Activate your premium subscription today
വൈദ്യശാസ്ത്രലോകം തന്നെ ഏറെ ആശ്വാസത്തോടെയാണ് ആ വിവരം ശ്രദ്ധിച്ചത്. മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രണ്ടു പേരുടെയും ആരോഗ്യ നിലയിൽ പുരോഗതി. അതിലൊരാൾ വെന്റിലേറ്റർ സൗകര്യമില്ലാതെ ശ്വസിച്ചു തുടങ്ങി. തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാനും സാധ്യമായതരത്തിൽ ആരോഗ്യ നില ഉയർന്നു. മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയിൽ ലോകത്തു തന്നെ ആശാവഹമായ വളർച്ചയിലേക്ക് ലോകം നീങ്ങുകയാണോ ? തലച്ചോറു തിന്നുന്ന അമീബ എന്ന പേരിൽ അറിയപ്പെടുന്ന നെഗ്ലേറിയ ഫൗളറി മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം ലോകത്തു തന്നെ അപൂർവമാണ്. അതേ സമയം രോഗം വന്നാൽ രക്ഷപ്പെടുന്നത് അത്യപൂർവവും. ഇതുവരെ രക്ഷപെട്ടത് വിരലിൽ എണ്ണാവുന്നവർ മാത്രവും. 2016 ൽ ആദ്യമായി കേരളത്തിൽ ഈ മസ്തിഷ്ക ജ്വരം കണ്ടെത്തി. ഇതുവരെ രോഗം ബാധിച്ച 9 പേർ മരിച്ചു. ഈ വർഷം 5 പേർക്ക് രോഗബാധയുണ്ടായപ്പോൾ മൂന്നുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഴുക്കുവെള്ളത്തിൽ നിന്ന് മൂക്കിലൂടെ തലച്ചോറിൽ എത്തുന്ന അമീബ തലച്ചോർ തിന്നു നശിപ്പിക്കുന്നു. ഈ വർഷം ജർമനിയിൽ നിന്ന് പ്രത്യേകം മരുന്ന് എത്തിച്ചാണ് ചികിത്സ നടത്തുന്നത്.
ദിവസവും 4000 പേര്‍ക്കെന്ന നിലയില്‍ രാജ്യത്ത് 15 ലക്ഷം പേര്‍ക്ക് പക്ഷാഘാതം വരുന്നുണ്ട്. മലേറിയ, ക്ഷയം, എയ്ഡ്സ് എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളേക്കാള്‍ അധികമാണ് പക്ഷാഘാതം മൂലമുണ്ടാകുന്ന മരണങ്ങള്. രാജ്യത്തെ ആകെ മരണകാരണത്തിന്റെ എട്ടു ശതമാനം വരുമിത്. രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന
എല്ലാ വർഷവും ഒക്ടോബർ 29ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന പക്ഷാഘാതം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. Together we are #GreaterThan Stroke എന്നതാണ് ഇൗ വർഷത്തെ സന്ദേശം. ‘സ്ട്രോക്ക്’ എന്ന വാക്ക് അത്ര നിസാരമായി വായിച്ചു വിടേണ്ട ഒന്നല്ല. നിരന്തരം ചലിച്ചിരുന്ന
തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ടപിടിക്കുകയോ (ത്രോംബോസിസ്) ഞരമ്പുകൾ പൊട്ടുകയോ (ഹെമറേജ്) ചെയ്യുന്ന അവസ്ഥയാണ് മസ്തിഷ്കാഘാതം. മരണമോ, ശരീരം തളർന്നുള്ള കിടപ്പോ ആണ് അനന്തരഫലം. പ്രായം കൂടുന്തോറും ആഘാത സാധ്യതയും കൂടുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, മദ്യപാനം, ജീവിതശൈലി, മാനസിക
മസ്തിഷ്കഭോജിയായ അമീബ ഒരു ജീവൻ കൂടി എടുത്തു. ഒരിക്കൽകൂടി ശാസ്ത്രലോകം കാഴ്ചക്കാരായി നിൽക്കുന്നു. നിസ്സഹായതയോടെ. ‘നെഗ്ലേറിയ ഫൗളറി’ എന്ന, തലച്ചോർ കാർന്നു തിന്നുന്ന അമീബയുടെ ആക്രമണം അത്രത്തോളം മാരകമാണ്. പ്രൈമറി അമീബിക് മെനിഞ്ജോ എൻസഫലൈറ്റിസ് (പിഎഎം) എന്ന രോഗബാധയുണ്ടായാൽ രക്ഷപ്പെടാനുള്ള സാധ്യത ഏറെ വിരളം. എന്നാൽ മറ്റു രോഗാണുക്കളെപ്പോലെ ഈ അമീബയുടെ വ്യാപനം നടക്കുന്നില്ലെന്നതു മാത്രമാണ് ആശ്വാസം. രക്ഷപ്പെടാനുള്ള സാധ്യത പോലെത്തന്നെ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയും വിരളം. നമുക്ക് ആശ്വാസിക്കാൻ അത്ര മാത്രം.
തലച്ചോറിനെ ബാധിക്കുന്ന വിചിത്രമായ മാരക രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ് വിക് പ്രവിശ്യയില്‍ പടരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ എന്നിവ പോലുള്ള നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്ക് ഈ രോഗം നയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
നഗരത്തിലെ ഒരു പ്രമുഖ വനിതാ ഡെന്റിസ്റ്റ്ന് അപ്രതീക്ഷിതമായാണ് സംസാര ശേഷി നഷ്ടമാവുകയും വലതു കൈയും കാലും പൂര്‍ണമായി തളര്‍ന്നു പോവുകയും ചെയ്തത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്താണ് അവൾക്ക് സംഭവിക്കുന്നതെന്നറിയാതെ ഭർത്താവും കുടുംബാംഗങ്ങളും കുഴങ്ങി. ഫിസിയോതെറാപ്പിസ്റ്റ് കൂടിയായ
ഇന്ന് ലോക പക്ഷാഘാത ദിനം. പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം വലുതാണ്. സാധാരണ ഗതിയിൽ 50– 70 പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ്. പക്ഷാഘാതമുണ്ടാകാനുള്ള
ലോകമെങ്ങും നടക്കുന്ന മരണങ്ങളുടെ രണ്ടാമത്തെ വലിയ കാരണമാണ് തലച്ചോറിനുണ്ടാകുന്ന പക്ഷാഘാതം. 2019ല്‍ പക്ഷാഘാതം മൂലം 60 ലക്ഷത്തോളം മരണങ്ങളുണ്ടായതായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുന്നതാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്. തലച്ചോറിലെ
സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും വരാൻ സാധ്യതയുള്ള രോഗാവസ്ഥയാണ് സ്ട്രോക്ക്. തലച്ചോറിനേൽക്കുന്ന അറ്റാക്ക് (Brain Attack) ആണ് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം പല കാരണങ്ങളാൽ തടസ്സപ്പെടുമ്പോ ഴാണ്
Results 1-10