Activate your premium subscription today
Wednesday, Mar 26, 2025
നിങ്ങളുടെ ജീവിതത്തിലെ ഒരു മണിക്കൂര്‍ സമയത്തിന് ഒരാളുടെയോ ചിലപ്പോള്‍ മൂന്ന് പേരുടെയോ തന്നെ ജീവന്റെ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. സംഗതി സത്യമാണ്. ഇതാണ് രക്തദാനമെന്ന മഹാപുണ്യത്തിന്റെ ശക്തി. ഓരോ വര്‍ഷവും ലക്ഷണക്കണക്കിന് മനുഷ്യരുടെ ജീവനാണ് രക്തദാനത്തെ ആശ്രയിച്ചിരിക്കുന്നത്. അത്
അന്‍പത് വര്‍ഷത്തെ നിഗൂഢതയ്ക്ക് വിരാമമിട്ട് 'എംഎഎല്‍'(MAL) എന്നൊരു പുതിയ രക്ത ഗ്രൂപ്പ് സംവിധാനം കണ്ടെത്തി യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റോളിലെയും എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും (എന്‍എച്ച്എസ്ബിടി) ശാസ്ത്രജ്ഞര്‍.1972ല്‍ തിരിച്ചറിഞ്ഞ AnWj ബ്ലഡ് ആന്റിജനുമായി ബന്ധപ്പെട്ട നിഗൂഢതയ്ക്കാണ്
ഏതാണ് നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ്?നമ്മുടെ എല്ലാവരുടെയും ശരീരത്തിലെ രക്തം വിവിധ ഗ്രൂപ്പിൽ പെട്ടവയാണ്. മനുഷ്യ ശരീരത്തിൽ 8 തരം ബ്ലഡ് ഗ്രൂപ്പുകളാണ് ഉള്ളത്. അരുണ രക്താണുക്കളുടെ സ്തരത്തിലുള്ള ചില പ്രോട്ടീനുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നത്. അവയെ ആന്റിജൻ (Antigen) എന്നാണു
പൊന്നാനി ∙ എട്ടുമാസം ഗർഭിണിയായ യുവതിക്ക് നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പ് മാറി രക്തം നൽകി. അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്ലമിന്റെ ഭാര്യ റുക്സാനയ്ക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്തം കയറ്റിയത്. ‘ഒ’ നെഗറ്റീവിനു പകരം ‘ബി’ പോസിറ്റീവ് രക്തമാണു നൽകിയത്.
രക്തദാനത്തിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ദാതാവാകൂ ! വിലപ്പെട്ട ജീവൻ രക്ഷിക്കൂ.... ലോക രക്തദാതാക്കളുടെ ദിനം (WBDD) എല്ലാ വർഷവും ജൂൺ 14 ന് ആചരിച്ചുപോരുന്നു. 2004-ൽ ആദ്യമായി ഇവന്റ് സംഘടിപ്പിച്ചത് നാല് പ്രധാന അന്താരാഷ്ട്ര സംഘടനകളാണ്: ലോകാരോഗ്യ സംഘടന, ഇന്റർനാഷനൽ
ഒരൊറ്റത്തുള്ളി ചോര പരിശോധിച്ചാൽ നൂറോളം രോഗങ്ങളെപ്പറ്റി അറിയാം എന്നൊരു വാഗ്ദാനവുമായി ആരെങ്കിലും ലോകത്തിനു മുന്നിലേക്കു വന്നാൽ എന്താകും സ്ഥിതി? തീർച്ചയായും അതു ലോകത്തിന് ആവേശം പകരുന്ന വാർത്തയാകും. ആരോഗ്യമേഖലയെയും നിക്ഷേപകരെയും ആ വൃത്താന്തം ഇളക്കിമറിക്കും. ലോകത്തെ അമ്പരപ്പിച്ചു കൊണ്ടു കടന്നു വന്ന തെറാനോസ് എന്ന കമ്പനിയും യുഎസിനെ ഇളക്കിമറിച്ചു. എന്നാൽ, തങ്ങളുടേതു മാത്രമായ യന്ത്രം ഉപയോഗിച്ച് ഈ പരിശോധന സാധ്യതമാണെന്ന് ലോകത്തെ വിശ്വസിപ്പിച്ച, തെറാനോസിന്റെ തലപ്പത്തിരുന്ന യുവതിയെ കാത്ത് ജയിലഴികളൊരുങ്ങുകയാണ്. ഒറ്റത്തുള്ളി ചോരയിലൂടെ ഒട്ടേറെ രോഗങ്ങൾ മുൻകൂട്ടി അറിയാം എന്ന വാഗ്ദാനവുമായി സിലിക്കൺവാലിയിൽ കോളിളക്കം