Activate your premium subscription today
വയനാട് ∙ ഓണം ബംപർ ജേതാവ് അൽത്താഫ് കൽപറ്റയിലെ എസ്ബിഐ ബാങ്കിലെത്തി. നാട്ടുകാരും ബാങ്ക് അധികൃതരും ആവേശത്തോടെയാണ് അൽത്താഫിനെ വരവേറ്റത്. ദൈവത്തിന്റെ അനുഗ്രഹമെന്ന് അൽത്താഫ് പറഞ്ഞു. കേരളത്തെ വിശ്വാസമാണ്, അതിനാലാണ് ഇവിടുത്തെ ബാങ്കിൽ വന്നതെന്നും അൽത്താഫ് പറഞ്ഞു. ലോട്ടറി ടിക്കറ്റ് ബാങ്കിനു കൈമാറി, അക്കൗണ്ട് തുടങ്ങിയ ശേഷമാണ് മടങ്ങിയത്. മറ്റ് നടപടിക്രമങ്ങൾ വരുംദിവസങ്ങളിൽ നടക്കും.
കേരളത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള ലോട്ടറിയായ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. ലോട്ടറികൾ ഇപ്പോൾ തുടങ്ങിയ സംഭവങ്ങളൊന്നുമല്ല. 187 ബിസി കാലഘട്ടത്തിൽ ഹാൻ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന ചൈനയിൽ ലോട്ടറിയുണ്ടായിരുന്നു. ചൈനയിലെ വന്മതിൽ കെട്ടാനുള്ള ധനസമാഹരണാർഥമാണ് ഈ ലോട്ടറി തുടങ്ങിയതെന്ന്
ലോട്ടറി അടിക്കുക എന്നത് എല്ലാവരുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. ലോട്ടറിയിലൂടെ ലഭിക്കുന്ന പണം പലരുടെയും ജീവിതത്തെ മനോഹരമാക്കിയിട്ടുണ്ട്. എന്നാൽ ലോട്ടറിയടിച്ച് പണികിട്ടിയ ചിലരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ടോണ്ട ഡിക്കേഴ്സൻ. യുഎസിലെ ഫ്ളോറിഡയിൽ നിന്നുള്ള ഇവർക്ക് അടിച്ചത് ഇന്നത്തെ ഇന്ത്യൻ രൂപയുടെ
ബത്തേരി∙ 15 വർഷമായി അൽത്താഫ് ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും 50 രൂപ പോലും ഇതുവരെ അടിച്ചിട്ടില്ല. എന്നാൽ അടിച്ചപ്പോൾ കിട്ടിയത് 25 കോടി രൂപയും. ഇത്തവണത്തെ ഓണംബംപർ അടിച്ചത് കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ്. സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും മുൻപ് ഒരിക്കൽ പോലും അടിച്ചിട്ടില്ലെന്ന് അൽത്താഫ് പറഞ്ഞു. ടിക്കറ്റെടുത്ത് പണം കളയുന്നതിൽ ഭാര്യയും ബന്ധുക്കളും വഴക്കു പറയാറുണ്ടായിരുന്നു. ഓരോ തവണയും ടിക്കറ്റ് അടിക്കുമെന്നു വിശ്വസിക്കുമെങ്കിലും അടിക്കാറില്ല. എന്നാൽ ടിക്കറ്റ് എടുക്കുന്നതു തുടർന്നു. വാടക വീട്ടിലാണ് അൽത്താഫും ഭാര്യയും രണ്ടു മക്കളും താമസിക്കുന്നത്. സ്വന്തമായി വീട് വാങ്ങണമെന്നും മകളുടെ വിവാഹം ഭംഗിയായി നടത്തണമെന്നുമാണ് അൽത്താഫിന്റെ വലിയ ആഗ്രഹം.
തിരുവനന്തപുരം / ബത്തേരി ∙ സമയം ഉച്ചയ്ക്ക് 2.10. തിരുവോണം ബംപർ ഭാഗ്യക്കുറി വാങ്ങിയ 71.43 ലക്ഷം ഭാഗ്യാന്വേഷികളുടെ ഹൃദയമിടിപ്പ് ഒരുപോലെ ഉയർന്ന നിമിഷം. തിരുവനന്തപുരത്തെ റഷ്യൻ കൾചറൽ സെന്ററായ ഗോർഖി ഭവനിലെ സ്റ്റുഡിയോയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ചുവന്ന ബസർ അമർത്തി. സെക്കൻഡുകൾക്കുള്ളിൽ ലക്ഷക്കണക്കിനു നമ്പറുകൾ അതിവേഗം മാറി മറിഞ്ഞ് ബോർഡിൽ ആ നമ്പർ തെളിഞ്ഞു – ഏവരും ഓരോ അക്ഷരവും അക്കവും ഒന്നായി എണ്ണിയെടുക്കുന്നത്ര നിശ്ശബ്ദത. അവതാരക മൈക്കിലൂടെ പരമ്പരയും നമ്പറും ഓരോന്നായി വായിച്ചു– ടി ജി 434222.
