Activate your premium subscription today
ചലച്ചിത്രപണ്ഡിതനും സാംസ്കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ 2023ൽ പ്രസിദ്ധീകരിച്ച ‘ജോൺ-ഘട്ടക്-തർകോവ്സ്കി’ എന്ന പേരിലുള്ള ഗ്രന്ഥം സിനിമാപ്രേമികളുടെ വ്യാപകശ്രദ്ധ പിടിച്ചുപറ്റി. 2015ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തിയ സമരത്തിൽ അവർ ഉയർത്തിപ്പിടിച്ച ബാനറിനെ അനുസ്മരിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ കവർ ചിത്രം. ബാനറിൽ പരാമർശിക്കപ്പെട്ട മൂന്നു പേരെക്കുറിച്ചു പുസ്തകത്തിന്റെ മുഖവുരയിൽ ഹിന്ദി ചലച്ചിത്ര സംവിധായകൻ സയീദ് മിർസ എഴുതി, ‘വിഗ്രഹഭഞ്ജകരും സ്വതന്ത്രരും സിനിമക്കാരുമായിരുന്നു ഇവർ.’ (ജോൺ-ഘട്ടക്-തർകോവ്സ്കി - തൂലിക ബുക്സ്, 2023-പേജ് 7). ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തിൽ പ്രത്യക്ഷമായോ അല്ലാതെയോ കൈ കടത്താൻ ഭരണകൂടമോ മറ്റു സാമൂഹിക സംവിധാനങ്ങളോ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്ന സർഗശക്തിയെയും പ്രതിബദ്ധതയെയുംകുറിച്ചു പ്രതിപാദിക്കുന്ന പുസ്തകമാണിത്.
കടമ്മനിട്ടയുടെ കവിതയെയും ജീവിതത്തെയും സമഗ്രമായി അവതരിപ്പിക്കുന്നു എന്നതാണ് കവിതയുടെ കനലാട്ടത്തിന്റെ സവിശേഷത. ലാളിത്യം നിറഞ്ഞുനിൽക്കുന്നതാണ് ആഖ്യാനം. എന്നാൽ, കവിതയെ, കടമ്മനിട്ടയുടെ പ്രസക്തിയെ അടയാളപ്പെടുത്തുമ്പോൾ അതിനു ചേരുന്ന വാക്കുകളും ശൈലിയും ഉപയോഗിക്കാൻ മടിച്ചിട്ടുമില്ല. വിദ്യാർഥിയായിരുന്ന കാലം മുതലേ കവിയെ അനുയാത്ര ചെയ്ത വ്യക്തിയാണ് രവികുമാർ. കേവലം ജീവചരിത്രം എന്ന നിലവിട്ട് അടുത്തുകണ്ടും കേട്ടും അറിഞ്ഞ ജീവിതത്തെ പൂർണമായും ഉൾക്കൊണ്ടാണ് എഴുത്ത്. മാറിനിന്നു കണ്ട ജീവിതമല്ല.
പത്തനംതിട്ട ∙ കവിതകളിലൂടെ ആയിരക്കണക്കിനു സാധാരണക്കാരുടെ ഹൃദയം കവർന്ന കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ എന്ന് മന്ത്രി സജി ചെറിയാൻ. കടമ്മനിട്ട ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച കടമ്മനിട്ട സ്മൃതിയും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടമ്മനിട്ട ഫൗണ്ടേഷൻ
ചലച്ചിത്ര താരങ്ങളും സംവിധായകരും ഇപ്പോൾ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കു ചേക്കേറുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കഴിഞ്ഞപ്പോഴേക്കും ഒട്ടേറെ താരങ്ങൾ കോൺഗ്രസിലെത്തി. എൽഡിഎഫിന്റെയും എൻഡിഎയുടെയും യാത്ര പുരോഗമിക്കുകയാണ്. അവയും തീരുമ്പോഴേക്കും പല താരങ്ങളും ചേരിതിരിഞ്ഞ്
ഒരു രാത്രി തന്റെ വീടിന്റെ വാതിലില്‍ വലിയ ശബ്ദം കേട്ട് ഉണര്ന്നതിനെക്കുറിച്ച് എഴുത്തുകാരനും നടനുമായ നരേന്ദ്രപ്രസാദ് ഒരിക്കല്‍ ഓര്‍മിച്ചു. രാത്രി ഔചിത്യമില്ലാതെ വിളിച്ചുണര്‍ത്തിയത് കടമ്മനായിരുന്നു. വാതില്‍ തുറന്നുകൊടുത്തപ്പോള്‍ ഒന്ന് ഇരിക്കുക പോലും ചെയ്യാതെ കടമ്മന് ഒരു കവിത ചൊല്ലി. കുറത്തി. മലയാളക്കരയില്‍ തീക്കാറ്റു വിതച്ച കവിത.
ഭാഷാപരമായ സഭ്യതയേയും സദാചാരപരമായ കാപട്യത്തേയും ബൗദ്ധികമായ ലഘുത്വത്തേയും കാല്പനികമായ മോഹനിദ്രയേയും അതിലംഘിച്ച കവിതകളായിരുന്നു കടമ്മനിട്ടയുടേത്.ആധുനിക കവിതയുടെ സംവേദനപരമായ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കുമ്പോൾതന്നെ തികച്ചും കേരളീയമായ ഒരു കാവ്യാനുഭവം സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഏറെ വിജയം നേടി.
Results 1-6