Activate your premium subscription today
ഭരണാധികാരികൾ അധികാരമേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനത്തിന് പ്രാധാന്യമേറെയാണ്. അയൽപക്ക രാജ്യങ്ങളുമായി മികച്ച ബന്ധമാണ് തന്റെ ലക്ഷ്യമെന്ന് 2014ൽ പ്രധാനമന്ത്രിപദത്തിലെത്തിയപ്പോൾ തന്നെ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘അയൽക്കാർ ആദ്യം’ എന്ന നയപ്രകാരം അന്ന് സൗഹൃദ രാജ്യമായ ഭൂട്ടാനിലേക്കാണ് മോദി ആദ്യ വിദേശ സന്ദർശനം നടത്തിയത്. മറ്റൊരു അയൽരാജ്യമായ മാലദ്വീപിലേക്കായിരുന്നു രണ്ടാം വട്ടം പ്രധാനമന്ത്രിയായ 2019ൽ മോദിയുടെ ആദ്യസന്ദർശനം. എന്നാൽ ഇക്കുറി മോദി ആ പതിവ് തെറ്റിച്ചു. അയൽക്കാർ പോയിട്ട് ഏഷ്യയിൽ പോലുമല്ല മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷം മോദിയുടെ സന്ദർശനം. യൂറോപ്യൻ രാജ്യമായ ഇറ്റലിയിലേക്കാണ് മോദി ഇക്കുറി പുറപ്പെട്ടത്. ആകാശ പാതയിലൂടെ 6452 കിലോമീറ്റർ അകലെയുള്ള ഇറ്റലിയിലേക്ക് മോദി എത്തുന്നത് ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ്. ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ മോദിയുടെ ‘ചായക്കടക്കാരൻ’ ഇമേജ് അമിതമായി ബിജെപി ഉപയോഗിച്ചപ്പോൾ മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ വിദേശ ബന്ധങ്ങൾ എങ്ങനെ മുന്നോട്ടു പോകും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആശങ്ക. എന്നാൽ താമസിയാതെ ഈ ആക്ഷേപം ഉന്നയിച്ചവരുടെ അടുത്ത പരാതി മോദിയുടെ വിദേശ യാത്രകളുടെ എണ്ണത്തിലുള്ള വർധനവിനെ ചൊല്ലിയായി. ഈ ആക്ഷേപത്തിനുള്ള ശരിയായ ഉത്തരമാണ് ഇപ്പോഴത്തെ മോദിയുടെ ഇറ്റലി സന്ദർശനം. അധികാരത്തിലും സമ്പന്നതയിലും ലോകം ഭരിക്കുന്ന ‘പ്രീമിയം’ രാജ്യങ്ങളുടെ കൂട്ടായ്മ ജി7ലേക്ക് തുടർച്ചയായി ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കുന്നതും ഇന്ത്യ - ഇറ്റലി എന്നീ രാജ്യങ്ങളെ ശത്രുതയുടെ പടുകുഴിയിൽ നിന്നും സൗഹൃദത്തിന്റെ ‘മെലഡി’യിലേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ട് നേതാക്കളുടെ മാനസിക ഐക്യത്തിന്റെ തെളിവുമാണ് മോദിയുടെ ഈ യാത്ര. അറിയാം യൂറോപ്പിൽ ഇറ്റലിയെ സൗഹൃദതീരമാക്കിയ മോദി സർക്കാരിന്റെ നയതന്ത്ര ചാരുത; ഒപ്പം ജി7നിൽ വർധിക്കുന്ന ഇന്ത്യൻ പങ്കാളിത്തവും.
2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ് അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള് വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്, ജി20 കൂട്ടായ്മയിൽ നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്ട്ടിക് നിയമവും ആവിഷ്കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില് പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.