ബത്തേരി (വയനാട്)∙ രണ്ടു മാസത്തിനിടെ രണ്ടു ബംപർ ലോട്ടറി അടിച്ച സന്തോഷത്തിൽ ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസി ഉടമകളായ നാഗരാജും സഹോദരൻ മഞ്ജുനാഥും. ഗാന്ധി ജംക്ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംപറായ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുൻപ് ഇതേ കടയിൽനിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.
അവരുടെ ഓണം ഇന്നായിരിക്കും അവസാനിച്ചിട്ടുണ്ടാവുക. ദിവസങ്ങളായി പഴ്സിനുള്ളിൽ സുരക്ഷിതമായി സൂക്ഷിച്ച 25 കോടിയുടെ ഓണം ബംപർ ഭാഗ്യക്കുറി ഇടയ്ക്കിടെ നോക്കി എന്തെല്ലാം മനക്കോട്ടകളാവും ഓരോ മലയാളികളും കെട്ടിപ്പൊക്കിയിട്ടുണ്ടാവുക. ടിക്കറ്റെടുത്ത ലക്ഷക്കണക്കിന് ആളുകളിൽ ഭൂരിഭാഗത്തിന്റെയും മനസ്സിൽ ‘ഒന്നും അടിച്ചില്ലല്ലോ’ എന്ന നിരാശയാവും. എന്നാൽ ഇന്ന് 22 കോടീശ്വരൻമാരാണ് ഒറ്റ ദിവസംകൊണ്ടു കേരളത്തിലുണ്ടായത്. അവരിൽ 21 പേരും ലോട്ടറി ടിക്കറ്റ് എടുത്തവരാണ്. ഒരാളാവട്ടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാന് ടിക്കറ്റ് വിറ്റ ഏജന്റും. കോടീശ്വരൻമാർ മാത്രമല്ല ലക്ഷങ്ങൾ നേടിയ ലക്ഷാധിപൻമാർ മുതല്‍ ‘ടിക്കറ്റ് കാശ് നഷ്ടമായില്ലല്ലോ’ എന്ന് ആശ്വസിക്കുന്ന ചെറിയ സമ്മാനത്തുക കിട്ടിയവർ വരെയുണ്ടാവും ഇക്കൂട്ടത്തിൽ. ആരാണ് ഈ ഭാഗ്യവാൻമാരെ കണ്ടെത്തുന്നത്? അതൊരു പഞ്ചാബിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പഴയ രീതികളൊക്കെ മാറ്റിവെച്ചാണ് കേരളവും ലോട്ടറി നറുക്കെടുപ്പിൽ യന്ത്രവൽക്കരണം കൊണ്ടുവന്നത്. ആറ് വർഷം മുൻപ് ലോട്ടറിവകുപ്പ് പ്രത്യേകം പറഞ്ഞ് നിർമിച്ച് പഞ്ചാബിൽനിന്ന് കൊണ്ടുവന്ന ലോട്ടറി നറുക്കെടുപ്പ് യന്ത്രമാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഇതായിരുന്നില്ല നേരത്തേ ഉപയോഗിച്ചിരുന്ന യന്ത്രം. എങ്ങനെയാണ് ലോട്ടറി വകുപ്പിലേക്ക് ഈ പഞ്ചാബി ‘യന്തിരൻ’ എത്തിച്ചേര്‍ന്നത്? ഈ യന്ത്രം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? നറുക്കെടുപ്പിൽ സുതാര്യത സൂക്ഷിക്കാൻ കേരള ലോട്ടറി എടുക്കുന്ന നടപടികളും വിശദമായറിയാം.
ഓണം ബംപർ ഭാഗ്യശാലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തെരയുമ്പോൾ, ലോട്ടറി ഓൺലൈനിൽ വാങ്ങാമെന്ന വാഗ്ദാനം നൽകുന്ന നിരവധി വെബ്സൈറ്റുകളും കാണാം. സര്‍ക്കാർ പേപ്പർ ലോട്ടറിയായി മാത്രം പുറത്തിറക്കുന്ന ലോട്ടറി ഓൺലൈനിൽ വാങ്ങാനാവുമെന്ന വാദവുമായി എത്തുന്ന ഇത്തരം വ്യാജന്മാരുടെ ഇരകൾ അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ്.
വർഷത്തിലൊരിക്കൽ മാവേലി വരുന്നത് പോലെയാണ് ഭാഗ്യക്കുറിവകുപ്പിന്റെ തിരുവോണം ബംപർ. കിട്ടിയാൽ 25 കോടി ഒന്നാം സമ്മാനം! രണ്ടാം സമ്മാനമായി ഒരു കോടി രൂപ ലഭിക്കുക 20 പേർക്കാണ്. സമ്മാനർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റ് ഉൾപ്പെടെ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്മാർ ആകാൻ പോകുന്നത്. ഒന്നാം സമ്മാനം എല്ലാവരുടെയും
തിരുവനന്തപുരം∙ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്ജെ ഏജൻസി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്റെ ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അതിർത്തി ജില്ലയായതിനാൽ ആരാണ് വാങ്ങിയതെന്ന് വ്യക്തമാകാൻ പ്രയാസമാണെന്നും ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നില്‍ നില്‍ക്കുന്നത്.
Results 1-10 of 126