സൃഷ്ടിച്ച തെറാനോസ് എന്ന കമ്പനിയുടെ സ്ഥാപക എലിസബത്ത് ഹോംസ് എന്ന യുവസംരംഭക ജയിലഴികൾക്കുള്ളിലാകുമ്പോൾ അത് യുഎസിന്റെ നിക്ഷേപകരംഗത്തെയടക്കം അടിമുടിയുലച്ച അധ്യായമായി മാറുകയാണ്. സിലിക്കൺവാലിയിലെ ശതകോടീശ്വരിയായി പൊടുന്നനെ ഉദിച്ചുയർന്ന എലിസബത്ത് ഹോംസിന് 11 വർഷവും 3 മാസവും തടവുശിക്ഷയാണ് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. നിക്ഷേപകരെയടക്കം വഞ്ചിച്ച എലിസബത്ത് ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ജയിൽമോചിതയായ ശേഷം 3 വർഷം പ്രത്യേക മേൽനോട്ടത്തോടെ താമസിക്കുകയും വേണമെന്ന് വിധിയിൽ പറയുന്നു. ‘‘ആവേശവും പ്രതീക്ഷയും നൽകി മുന്നോട്ടു വന്ന പ്രസ്ഥാനം അതിൽ വിശ്വാസമർപ്പിച്ചവരെ വഞ്ചിച്ച തട്ടിപ്പു കേസാണ് ഇത്’’– വിധിന്യായം വായിച്ചു കൊണ്ട് ജഡ്ജ് എഡ്വേഡ് ഡേവില പറഞ്ഞു. കോടതി കണക്കുകൂട്ടിയ നിക്ഷേപകരുടെനഷ്ടം 38.4 കോടി ഡോളറാണ്, ഏകദേശം 3100 കോടി ഇന്ത്യൻ രൂപ. ഓഹരിക്കമ്പോളത്തിലെ നഷ്ടം 12.1 കോടി ഡോളറും വരും. തെറാനോസിലൂടെ ഹോംസ് പത്തിലധികം നിക്ഷേപകരെ വഞ്ചിച്ചതായും കോടതി കണ്ടെത്തി. എന്തായിരുന്നു എലിസബത്ത് ഹോംസ് സ്വപ്നം കണ്ട പദ്ധതി? അതിവേഗം വളർന്നു ലോകത്തിനു പ്രതീക്ഷയായ കമ്പനിക്ക് എവിടെയാണ് ചുവടുപിഴച്ചത്?
ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഈയിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം ശ്രദ്ധേയമായി. അപൂർവ രക്തഗ്രൂപ്പിൽപ്പെട്ട താരം രക്തദാനം ചെയ്ത ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. വളരെ അപൂർവമായ ബി െനഗറ്റീവ് ആണ് തന്റെ രക്തഗ്രൂപ്പെന്ന് വെളിപ്പെടുത്തിയ താരം മറ്റുള്ളവരോടും രക്തദാനം നടത്താൻ ആവശ്യപ്പെടുകയും
എ, ബി പോസിറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് അണുബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് പഠനം. ഒ, എബി, മറ്റ് നെഗറ്റീവ് രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ എന്നിവരെ അപേക്ഷിച്ച് ഇവര്‍ക്ക് രോഗസാധ്യത കൂടുതലാണെന്ന് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 2586 കോവിഡ്
എല്ലാ നിയാഡര്‍താല്‍ മനുഷ്യരുടേയും രക്തഗ്രൂപ്പ് ഒന്നായിരുന്നുവെന്ന ധാരണ തെറ്റാണെന്ന് കണ്ടെത്തല്‍. ആധുനിക മനുഷ്യരെ പോലെ എ, ബി, ഒ രക്തഗ്രൂപ്പുകള്‍ നിയാഡര്‍താല്‍ മനുഷ്യര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. പ്ലൊസ്വൺ (Plosone) ജേണലിലാണ് ഇത് സംബന്ധിച്ച പുതിയ പഠനം
ഇന്ന് (ജൂൺ 14) ലോകരക്തദാന ദിനമാണ്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമുക്കു രക്തം ആവശ്യമായി വരാം. അതുകൊണ്ടുതന്നെ, ആരോഗ്യമുള്ളപ്പോൾ ഒരാൾക്കു ചെയ്യാവുന്ന ഏറ്റവും മഹത്തായ
Results 1-10 of 15
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.