കുമരകം ∙ ജി–20 ഉച്ചകോടി കഴിഞ്ഞ് ഒരു വർഷം ആകുമ്പോൾ കുമരകം പിന്നെയും പഴയപടി തന്നെ. കഴിഞ്ഞ വർഷം ഉച്ചകോടിക്കു വേണ്ടി കുമരകത്തിന്റെ മുഖഛായ മാറുന്ന കാഴ്ചയായിരുന്നു.അന്നത്തെ സ്ഥിതി തുടരാൻ കഴിയാതെ വന്നതോടെയാണ് എല്ലാം പഴയ പടിയിലേക്ക് എത്തിയത്. റോഡ് വികസനം ഉൾപ്പെടെ ഉള്ള അടിസ്ഥാന വികസനം യുദ്ധകാല അടിസ്ഥാനത്തിൽ
ന്യൂഡൽഹി ∙ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴി തന്ത്രപരവും വാണിജ്യപരവുമായി രാജ്യത്തിനും മറ്റുള്ളവർക്കും ‘ഗെയിം ചേഞ്ചർ’ ആയിരിക്കുമെന്നു കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. നൂറ്റാണ്ടുകളോളം ലോകവ്യാപാരത്തിന്റെ മാർഗമായി ഇതു മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഉദ്ധരിച്ചു
ന്യൂഡൽഹി∙ ജി 20 ഉച്ചകോടിക്കായി 416.19 കോടി രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെയുടെ ചോദ്യത്തിന് മറുപടിയായി പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1,310 കോടി രൂപയാണ് ജി 20 ഉച്ചകോടിക്കായി അനുവദിച്ചതെന്നും എന്നാൽ 416.19 കോടി
ന്യൂഡൽഹി ∙ ജിഡിപി കേന്ദ്രീകൃതമായ വികസനത്തിന് മാനുഷിക മുഖം നൽകാൻ ജി20 അധ്യക്ഷപദം ഏറ്റെടുത്ത ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. ഒരു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യ ജി20 അധ്യക്ഷപദവി ഒഴിയുന്ന സന്ദർഭത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം എതിര്. ഇന്ത്യയിലാണെങ്കിൽ, റിസർവ് ബാങ്ക് അടക്കം ‘വടി’യെടുത്ത് വിരട്ടി. ക്രിപ്റ്റോ കറൻസി ഇടപാടിനെ ചൂതാട്ടം എന്നു വിശേഷിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്തദാസ്, ഇവ സാമ്പത്തിക മേഖലയെ താറുമാറാക്കാൻ കാരണമാകുമെന്നു വരെ മുന്നറിയിപ്പു നൽകി. ഇന്ത്യയിൽ ക്രിപ്റ്റോ ഇടപാടിന് നികുതിയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തി. യുഎസിലാകട്ടെ, കർശന നടപടികളുടെ ഭാഗമായി കൂടുതൽ ക്രിപ്റ്റോ മൈനിങ് കമ്പനികൾ രാജ്യം വിടുന്ന അവസ്ഥ പോലുമുണ്ടായി. ക്രിപ്റ്റോ കിങ് എന്നറിയപ്പെടുന്ന സാം ബാങ്ക്മാൻ ഫ്രൈഡിന്റെ എഫ്ടിഎക്സ് എന്ന ക്രിപ്റ്റോ കറൻസി കമ്പനി പൊളിഞ്ഞ് ലക്ഷക്കണക്കിനു നിക്ഷേപകർക്ക് സകലതും നഷ്ടമായതും മേഖലയിൽ കരിനിഴൽ വീഴ്ത്തി. ലോകത്തെ മുഴുവൻ ബിറ്റ്കോയിനും 25 ഡോളറിനു തന്നാൽ പോലും താൻ വാങ്ങില്ലെന്ന് പ്രശസ്ത ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ് പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്നുവരെ നിക്ഷേപകർ ചിന്തിച്ചു തുടങ്ങിയിരുന്നു.
ഇസ്രയേൽ- ഹമാസ് പോരാട്ടത്തിനിടെ അൽപം ‘വലത്തോട്ട്’ ചായുമ്പോൾ ഇടനാഴിയിൽ കാലിടറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇന്ത്യയും സഖ്യരാഷ്ട്രങ്ങളും. ഹമാസ് ആക്രമണമുണ്ടായപ്പോൾതന്നെ ഇന്ത്യ ഇസ്രയേലുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ഏറെ വിമർശിക്കപ്പെട്ടപ്പോൾ സാവധാനത്തിലാണെങ്കിലും നിഷ്പക്ഷ നിലപാടിലേക്ക് നീങ്ങുകയാണ് ഇന്ത്യ. അതിന് സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുമുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ജി20യിൽ ‘ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ്യൻ യൂണിയന് സാമ്പത്തിക ഇടനാഴി (ഐഎംഇസി)’ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഇടനാഴിയിൽ പാതിവഴിയിലെ തടസ്സമായി നിൽക്കുകയാണ് പശ്ചിമേഷ്യയിലെ സംഘർഷം. ഇതൊന്നും പ്രശ്നമാവില്ലെന്ന് ഇന്ത്യയും യുഎസും ആണയിടുമ്പോഴും ഇടനാഴിയുടെ വാതിൽ തുറന്നുകിട്ടണമെങ്കിൽ സംഘർഷം അയയണം.
ഇസ്രായേൽ-ഹമാസ് യുദ്ധം ഇന്ധന വിലയെ ബാധിക്കുമെന്ന ആശങ്കകൾ ധനമന്ത്രി നിർമ്മല സീതാരാമൻ പങ്കു വെച്ചു. ഇന്ത്യയിൽ മാത്രമല്ല വളർന്നു വരുന്ന പലസമ്പദ്വ്യവസ്ഥകളിലും ഇത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.നാലാമത് ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലാണ് സീതാരാമൻ, നിലവിലെ പ്രതിസന്ധി
ന്യൂഡൽഹി∙ ഭീകരവാദം ലോകത്തിനാകെ വെല്ലുവിളിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരവാദത്തിനെതിരെ പോരാടുന്നു. ഭീകരവാദം ഏതുരൂപത്തിലുള്ളതായാലും ചെറുത്തു തോൽപ്പിക്കണം. ഭീകരവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാനാവാത്തതു ഖേദകരമെന്നും പ്രധാനമന്ത്രി പറഞ്ഞു. 9-ാമത് ജി20 പാർലമെന്ററി സ്പീക്കേഴ്സ് ഉച്ചകോടി (പി20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 278