Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം∙ കോവിഡ് കാലത്തെ ഗ്ലൗസ് ഇറക്കുമതിയിലൂടെ സർക്കാരിന് ഒരു കോടി രൂപ നഷ്ടമായി. ഗുണമേന്മയില്ലാത്ത ഗ്ലൗസ് വിതരണം ചെയ്തതിനെക്കുറിച്ച് ലോകായുക്ത അന്വേഷിക്കുകയാണിപ്പോൾ. പച്ചക്കറി കച്ചവടത്തിനുവേണ്ടി കഴക്കൂട്ടത്തു തുടങ്ങിയ അഗ്രത ആവയോൺ എക്സിമിനാണ് ഗ്ലൗസ് ഇറക്കുമതി ചെയ്യാൻ കരാർ നൽകിയത്. ഒരു കോടി ഗ്ലൗസ് 12.15 രൂപ നിരക്കിൽ ലഭ്യമാക്കാനായിരുന്നു കരാർ. എന്നാൽ 2021 മേയ് 27ലെ ഉത്തരവനുസരിച്ച് പരമാവധി 7 രൂപയ്ക്ക് ഗ്ലൗസ് വാങ്ങണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഉദ്യോഗസ്ഥർ സർക്കാർ ഉത്തരവ് അട്ടിമറിച്ച് ഗ്ലൗസിന്റെ വിലയിൽ 5.15 രൂപ വർധിപ്പിച്ചു. കംപ്യൂട്ടറിൽ തയാറാക്കിയ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ രണ്ടെണ്ണം പേന കൊണ്ടു വെട്ടിത്തിരുത്തി. ‘ഇൻവോയ്സ് തയാറാക്കി 45 ദിവസത്തിനുള്ളിൽ പണം നൽകണം’ എന്നത് 5 ദിവസത്തിനുള്ളിൽ എന്നു തിരുത്തി. ഉൽപന്നത്തിനു ചുരുങ്ങിയത് 60% ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) വേണമെന്ന വ്യവസ്ഥ വെട്ടിമാറ്റി കമ്പനിക്ക് അനുകൂലമാക്കി.
ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ ഡിംഗാ ഡിംഗാ എന്ന ഒരിനം അപൂർവ രോഗം പടരുന്നു. നൃത്തം ചെയ്യുന്നതു പോലെ കുലുങ്ങുക എന്നാണ് ഡിംഗാ ഡിംഗാ എന്ന വാക്കിനർഥം. സ്ത്രീകളെയും കുട്ടികളെയും ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ശരീരം നന്നായി വിറയ്ക്കുകയും നടക്കാൻ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. പ്രദേശവാസികളും
തിരുവനന്തപുരം ∙ സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) വ്യാപിക്കുന്ന സാഹചര്യത്തിൽ സൗജന്യ വാക്സീൻ അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും. ഈ വർഷം എഴുപതിനായിരത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗവ്യാപനം നിയന്ത്രിക്കാൻ എല്ലാ കുട്ടികൾക്കും സൗജന്യമായി എംഎംആർ വാക്സീൻ നൽകണമെന്നാണ് ആവശ്യം.
കൊടും ചൂടിൽ നിന്നു മഴയും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിലേക്കുള്ള മാറ്റത്തിലാണു നമ്മൾ. ഇതിനൊപ്പം ഏറെ വലയ്ക്കുന്ന ഒരു കൂട്ടം രോഗങ്ങളെയും കരുതണം. സാധാരണ ജലദോഷപ്പനി മുതൽ ആളെ കൊല്ലുന്ന ഹെപ്പറ്റൈറ്റിസ് എയും ടൈഫോയ്ഡും വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇങ്ങനെയുള്ള മഴക്കാല രോഗങ്ങളോടു പ്രത്യേക കരുതലെടുക്കണം.
ആരോഗ്യ രംഗത്തെ സംബന്ധിച്ചിടത്തോളം ഓരോ വര്‍ഷവും മുന്നില്‍ ഉയര്‍ത്തുന്നത് പുതിയ പുതിയ വെല്ലുവിളികളാണ്. മാരകമായ പുതു രോഗബാധകള്‍, സ്വഭാവം മാറുന്ന വൈറസുകള്‍, ഇതിനെ നേരിടാനുള്ള ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങള്‍ എന്നിങ്ങനെ സംഭവബഹുലമായിരുന്നു 2023ലെ ആരോഗ്യ രംഗം. അജ്ഞാത ന്യുമോണിയ മുതല്‍ കോവിഡിന്റെ പുതു
ന്യുമോണിയക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതിനാണ് എല്ലാ വര്‍ഷവും നവംബര്‍ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്തിലെ ആദ്യ ന്യുമോണിയ ദിനം ആചരിച്ചത് 2009 നവംബര്‍ 12-നാണ്. ന്യുമോണിയക്കെതിരായ ആഗോള പ്രവര്‍ത്തനങ്ങളെ പറ്റി സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
ശൈത്യകാലം അടുക്കുന്നതോടെ രാജ്യത്തെ സീസണല്‍ ഫ്ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധകളുടെയും വൈറല്‍ അണുബാധകളുടെയും ജലദോഷപനിയുടെയും കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ
മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള...
വെസ്റ്റ് നൈൽ ഫീവർ, മങ്കി പോക്സ്, തക്കാളിപ്പനി, ഡെങ്കു, എച്ച്വൺഎൻവൺ തുടങ്ങി പല പേരുകളിൽ വൈറൽ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മഴക്കാലം അറിയപ്പെടുന്നതുതന്നെ പനിക്കാലം ആയിട്ടാണ്. ഇതിനിടയിലാണ് ‘ഞാനെങ്ങും പോയിട്ടില്ല ഇവിടെത്തന്നെയുണ്ടെന്ന്’ ഓർമപ്പെടുത്തി കോവിഡും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതെല്ലാം
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.