സഹപ്രവർത്തകയുടെ വിയോഗം; വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് അവതാരക
Mail This Article
അരിസോന∙ വാർത്താ അവതാരക അന ഒർസിനിയുടെ മരണ വാർത്ത വായിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് സഹപ്രവർത്തകയായ ടൈലർ ബട്‌ലർ. പൊട്ടിക്കരഞ്ഞ ടൈലറെ സഹപ്രവർത്തകനായ കാർസിൻ കറിയർ ആശ്വസിപ്പിച്ചു. കോൾഡ് ന്യൂസ് 13( KOLD News13 ) ചാനലിലെ വാർത്താ സംപ്രേക്ഷണത്തിനിടെ സഹപ്രവർത്തകർ അനയുടെ ഓർമകളിൽ വിതുമ്പിയത്.
"ഞങ്ങളുടെ പ്രിയ സുഹൃത്തും സഹ-അവതാരകയുമായ അന ഒർസിനി കഴിഞ്ഞയാഴ്ച അന്തരിച്ചു. 2023 ജൂൺ മുതൽ ഞങ്ങളുടെ സഹപ്രവർത്തകയാണ്. അനയുടെ വിയോഗത്തിൽ ഞങ്ങൾ തകർന്നിരിക്കുകയാണ്. എല്ലാ ദിവസവും ഞങ്ങൾക്കൊപ്പം അനയുമുണ്ടായിരുന്നു. നിങ്ങൾ കണ്ട അന തമാശകളെ ഇഷ്ടപ്പെട്ട വ്യക്തിയാണെന്ന് നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
ഇന്ന് ഞങ്ങൾ അനയ്ക്ക് വേണ്ടിയാണ് പിങ്ക് നിറമുള്ള വസ്ത്രം ധരിക്കുന്നത്. അന നയിച്ച ജീവിതം ഓർക്കാൻ മികച്ച മാർഗമൊന്നുമില്ലെങ്കിലും, ഞങ്ങളുടെ പ്രിയപ്പെട്ട അനയുമായുള്ള നിമിഷങ്ങൾ നിങ്ങളുമായി പങ്കിട്ടുകൊണ്ട് ആദരം പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," ടൈലർ ബട്‌ലറും കാർസിൻ കറിയറും പറഞ്ഞു. തുടർന്ന് അന അവതരിപ്പിച്ച പരിപാടികളുടെ ക്ലിപ്പുകൾ സംപ്രേക്ഷണം ചെയ്തു.
28കാരിയായ അന ബ്രെയിൻ അനൂറിസം കാരണമാണ് മരിച്ചത്.