Activate your premium subscription today
Friday, Apr 18, 2025
ഉരഗവർഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് മുതല. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും.
ഏകദേശം 100 ടൺ ഭാരമുള്ള മുതലകളെ ലേലത്തിന് വച്ച് ചൈനീസ് കോടതി. 4.7 കോടി രൂപ (നാലു ദശലക്ഷം യുവാൻ) രൂപയ്ക്കാണ് സിയാമീസ് മുതലകളെ ലേലത്തിന് വച്ചിരിക്കുന്നത്
കരയിലെ വേട്ടക്കാരിൽ പ്രധാനി സിംഹമാണെങ്കിൽ ശുദ്ധജലത്തിലെ വേട്ടക്കാരൻ മുതലയാണ്. എന്നാൽ ഇവർ രണ്ടുപേരും ഏറ്റുമുട്ടിയാലോ? അങ്ങനെയൊരു സംഭവം ദിവസങ്ങൾക്ക് മുൻപ് നടന്നു. വെള്ളത്തിൽ നീന്തികളിക്കുകയായിരുന്ന സിംഹത്തെ ആക്രമിക്കാൻ പിന്നാലെ മുതല എത്തുകയായിരുന്നു
തലയ്ക്കു മുകളിൽ പറന്ന ഡ്രോണിനെ ചാടിക്കടിച്ചെടുക്കുന്ന മുതലയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വായിലുണ്ടായിരുന്ന ഡ്രോണിനെ കടിച്ചുതിന്നുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്തു.
തന്റെ 125ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെൻറി മുതല. കഴിഞ്ഞ ദിവസം ഡിസംബർ 16ന് തന്റെ 124ാം പിറന്നാൾ ഈ മുതലമുത്തശ്ശൻ ആഘോഷിച്ചു. ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ് ഈ മുതലയുടെ വാസം.
മൃഗങ്ങൾ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഭക്ഷണം കണ്ടെത്തുന്നത് ഓരോ സാഹചര്യത്തിനൊത്തായിരിക്കും. പുലികളും കടുവകളും ഒക്കെ സാധാരണഗതിയിൽ ഇരയെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ മറ്റാർക്കും വിട്ടുകൊടുക്കാതെ ഭക്ഷിക്കുന്നതാണ് പതിവ്.
ഉത്തർപ്രദേശിലെ പൗത്തിയഖുർദ് ഗ്രാമത്തിലെ ജനങ്ങളെ ഒരുമാസമായി ഭീതിയിലാക്കിയ മുതലയെ വനംവകുപ്പ് പിടികൂടി. 20 അടി നീളവും 150 കിലോ ഭാരവുമുള്ള മുതലയെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തോളിലേറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്
ഓസ്ട്രേലിയയിലെ മുതലകൾ പുളച്ചുമറിയുന്ന ഒരു നദി ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ഇതിലേക്ക് പഴയകാല ബ്രിട്ടിഷ് ക്രിക്കറ്റ് ഇതിഹാസം ഇയൻ ബോതം കഴിഞ്ഞദിവസം തെന്നിവീണിരുന്നു. ബോതമിന്റെ പഴയ പ്രതിയോഗിയും ഓസ്ട്രേലിയയുടെ മുൻ ബൗളറുമായ മെർവ് ഹ്യൂസ് ഇടപെട്ടതോടെ ബോതം രക്ഷപ്പെടുകയായിരുന്നു.
ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെത്തുടർന്ന് വിശ്വാമിത്രി നദിയിൽ വെള്ളം പൊങ്ങി. പ്രളയ സാധ്യത കണക്കിലെടുത്ത് വലിയ ജാഗ്രതയാണ് ഇവിടെയുള്ളത്. വിശ്വാമിത്രി നദി ദേശീയതലത്തിൽ വളരെ പ്രശസ്തമാണ്. മുതലകളുടെ സാന്നിധ്യമാണ് ഇതിനു കാരണം
പതിനേഴ് വർഷം അരുമകളായി വളർത്തിയ 125 മുതലകളെ കൊന്നൊടുക്കി തായ്ലൻഡിലെ ഫാമുടമയായ നത്തപാക് ഖുംകഡ്. കനത്ത മഴയിൽ ഫാമിന്റെ ചുമരുകൾ നിലംപതിച്ചതിനെ തുടർന്നാണ് മുതലകളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയത്.
മുംബൈ∙ മുളുണ്ടിലെ നിർമൽ ലൈഫ് സ്റ്റൈൽ ഹൗസിങ് സൊസൈറ്റി പരിസരത്ത് 9 അടി നീളമുള്ള മുതലയെ കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. വനംവകുപ്പ് അധികൃതരെത്തി പിടികൂടി കൊണ്ടുപോയി. പുലർച്ചെയാണ് താമസമേഖലയിൽ മുതലയെ കണ്ടത്.പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയതിനെത്തുർന്ന് മുതലകളുടെ ആവാസകേന്ദ്രത്തിൽ എത്തിച്ചു
Results 1-10 of 160
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.