Activate your premium subscription today
Friday, Apr 18, 2025
മൂന്നാർ ∙ ടൗണിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് മോഷണശ്രമം. തടയാൻ ശ്രമിച്ച കാവൽക്കാരനെ മോഷ്ടാവ് കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചു പരുക്കേൽപിച്ചു കടന്നുകളഞ്ഞു. ക്ഷേത്രത്തിലെ കാവൽക്കാരൻ നല്ലതണ്ണി കല്ലാർ ഫാക്ടറി ഡിവിഷനിൽ എം.മാടസ്വാമിയാണ് (60) തലയ്ക്കു മുറിവേറ്റ് ചികിത്സയിൽ കഴിയുന്നത്.
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ.നിതയ്ക്ക് സസ്പെൻഷൻ. കൊച്ചി മേയറുടെതാണ് നടപടി. കോർപറേഷൻ ചട്ട പ്രകാരം ടിക്കറ്റ് വച്ച് നടത്തുന്ന പരിപാടികൾക്ക് കോർപറേഷന്റെ പിപിആർ ലൈസൻസ് ലഭിക്കേണ്ടതുണ്ട്
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാനൃത്തപരിപാടിക്കിടെ ഗാലറിയിലെ താൽക്കാലികവേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായത് അടിമുടി വീഴ്ച. സംഭവവുമായി ബന്ധപ്പെട്ടു 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി ∙ ഉയരത്തിലുള്ള വീഴ്ചയുടെ ആഘാതത്തിൽ ഉമ തോമസ് എംഎൽഎക്കു മസ്തിഷ്കത്തിൽ ഗുരുതരമായ പരുക്കേറ്റുവെന്നു മെഡിക്കൽ റിപ്പോർട്ട്. തലയിൽ ഡിഫ്യൂസ് ആക്സണൽ ഇൻജുറി ഗ്രേഡ് 2 സംഭവിച്ചുവെന്നാണു റിപ്പോർട്ടിലുള്ളത്. പെട്ടെന്നുണ്ടാകുന്ന ആഘാതത്തെ തുടർന്നു തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികൾ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതമാണിത്.
കൊച്ചി∙ കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ 15 അടി ഉയരത്തിലുള്ള ഗാലറിയിലെ വേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎക്കു ഗുരുതര പരുക്ക്. പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഐസിയു വെന്റിലേറ്ററിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
ആലപ്പുഴ ∙ ഒരിക്കൽ രമേശിന്റെ വിരലുകളിൽ നിന്നു ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പിറന്നിരുന്നു. ആ വിരലുകൾ മാത്രമല്ല, ശരീരവും 13 വർഷമായി ചലനമറ്റു കിടപ്പാണ്. ഓർമകൾ പോലും രമേശിനെ വിട്ടുപോയി.
നഗരവാസികളുടെ ജീവിതം കുരുക്കിലാക്കി വീണ്ടും മാഞ്ചാ നൂൽ ഭീഷണി. വ്യാസർപാടി മേൽപാതയിൽ മാതാപിതാക്കൾക്കൊപ്പം ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടര വയസ്സുള്ള കുട്ടിക്കു കഴുത്തിൽ മാഞ്ചാ നൂൽ കുരുങ്ങി ഗുരുതര പരുക്കേറ്റു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റതായും 7 തുന്നലുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. വ്യാസർപാടിയിൽ മറ്റൊരു സംഭവത്തിൽ നൂൽ കഴുത്തിൽ കുരുങ്ങി മുറിവേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജപ്പാനിലെ ജനപ്രിയ കോമിക് സിരീസ് ഡ്രാഗൺ ബോളിന്റെ സംവിധായൻ അകിര തൊറിയാമയുടെ മരണവാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു അകിര. കേട്ടു പരിചിതമല്ലാത്ത ഈ രോഗത്തെപ്പറ്റി കൂടുതൽ വിവരങ്ങള്‍ അറിയം ഗുരുതരമായ രോഗാവസ്ഥയായ സബ്ഡ്യൂറൽ ഹെമറ്റോമ ഉണ്ടാകുന്നത് തലച്ചോറിനെ
ബെറ്റർ ബി ലേറ്റ് ദാൻ നെവർ – റോഡിലൂടെ പോകുമ്പോൾ ട്രാഫിക് ഡിവൈഡറിന്റെ വശത്ത് ഇങ്ങനെ എഴുതിയിട്ടുള്ളത് കണ്ടിട്ടില്ലാത്തവർ കുറവായിരിക്കും. ലോക ട്രോമ ദിനത്തിൽ, അപകടം എന്നു കേൾക്കുമ്പോൾ വാഹന അപകടം എന്നു മാത്രം കരുതരുത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍...
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.