ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പൊന്നാനി ∙ എട്ടുമാസം ഗർഭിണിയായ യുവതിക്ക് നഗരസഭയുടെ മാതൃശിശു ആശുപത്രിയിൽ ഗ്രൂപ്പ് മാറി രക്തം നൽകി. അവശനിലയിലായ യുവതിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. പാലപ്പെട്ടി പുതിയിരുത്തി കഴുങ്ങുംതോട്ടത്തിൽ അസ്‌ലമിന്റെ ഭാര്യ റുക്സാനയ്ക്ക് (26) ആണ് ഗ്രൂപ്പ് മാറി രക്തം കയറ്റിയത്. ‘ഒ’ നെഗറ്റീവിനു പകരം ‘ബി’ പോസിറ്റീവ് രക്തമാണു നൽകിയത്. 

3 ദിവസം മുൻപാണ് നഗരസഭയുടെ ആശുപത്രിയിൽ റുക്സാനയെ പ്രവേശിപ്പിച്ചത്. രക്തക്കുറവുണ്ടെന്നതിനാൽ ആദ്യദിനം മുതൽ രക്തം കയറ്റുന്നുണ്ടായിരുന്നു. വ്യത്യസ്ത ഗ്രൂപ്പിൽപെട്ട രക്തം കയറ്റിയത് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്. അരമണിക്കൂറിനകം ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുമുണ്ടായി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ പെട്ടെന്നു തീരുമാനിച്ചു. ആംബുലൻസിൽ തൃശൂരിലേക്കു കൊണ്ടുപോയി.

രക്തഗ്രൂപ്പ് മാറിപ്പോയ വിവരം ബന്ധുക്കൾ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് അറിഞ്ഞത്. നാട്ടുകാരും ബന്ധുക്കളും പൊന്നാനിയിലെ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. 15 മില്ലിയിൽ താഴെ മാത്രമേ ‘ബി’ പോസിറ്റീവ് രക്തം കയറിയിട്ടുള്ളൂവെന്നും പിഴവു മനസ്സിലായതോടെ അടിയന്തര നടപടികൾ സ്വീകരിച്ചെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

English Summary: Pregnant woman given b positive blood instead of o negative blood at Ponnani Maternity Hospital

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com