Activate your premium subscription today
ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നിന്ന് തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതായി ആരോപിച്ച് എഫ്ബിഐ പ്രതി സെയ്ദിനെ അറസ്റ്റ് ചെയ്തു.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ വനപ്രദേശമായ ചാസ് മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ 4 ജവാൻമാർക്കു പരുക്കേറ്റു. ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിലാണ് ഇവിടെ ഇന്ത്യന് സൈന്യവും 11 രാഷ്ട്രീയ റൈഫിൾസ് സംഘവുമെത്തിയത്.
ശ്രീനഗർ ∙ കഴിഞ്ഞ ദിവസം നഗരത്തിലെ വ്യാപാരകേന്ദ്രത്തിൽ 12 പേർക്കു പരുക്കേൽക്കാനിടയായ സ്ഫോടനവുമായി ബന്ധപ്പെട്ട് 3 ലഷ്കറെ തയിബ ഭീകരർ അറസ്റ്റിലായി. യാസിൻ ഷെയ്ഖ്, ഉമർ ഫയാസ് ഷെയ്ഖ്, അഫ്നാൻ മൻസൂർ ഷെയ്ഖ് എന്നിവരാണിവർ. ഇവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
സൗദി അറേബ്യയിൽ തീവ്രവാദ സംഘടന രൂപീകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കൊല്ലാൻ പദ്ധതിയിട്ട മൂന്ന് പേർക്ക് വധശിക്ഷ നടപ്പാക്കി.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറിൽ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുന്നത്.
ശ്രീനഗർ ∙ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ശ്രീനഗറിൽ 12 പേർക്ക് പരുക്ക്. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിലും ഞായറാഴ്ച ചന്തയിലുമായിരുന്നു ആക്രമണം. ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് അടുത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയാണ് ഭീകരർ ഗ്രനേഡ് എറിഞ്ഞത്. ഇത് ലക്ഷ്യംതെറ്റി കച്ചവടക്കാർക്കിടയിലേക്ക് വീഴുകയായിരുന്നു.
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ രണ്ട് ഏറ്റുമുട്ടലുകളിൽ പാക്ക് ഭീകരസംഘടന ലഷ്കറെ തയിബയുടെ കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശ്രീനഗറിലെ ഖന്യാറിൽ വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തപ്പോൾ സേന നടത്തിയ പ്രത്യാക്രമണത്തിലാണു ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടത്. 2 സിആർപിഎഫ് ജവാന്മാർക്കും 2 പൊലീസുകാർക്കും പരുക്കേറ്റു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ലാർനൂ മേഖലയിലെ ഹൽകൻ ഗലിയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെയും വധിച്ചു.
ജമ്മു ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിൽ സൈനിക ആംബുലൻസ് ആക്രമിച്ച 2 ഭീകരരെ കൂടി സുരക്ഷാസേന വധിച്ചു. ഒരു ഭീകരനെ തിങ്കളാഴ്ച വൈകിട്ട് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ കരസേനയുടെ ആംബുലൻസിനു നേരെ വെടിയുതിർത്ത ശേഷം വനത്തിലേക്ക് ഓടിമറഞ്ഞ 3 ഭീകരരും കൊല്ലപ്പെട്ടു.
ടെഹ്റാൻ ∙ ഇറാനിലെ സംഘർഷമേഖലയായ സിസ്തൻ–ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 പൊലീസ് ഓഫിസർമാർ കൊല്ലപ്പെട്ടു. അഫ്ഗാൻ, പാക്ക് അതിർത്തിയോടു ചേർന്നുകിടക്കുന്ന മേഖലയിലാണ് സംഭവം.
ശ്രീനഗർ∙ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിയിടം സുരക്ഷാ സേന തകർത്തു. മൂന്നു മൈനുകളും രണ്ടു ഗ്രനേഡുകളും കണ്ടെത്തി. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കരസേനയും ജമ്മു കശ്മീർ പൊലീസും അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Results 1-10 of 492