Activate your premium subscription today
കോട്ടയം ∙ വയറ്റിൽ മുഴ, അടിയന്തര ശസ്ത്രക്രിയയ്ക്കായി യുവതി സുമനസ്സുകളുടെ സഹായം തേടുന്നു. ചെങ്ങളം കൊച്ചുപറമ്പിൽ പ്രീത കൊച്ചുമോൻ (49) ആണ് വയറിൽ രൂപപ്പെട്ട 4 മുഴകൾ കാരണം ദുരിതം അനുഭവിക്കുന്നത്. കാഴ്ച പരിമിതിയുള്ള 2 മക്കളും ഭർത്താവും അടങ്ങുന്നതാണ് പ്രീതയുടെ കുടുംബം. ദിവസവും കൂലിക്ക് ഓട്ടോ ഓടിച്ച്
കുന്നംകുളം (തൃശൂർ) ∙ സിമന്റും മണലും മാത്രമല്ല അതിരില്ലാത്ത സ്നേഹവും കരുതലും ചേർത്തു സഹപാഠിക്കു ‘സ്നേഹവീട്’ നിർമിച്ചു നൽകി ചൊവ്വന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. വർഷങ്ങളായി ഒറ്റമുറി വീട്ടിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥി റിസ്വാനയുടെ നൊമ്പരം ഉൾക്കൊണ്ട സ്കൂളിലെ മലയാള മനോരമ നല്ലപാഠം കൂട്ടുകാരാണു വീടുവച്ചു നൽകിയത്. ഇന്നു രാവിലെ 11ന് ഗൃഹപ്രവേശനച്ചടങ്ങു നടക്കും.
കൊണ്ടോട്ടി (മലപ്പുറം) ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിന് യാത്ര തിരിക്കുന്നതിനു മുൻപ് കൊട്ടുക്കര പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾ അവരുടെ കലാപരിപാടി പുതുവത്സര ദിനത്തിൽ നാട്ടുകാർക്കു മുൻപിൽ അവതരിപ്പിക്കും. ഗ്രേഡോ സ്ഥാനങ്ങളോ അല്ല ലക്ഷ്യം. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമിയിലെ തുറന്ന വേദിയിൽ അവരെത്തുന്നത് കാരുണ്യത്തിന്റെയും കരുതലിന്റെയും കലാരാവുമായാണ്. സമീപ പ്രദേശത്തെ എസ്എംഎ രോഗം ബാധിച്ച വിദ്യാർഥിയുടെ ചികിത്സയ്ക്കു പണം കണ്ടെത്തുകയാണു ലക്ഷ്യം.
കുണ്ടറ∙ അപൂർവ രോഗം ബാധിച്ച ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. രക്ത സംബന്ധമായ അപൂർവ രോഗാവസ്ഥയായ പിഒഎംഇ സിൻഡ്രോം (POME syndrome) ബാധിതനായ കുണ്ടറ പനയംക്കോട് അഞ്ജന ഭവനിൽ ടി. ബൈജുവാണ് (46) ചികിത്സ സഹായം തേടുന്നത്. 2 വർഷം മുൻപ് ശരീരത്തിന്റെ ബാലൻസ് തെറ്റി മറിഞ്ഞു വീഴാൻ തുടങ്ങി. രോഗം തിരിച്ചറിയാതെ ഒരു
കഴക്കൂട്ടം∙ വൃക്ക പകുത്തു നൽകാൻ അമ്മയുണ്ട്, പക്ഷേ ചികിത്സാ ചെലവിനു സുമനസ്സുകളുടെ കാരുണ്യം വേണം. കണിയാപുരം ചിറ്റാറ്റുമുക്ക് കരിഞ്ഞ വയൽ ജയാഭവനിൽ ജെ. വിസ്മയ(18) ആണ് ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താനാവാതെ വിഷമിക്കുന്നത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി, ഡോക്ടർ ആകണം എന്ന ലക്ഷ്യത്തോടെ
പത്തനംതിട്ട ∙ കരളിൽ ട്യൂമർ (ഹെപ്പാറ്റോസെല്ലുലാർ കാർസിനോമ) ബാധിച്ച 11 വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് പൂങ്കാവിൽ വീട്ടിൽ വിദ്യയുടെ മകൻ ശ്രീഹരി എസ്.നായരാണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകൾക്കുമായി 45 ലക്ഷം രൂപയെങ്കിലും ആവശ്യം വരും. അമ്മ വിദ്യ എസ്.നായരാണ് ശ്രീഹരിക്കു കരൾ
നൂറു പേർക്ക് സൗജന്യ കൃത്രിമക്കാലുകൾ നൽകി സമ്മാനിച്ച് 'ലൈഫ് ആൻഡ് ലിംബ്സ്'.
തിരുവനന്തപുരം∙ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് കുമാരപുരം സ്വദേശി എസ്.രണജിത് സിംഹൻ(54). ആരോഗ്യനില മോശമായതോടെ പെയിന്റിങ് തൊഴിലാളിയായ രണജിത്തിന് ജോലിക്കു പോകാൻ സാധിക്കാതെയായി. ഇതോടെ ഭാര്യയും വിദ്യാർഥികളായ 2 മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാർഗവും നിലച്ചു. ഫെബ്രുവരി 13ന്
പന്തീരാങ്കാവ്∙ ഭിന്നശേഷിക്കാരനായ മകന് കൂട്ടിരിപ്പായി പ്രായമായ അച്ചൻ മാത്രമായി. ജന്മനാ ഭിന്ന ശേഷിക്കാരനായ ഷജി ലിനു ഇപ്പോൾ 35 വയസ്സായി. 75 ശതമാനo വൈകല്യമുള്ള ഷിജിലിന് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. സംസാരശേഷിയുണ്ട്. 5 വർഷം മുമ്പ് അമ്മ മരിച്ചതോടെ ഏക ആശ്രയം അച്ചൻ മണക്കടവ് സുകുമാരൻ
എടക്കര ∙ സഹപ്രവർത്തകന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഓട്ടോ ഡ്രൈവർമാർ സമാഹരിച്ചത് 5,71,668 രൂപ. കഴിഞ്ഞ 3ന് എടക്കരയിലും സമീപപ്രദേശങ്ങളിലെയും 10 സ്റ്റാൻഡുകളിലെ പാസഞ്ചർ, ഗുഡ്സ് ഓട്ടോറിക്ഷകൾ ഓടിയിരുന്നത് ‘ഇന്നത്തെ ഓട്ടം മാനുവിന്’ എന്ന ഫ്ലെക്സ് ഓട്ടോറിക്ഷകൾക്കു മുന്നിൽ കെട്ടിയായിരുന്നു.
Results 1-10 of 544