരുന്നതേയുള്ളൂ. വിജയിന്റെ പ്രതിഫലം കേൾക്കണോ? 110 കോടി രൂപ! ഇതും അഭ്യൂഹം മാത്രം. ആരും സ്ഥിരീകരിച്ചിട്ടില്ല. ഇനി, തുനിവിന്റെ കഥ കേൾക്കാം. തല അജിത്ത് നായകനായ ചിത്രം. സ്റ്റൈലിഷ് ചിത്രം നിർമിക്കണമെങ്കിൽ സ്റ്റൈലായി കാശിറക്കാതെ പറ്റില്ലല്ലോ! ചെലവ് ഏകദേശം 140 – 150 കോടി രൂപ. അതിലൊരു കൗതുകം ഒളിഞ്ഞിരിപ്പുണ്ട്. ഇതിൽ പകുതി പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണു ചെലവിട്ടതത്രെ!