തലച്ചോറിനെ ബാധിക്കുന്ന വിചിത്രമായ മാരക രോഗം കാനഡയിൽ
Mail This Article
തലച്ചോറിനെ ബാധിക്കുന്ന വിചിത്രമായ മാരക രോഗം കാനഡയിലെ ന്യൂ ബ്രണ്‍സ് വിക് പ്രവിശ്യയില്‍ പടരുന്നതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍മക്കുറവ്, കാഴ്ച നഷ്ടം, മതിഭ്രമം, അസാധാരണമായ ചലനങ്ങള്‍ എന്നിവ പോലുള്ള നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്ക് ഈ രോഗം നയിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 2015ലാണ് ഈ കേസുകള്‍ ആദ്യം കണ്ടെത്തിയത്.
ചെറുപ്പക്കാരെയാണ് ഈ രോഗം ബാധിച്ച് കാണുന്നതെന്ന് കാനഡയിലെ ന്യൂറോളജിസ്റ്റായ ഡോ. അലിയര്‍ മരേറോ ന്യൂ ബ്രണ്‍സ് വിക്കിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് 2023 ജനുവരി അവസാനം എഴുതിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ വിചിത്ര രോഗം ബാധിച്ച 17നും 80നും ഇടയില്‍ പ്രായമായ 147 രോഗികളുടെ കേസുകൾ ശ്രദ്ധയില്‍പ്പെട്ടതായി ഡോ. അലിയര്‍ പറയുന്നു. ഗ്ലോഫോസേറ്റ് എന്ന ഒരു കളനാശിനിയാണോ ഈ വിചിത്ര തലച്ചോര്‍ രോഗത്തിന് പിന്നിലുള്ളതെന്ന് ഡോ. അലിയറും ന്യൂ ബ്രണ്‍സ് വിക്കിലെ ആരോഗ്യ അധികൃതരും സംശയിക്കുന്നു. വീടുകളിലും കൃഷിയിടങ്ങളിലും ഉപയോഗിച്ച് വരുന്ന ഒരു കളനാശിനിയാണ് ഇത്.
രോഗികളുടെ ലാബ് ഫലങ്ങളില്‍ ഗ്ലൈഫോസേറ്റ് സാന്നിധ്യം കണ്ടെത്താനായതായി ഡോ. അലിയര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 200 ലധികം പേര്‍ക്ക് ഈ വിചിത്ര രോഗം ബാധിച്ചിരിക്കാമെന്നാണ് ആരോഗ്യ അധികൃതര്‍ കരുതുന്നത്. ഈ രോഗത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ഒരു കൂട്ടം രോഗികളും അവരുടെ കുടുംബാംഗങ്ങളും ഫെഡറല്‍, പ്രവിശ്യാ ഗവണ്‍മെന്‍റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Summary: Mysterious brain ailment affects hundreds in Canada