ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ വൈറസ്  (Corona Virus) എന്നിവയും ഇപ്പോൾ കുട്ടികളിൽ രോഗകാരണമാകുന്നുണ്ട്. 

 

kids-health-thermometer-soumen-hazra-istock-com
Representative Image. Photo Credit : Soumen Hazra / iStock.com

ഏകദേശം ഒരേ രോഗ ലക്ഷണങ്ങളാണ് ഉണ്ടാകുകയെങ്കിലും അതിനു കാരണമാകുന്ന വൈറസുകൾ വ്യത്യസ്തമാണ്. കോവിഡ് കാലമായതിനാൽ കഴിഞ്ഞ രണ്ടു വർഷം കുട്ടികൾ വീട്ടിൽ തന്നെയാണു കഴിഞ്ഞത്. അതിനാൽ നേരത്തേ രോഗങ്ങൾ വന്നു സ്വാഭാവികമായ പ്രതിരോധശേഷി കുട്ടികൾക്കു ലഭിച്ചിട്ടില്ല. അവരുടെ ശരീരത്തിൽ ഈ വൈറസുകളെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഇല്ല. ഈ വർഷം എല്ലാ കുട്ടികളും സ്കൂളിലെത്തി. ആന്റിബോഡി ഇല്ലാത്തതു കാരണം ഈ കുട്ടികളിൽ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

 

വൈറസ് വ്യാപനം

kids-health-medicine-bhupi-istock-com
Representative Image. Photo Credit : Bhupi / iStock.com

സാധാരണഗതിയിൽ മൺസൂൺ സമയത്താണ് പനി വൈറസുകൾ വ്യാപിക്കുന്നത്. തണുത്ത അന്തരീക്ഷത്തിൽ വൈറസുകൾ പെട്ടെന്നു പെരുകും. വേനൽക്കാലമാകുമ്പോൾ ഇത്തരം വൈറസുകൾക്കു പകരം ചിക്കൻപോക്സ് വൈറസ്, ഹെപ്പറ്റൈറ്റിസ് വൈറസ് എന്നിവയാണു വ്യാപിക്കുന്നത്. ഇപ്പോൾ മൺസൂണിന്റെ ക്രമംതെറ്റിയതോടെ തണുപ്പിൽ പെരുകുന്ന വൈറസുകളുടെ വ്യാപനവും കാലംതെറ്റാൻ തുടങ്ങി. ഇതും കുട്ടികൾക്കിടയിലെ ഇടയ്ക്കിടെയുള്ള രോഗത്തിനു കാരണമാണ്. ആർഎസ്‌വി വൈറസ് ബാധിച്ചു ചിലരിൽ ആസ്മ പോലുള്ള ബ്രോങ്കോലൈറ്റിസ് എന്ന ഗുരുതരമായ സാഹചര്യത്തിലേക്കു നീങ്ങാറുണ്ട്. ഇതു മൂലം ന്യുമോണിയയും ഉണ്ടാകാം.

 

പ്രതിരോധം എങ്ങനെ

എല്ലാ വൈറസുകളെയും പ്രതിരോധിക്കാൻ ഒരേ വഴി തന്നെയാണുള്ളത്. കോവിഡ് കാലത്ത് നമ്മൾ ശീലിച്ച ആരോഗ്യ സുരക്ഷ മാതൃകകൾ തുടരുക. സ്കൂളിലും മറ്റുള്ളവരുമായി ഇടപെടുമ്പോഴും മാസ്ക് ധരിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ വ‍ൃത്തിയായി സൂക്ഷിക്കുക, സ്കൂളിലേക്കു പോകുന്നതിനു മുൻപും തിരിച്ചു വന്ന ശേഷവും കുളിക്കുക, വസ്ത്രങ്ങൾ മാറുക, ചുമയ്ക്കുമ്പോൾ മാസ്ക് ധരിക്കുകയോ തൂവാല കൊണ്ടു മൂക്കും വായയും മറയ്ക്കുകയോ ചെയ്യുക.

 

(വിവരങ്ങൾ: ഡോ. സി. ജയകുമാർ, ശിശുരോഗ വിഭാഗം മേധാവി, അമൃത ആശുപത്രി, കൊച്ചി)

 

Content Summary : What's causing school-going kids to fall sick more frequently

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com