Activate your premium subscription today
Saturday, Apr 19, 2025
മയ്യഴിയുടെ (ഇന്നത്തെ മാഹി) പശ്ചാത്തലത്തിൽ നാട്ടുഭാഷയുടെ തനതുരുചിയും തന്റേടവും ചേർത്ത് എം. മുകുന്ദൻ എഴുതിയ നോവലാണ് 'കുട നന്നാക്കുന്ന ചോയി'. മയ്യഴിപ്പുഴയുടെ തീരങ്ങൾക്കുശേഷം മയ്യഴിയുടെ കാറ്റേറ്റ് വിടരുന്ന കഥ, മനുഷ്യവികാരങ്ങളുടെയും കാലത്തിന്റെ കടന്നുകയറ്റത്തിന്റെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന
കാണപ്പെടാതെ, തിരിച്ചറിയപ്പെടാതെ പോകുന്ന സാധാരണക്കാരുടെയും ദലിത് ക്രിസ്ത്യൻ സ്ത്രീകളുടെയും ജീവിതത്തിന്റെ ഭാഷ്യമാണ് സജിൻ പി.ജെയുടെ ആദ്യ കവിതാസമാഹാരം 'മറിയാമ്മേ നിന്റെ കദനം'. അധികാരഘടനകൾ തുടർന്നുപോരുന്ന കുറ്റങ്ങൾ ചൂണ്ടിക്കാട്ടുകയും ഇരകളായി പുറത്ത് തള്ളപ്പെട്ട ജീവിതങ്ങളോട് ഐകദാർഢ്യം പ്രകടിപ്പിക്കുകയും
അൻപതു വർഷം മുൻപുവരെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം റബർ വികല്പമായ വരകളെ മായ്ച്ചു കളയാൻ പോന്ന ഒരു വസ്തു മാത്രമായിരുന്നു. എന്നാൽ ഈ നാണ്യവിളയുടെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് 1947ൽ കോട്ടയത്ത് സ്ഥാപിതമായ റബർ ബോർഡ് പ്ലാറ്റിനം ജൂബിലി പിന്നിടുമ്പോഴും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകൾ
കൊമ്പത്തി, പുതിയൊരു കാടാണ് അവതരിപ്പിക്കുന്നത്. കാടിനോരം ചേർന്ന് ജീവിക്കുന്നവരുടെ സുതാര്യമായ മനസ്സും. പ്രകൃതിയും സ്ത്രീയും എന്നും ഒരേ വിധി പങ്കുവയ്ക്കുന്നു; കയ്യേറ്റക്കാരൻ ആധിപത്യത്തിന്റെ ദുർവിധിയും. സൗമ്യമെങ്കിലും ശക്തമായാണ് മിനി ആ ലോകം പൊളിക്കുന്നത്.
"ഭാഷകൾ അസൂയാലുക്കളായ പരമാധികാരികളാണ്, കർശനമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന അതിർത്തികൾ കടക്കാൻ യാത്രക്കാർക്ക് പാസ്പോർട്ടുകൾ വളരെ അപൂർവമായി മാത്രമേ അനുവദിക്കൂ"- രവീന്ദ്രനാഥ ടാഗോർ. സ്വന്തം കൃതികൾ സ്വയം വിവർത്തനം ചെയ്തിട്ടും തൃപ്തികരമാവാത്തതിനെക്കുറിച്ച് പറഞ്ഞത്. ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ സ്വന്തം
1934 മാർച്ച് 31നു നാലപ്പാട്ട്തറവാട്ടിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ആമി. ബാലാമണിയമ്മയുടെ ഈണമുള്ള വരികൾ കേട്ട് വളർന്ന അവൾ, അക്ഷരങ്ങളെ പ്രണയിച്ചത്തിൽ അദ്ഭുതമില്ല. തൂലികയെ തോഴിയാക്കി, മാധവിക്കുട്ടി മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ലോകം തീർത്തു. അവൾ വെറുമൊരു എഴുത്തുകാരിയായിരുന്നില്ല, മലയാള സാഹിത്യത്തിലെ
ഒച്ചയടയുന്നതിനെ ഭീതിയോടെ കണ്ട കവിയും മനുഷ്യനുമായിരുന്നു കടമ്മനിട്ട. ഉച്ചത്തിലുച്ചത്തിലാകട്ടെ നിൻമൊഴി എന്നാണ് കൃഷ്ണയോടു പോലും കടമ്മനിട്ടയിലെ കവിയും കാമുകനും പ്രേരിപ്പിച്ചത്. പരാതി പറയുമ്പോൾ പോലും. ഒച്ച ഉയരുന്നതനുസരിച്ച് കേൾവിയുടെ ആഴവും പരപ്പും കൂടുമെന്ന് കവി വിശ്വസിച്ചിരിക്കണം. ആഴത്തിൽ
സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാവുന്ന വർഷങ്ങൾ, അനന്തമായ കാലത്തിന്റെ അനാസക്തി. ഒ.വി. വിജയൻ ഇല്ലാതെ കഴിഞ്ഞുപോയ രണ്ടു പതിറ്റാണ്ടുകളും അതേ. അതിനു മുമ്പുള്ള അനന്ത വർഷങ്ങൾ. ഇനി വരാനിരിക്കുന്നവയോ ? ഇതിഹാസം തന്നെ മറിച്ചുനോക്കാം. നേർത്ത മുന കൊണ്ട് കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ
കുമാരനാശാന്റെ 'ചിന്താവിഷ്ടയായ സീത'യുടെ സംസ്കൃതവിവര്ത്തനമായ 'സീതാവിചാരലഹരി' ഞാൻ ഈയിടെ നോക്കുകയായിരുന്നു. തിരുവനന്തപുരം സംസ്കൃതകോളജ് പ്രിൻസിപ്പലും സംസ്കൃതപണ്ഡിതനുമായിരുന്ന പ്രഫ. എൻ. ഗോപാലപിള്ളയാണ് മലയാളത്തിലെ ഈ മഹനീയകാവ്യം ഉദാത്തമായി സംസ്കൃതഭാഷയിലാക്കിയിരിക്കുന്നത്. അക്കാലത്തു തന്നെ ഈ കൃതി
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
Results 1-10 of 399
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.