Activate your premium subscription today
സൗദിയിൽ നടന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററാണ് ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്ന് ഇടതുഭാഗത്തേക്ക് (റോബോട്ടിക് ലെഫ്റ്റ് ലോബ് ലിവർ ട്രാൻസ്പ്ലാന്റ്) കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
മദീന ∙ കിങ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ആദ്യത്തെ റോബോട്ടിക് മുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരം.
റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പതിനാറ് വയസ്സിൽ താഴെയുള്ള രോഗിക്ക് റോബോട്ട് ഉപയോഗിച്ച് സമ്പൂര്ണ ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിജയകരമായി നടത്തി.
ടെസ്ല അതിന്റെ ഹ്യൂമനോയിഡ് റോബോട്ടുകളെ പരിശീലിപ്പിക്കാൻ മോഷൻ ക്യാപ്ചർ സ്യൂട്ടുകൾ ധരിച്ചു നടക്കാൻ തൊഴിലാളികളെ റിക്രൂട് ചെയ്ത് ടെസ്ല. ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്ത ടെസ്ലയുടെ എഐ പവർ റോബോട്ടുകളെ പരിശീലിപ്പിക്കുന്നതിന് മണിക്കൂറിന് ഏകദേശം 4,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നത്.
വലംകയ്യിലെ തള്ളവിരൽ ഗുരുദക്ഷിണയായി സമർപ്പിക്കാൻ ദ്രോണാചാര്യർ ഏകലവ്യനോട് ആവശ്യപ്പെട്ടു. കുരയ്ക്കുന്ന പട്ടിയുടെ വായിലേക്ക് അതിസമർഥമായി അമ്പുകളയച്ച് അതിനെ നിശ്ശബ്ദമാക്കിയ വില്ലാളിവീരനെ നിർവീര്യനാക്കിയ ആവശ്യം. വിരലുകളിൽ മുഖ്യമാണു തള്ളവിരൽ. പരിണാമത്തിന്റെ വഴികളിലൂടെ നീണ്ടു നിവർന്ന് ഇരുകാലിയായി നടന്നുവന്ന നമ്മെ നാമാക്കിയതു തള്ളവിരലാണ്. അതിനു മുൻപ് ആൾക്കുരങ്ങുകൾ ആഫ്രിക്കൻ കാട്ടിൽ മരംചാടാനും ഊഞ്ഞാലാടാനും കയ്യിലെ ഉപാംഗങ്ങൾ ഉപയോഗിച്ചിരുന്നു. പിന്നീട് തള്ളവിരൽ ഉരുത്തിരിഞ്ഞു. മരക്കൊമ്പു മുറുകെപ്പിടിക്കാനും കരിങ്കല്ലു ചെത്തി മൂർപ്പിച്ച് ആയുധങ്ങളുണ്ടാക്കാനും സാധ്യമായി. നമ്മുടെ പൂർവികർ പരന്ന പുൽമേടുകളിലേക്കു നീങ്ങിയപ്പോഴും തള്ളവിരലിന്റെ വികാസം തുടർന്നു. പണിയായുധങ്ങൾ പിടിക്കാനും ആയുധങ്ങൾ ഉപയോഗിക്കാനും ചിത്രങ്ങൾ വരയ്ക്കാനും അതു സഹായകമായി. തള്ളവിരൽ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കൈ ഒറ്റയടിക്ക് 60 ദശലക്ഷം കൊല്ലം പിന്നിലോട്ടു പോയേനേ എന്നാണു ശാസ്ത്രജ്ഞനായ ജോൺ റസൽ നേപ്പിയറുടെ അഭിപ്രായം. അറിയപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള പൂർവികർ റിപീഡിസ്റ്റിയ (RHIPIDISTIA) മീനുകളാണ്. 230 ദശലക്ഷം വർഷം മുൻപ് ഇവ അപ്രത്യക്ഷമായി. അതിന്റെ രണ്ടു വശങ്ങളിലെയും ചെകിളകൾക്കു പിന്നിലുണ്ടായിരുന്ന ചിറകുകളാണ് നമ്മുടെ കൈകളായി പരിണമിച്ചത്. തള്ളവിരൽ, പെരുവിരൽ, അംഗുഷ്ടം എന്നിങ്ങനെ നാം വിളിക്കുന്നതിന്റെ
മണിക്കൂറുകൾ നീളുന്ന സർജറികളിൽ സർജന് ഒരു സൂപ്പർ പവർ ലഭിച്ചാൽ എങ്ങനെ ഉണ്ടാകും? കൃത്യത, സൂക്ഷ്മത എന്നിവ ഉറപ്പാക്കി സങ്കീർണതകൾ നിറഞ്ഞ സർജറികൾ പൂർത്തിയാക്കാൻ സർജനെ സഹായിക്കുന്നതാണ് റോബോട്ടിക് സർജറി. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന സംഭാവനയാണ് റോബോട്ടിക് സർജറി. ഡാവിഞ്ചി എക്സ് ഐ സീരീസ്
ശരിയായ മാർഗനിർദേശം ലഭിച്ചാൽ പ്രൈമറി സ്കൂൾ വിദ്യാർഥി മുതൽ പ്രൊഫഷണൽസിനുവരെ ഒരു പ്രവർത്തിക്കുന്ന റോബട്ടിനെ നിർമിക്കാനാകും. എന്തൊരു മനോഹരമായ നടക്കാനാത്ത സ്വപ്നമെന്നാണോ കരുതുന്നത്. എന്നാൽ അങ്ങനെയല്ലെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബടിക്സ്. 2019ൽ ഒരു
അതിസങ്കീർണമായ പല ശസ്ത്രക്രിയകൾക്കും ആശുപത്രികൾ റോബട്ടിനെ ആശ്രയിച്ചു തുടങ്ങിയത് വിപ്ലവകരമായ ചുവടുവയ്പാണെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു. മലയാള മനോരമയും രാജഗിരി ആശുപത്രിയും ചേർന്നു നടത്തിയ ‘അറിയാം റോബട്ടിക് സർജറിയെ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കൽ
അബുദാബി ∙ ചികിത്സാരംഗത്ത് വിപ്ലവത്തിന് തുടക്കമിട്ട് അബുദാബിയിൽ ടെലി റോബട്ടിക് റിമോട്ട് ശസ്ത്രക്രിയ. ദക്ഷിണ കൊറിയയിലെ സോളിൽ മസ്തിഷ്കാഘാതം ബാധിച്ചയാളെ (ഡമ്മി) അബുദാബിയിലെ ഡോക്ടർ റിമോട്ട് കൺട്രോൾഡ് റോബട്ടിക് സിസ്റ്റം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തമാണ് ഇതുവഴി
തിരുവനന്തപുരം ∙ സർക്കാർ മേഖലയിലെ ആദ്യത്തെ റോബട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ കാൻസർ ബാധിച്ച മധ്യവയസ്കരായ 2 രോഗികളിൽ ഒരാളുടെ വൃക്ക പൂർണമായും മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗവും റോബട്ടിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നു. സ്വകാര്യ ആശുപത്രികൾ ഇതേ ശസ്ത്രക്രിയയ്ക്ക് ഈടാക്കുന്ന നിരക്കിന്റെ മൂന്നിലൊന്നു മാത്രമാണ് ആർസിസിയിലെ റോബട്ടിക് ശസ്ത്രക്രിയയ്ക്കു ചെലവായതെന്ന് ആർസിസി ഡയറക്ടർ ഡോ.രേഖ എ.നായർ പറഞ്ഞു.
Results 1-10 of 17