Activate your premium subscription today
ചെറുതോണി ∙ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തെങ്കിലും ഇടുക്കി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടം ഇനിയും തുറന്നു നൽകിയില്ല.ഹോസ്റ്റൽ കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധിച്ച് ഹോസ്റ്റലിനു മുന്നിൽ വിദ്യാർഥികൾ സമരം നടത്തി. പണിതീരാത്ത കെട്ടിടമാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വിദ്യാർഥികൾ
ചെറുതോണി (ഇടുക്കി) ∙ ചേലച്ചുവട് ബസ് സ്റ്റാൻഡിൽ പരുക്കേറ്റ് രക്തം വാർന്നു കിടന്നയാളെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ സഹായത്തിനെത്തിയത് സ്കൂൾ വിദ്യാർഥികൾ. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും ആണ് നന്മയുടെ കൈത്താങ്ങുമായെത്തിയത്.
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ പഠന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവരുന്ന രാപകൽ സമരം നാലാം ദിവസമായ ഇന്നലെയും തുടർന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ ലാബുകളും പഠനോപകരണങ്ങളും ഉടനടി ഒരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം നാലാം ദിനം
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ അടിയന്തരമായി പഠന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന രാപകൽ സമരം മൂന്നാം ദിനമായ ഇന്നലെയും തുടർന്നു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ പിഎയുമായി വിദ്യാർഥി പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ
ചെറുതോണി ∙ പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പഠിപ്പു മുടക്കി അനിശ്ചിത കാല രാപകൽ സമരം ആരംഭിച്ചു. അടിയന്തര ചികിത്സാ വിഭാഗത്തിനു മുന്നിൽ കറുത്ത റിബൺ ഉപയോഗിച്ചു വായ് മൂടിക്കെട്ടിയാണ് സമരമാരംഭിച്ചത്. ഈ ആവശ്യം ഉന്നയിച്ച് ഇതു നാലാം തവണയാണ് സമരം. ഫെബ്രുവരിയിൽ സമരം നടത്തിയപ്പോൾ ഏപ്രിൽ 30 നു മുൻപ് നിർമാണപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കാമെന്നും ലാബും എല്ലാ പഠനോപകരണങ്ങളും ഒരുക്കാമെന്നുമായിരുന്നു അധികൃതരുടെ ഉറപ്പ്.
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിനു ദേശീയ മെഡിക്കൽ കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ്. മെഡിക്കൽ കോളജിൽ വിദഗ്ധ സമിതി നടത്തിയ പരിശോധനകളിലും വിഡിയോ റിക്കോർഡിങ്ങിലും കണ്ടെത്തിയ ഗുരുതരമായ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്.
ചെറുതോണി ∙ ജില്ലാ ഫയർ ഓഫിസർ ഇടുക്കി മെഡിക്കൽ കോളജ് കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നു കണ്ടെത്തി. അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്, മെഡിക്കൽ കോളജ് ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക് ജില്ലാ ആശുപത്രി ബ്ലോക്ക് എന്നിവിടങ്ങളിൽ കഴിഞ്ഞ 9ന് നടത്തിയ പരിശോധനയിലാണ്
കേരളത്തിലെ മലയോര മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ ദിനംപ്രതി വാർത്തകളിൽ ഇടംപിടിക്കുകയാണ്. ആന, കടുവ, പുലി, കാട്ടുപോത്ത്, മലയണ്ണാൻ, കാട്ടുപന്നി, മയിൽ, കുരങ്ങ് തുടങ്ങി കാട്ടിലെ എല്ലാ ജീവികളുംതന്നെ കാടിറങ്ങുകയാണ്. എന്നാൽ, മണ്ണിൽ പണിയെടുക്കുന്നവർക്ക് ഇത്തരം ജീവികളുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.
ചെറുതോണി∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണിയിൽനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന റോഡിൽ സദാസമയവും ഗതാഗതക്കുരുക്ക്. പെട്രോൾ പമ്പ് ജംക്ഷനിൽനിന്നു സെൻട്രൽ ജംക്ഷനിലേക്കുള്ള ഇറക്കത്തിൽ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്.
ചെറുതോണി∙ ഇടുക്കി മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടെയും പരിസരം കാടുമൂടി. പഴയ ജില്ലാ ആശുപത്രിക്കു പിറകിലും നിർമാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ പരിസരത്തും ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഓഫിസ്, അനുബന്ധ ഓഫിസുകൾ എന്നിവയുടെ ചുറ്റുവട്ടത്തുമാണു കാടുപടലങ്ങൾ തഴച്ചുവളരുന്നത്.വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോടു
Results 1-10 of 21