Activate your premium subscription today
തൃശൂർ∙ കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. സംഘാടകനായി സഹകരിക്കുന്ന എല്ലാ സംഘടനകളിൽനിന്നും സ്ഥാനമൊഴിയുന്നുവെന്നും ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് സച്ചിദാനന്ദൻ അറിയിച്ചത്.
തൃശൂർ ∙ ഒറ്റ ദിവസംകൊണ്ട് 11 പുസ്തകങ്ങൾ വായിച്ചുവിലയിരുത്തി അവാർഡും നിർണയിച്ച് മൂന്നംഗ ജൂറി. കേരള സാഹിത്യ അക്കാദമി നൽകുന്ന വിലാസിനി പുരസ്കാരമാണു വിവാദത്തിലായത്. ജൂറിക്കു പുസ്തകങ്ങൾ നൽകിയതും അവാർഡ് നിർണയിച്ചതും 2023 ജൂൺ 23നാണ്.
തിരുവനന്തപുരം∙ സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന കെ.സച്ചിദാനന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത് പ്രവൃത്തിയാണെന്ന സച്ചിദാനന്ദന്റെ പരാമർശത്തെയാണ് ശ്രീകുമാരൻ തമ്പി
തൃശൂർ∙ സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടും ശ്രീകുമാരൻ തമ്പിയും ഉയര്‍ത്തിയ വിവാദങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് മഹത്പ്രവൃത്തിയാണെന്ന് സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. തനിക്കു
തൃശൂർ∙ കേരളഗാന വിവാദത്തിൽ വാഗ്ദാന ലംഘനം നടത്തിയിട്ടില്ലെന്ന് സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയോട് ഗ്യാരന്റി നൽകാതെ പാട്ട് ചോദിക്കാൻ നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണ്. ആ പാട്ട് പറ്റില്ലെന്നു കണ്ടെത്തിയത് അവർകൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്. വസ്തുനിഷ്ഠമായ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാര യോഗ്യമായി കരുതിയില്ല എന്നും സച്ചിദാനന്ദൻ പറയുന്നു.
തിരുവനന്തപുരം∙ ‘കേരളഗാനം’ വിവാദം സംബന്ധിച്ച് സിപിഎമ്മിലും അതൃപ്തി. വിവാദം തടയുന്നതിൽ സാഹിത്യ അക്കാദമിക്ക് വീഴ്ചയുണ്ടായെന്നാണ് വിമർശനം. ശ്രീകുമാരൻ തമ്പിയും ബാലചന്ദ്രൻ ചുള്ളിക്കാടുമടക്കം 2 പ്രമുഖരായ കവികൾക്ക് അപമാനം നേരിടേണ്ടി വന്നതിലും അതു ചർച്ചയായതിലും അക്കാദമിയുടെ അശ്രദ്ധ കാരണമായെന്നാണു
തൃശൂർ∙ കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പി ഉയർത്തിയ പാട്ട് വിവാദത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്ന് ഹരിനാരായണൻ വ്യക്തമാക്കി. മലയാളത്തിന് ഉന്നതമായ പാട്ടുകൾ സമ്മാനിച്ച ആളാണ് ശ്രീകുമാരൻ തമ്പി. വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും ഹരിനാരായണൻ പ്രതികരിച്ചു.
തൃശൂര്‍∙ കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ.സച്ചിദാനന്ദനെതിരെ രൂക്ഷ വിമർശനവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. സച്ചിദാനന്ദന് പ്രതികാരം തീര്‍ക്കുകയാണെന്നും അദ്ദേഹം സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി' ആണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
തൃശൂർ∙ കേരള സാഹിത്യ അക്കാദമിക്കെതിരായ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ പ്രതികരണവുമായി അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ പാട്ട് കമ്മിറ്റി നിരാകരിച്ചതായി അദ്ദേഹം അറിയിച്ചു. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിനു ബിജിപാൽ സംഗീതം നൽകുമെന്നും കെ. സച്ചിദാനന്ദൻ പ്രതികരിച്ചു.
Results 1-10 of 17