Activate your premium subscription today
കൊച്ചി ∙ രാവിലെ എഴുന്നേറ്റു പൈപ്പ് തുറന്നപ്പോൾ വെള്ളത്തിനു നീല നിറം! എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തു കർഷക റോഡിലെയും പരിസര പ്രദേശങ്ങളിലെയും വീടുകളിലെ പൈപ്പ് വെള്ളത്തിനാണ് രാവിലെ നീല നിറം കണ്ടത്. നിറ വ്യത്യാസം കണ്ട് ആളുകൾ പരിഭ്രാന്തരായി. എന്തു ചെയ്യണമെന്നറിയാതെ ജല അതോറിറ്റിയിലേക്കു വിളിച്ചപ്പോൾ അവർക്കും ആദ്യം കാര്യമെന്താണെന്നു മനസ്സിലായില്ല.തുടർന്നു ജല അതോറിറ്റി ജീവനക്കാരും നാട്ടുകാരും ചേർന്നു പരിശോധന തുടങ്ങി. പൈപ്പ് വെള്ളത്തിൽ ഏതെങ്കിലും തരത്തിൽ പുറത്തു നിന്നു വെള്ളമെത്താനുള്ള സാധ്യതയാണു പരിശോധിച്ചത്. അന്വേഷണത്തിൽ ബ്രദർ മാവൂരസ് റോഡിൽ പ്രവർത്തിച്ചിരുന്ന ഡൈയിങ് യൂണിറ്റിൽ നിന്നുള്ള വെള്ളം പൈപ്പ് ലൈനിലേക്കു തിരിച്ചു കയറിയതാണു പ്രശ്നമായതെന്ന് കണ്ടെത്തി.
കാക്കൂർ ∙ കിട്ടാത്ത വെള്ളത്തിനു നൽകിയ ഭീമമായ ബിൽ ഇപ്പോൾ ജപ്തി ഭീഷണിയായി മാറി, നിർധന പട്ടികജാതി കുടുംബം പ്രതിസന്ധിയിൽ. കാക്കൂർ നാലാം വാർഡിലെ കിഴക്കേ പറമ്പത്ത് പി.പി.റീജക്കാണു ജല അതോറിറ്റി റവന്യു അധികാരികൾ മുഖേന ജപ്തി നോട്ടിസ് നൽകിയിരിക്കുന്നത്. ആകെ 9470 രൂപ അടയ്ക്കാനുണ്ടെന്നാണു ജല അതോറിറ്റി നൽകിയ
കോഴിക്കോട് ∙ പുതിയപാലം ജംക്ഷനിൽ കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്ത പ്രധാന ജലവിതരണ കുഴൽ പൊട്ടി വേർപെട്ടു, ജലവിതരണം വീണ്ടും മുടങ്ങി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണു പുതിയപാലം ജുമാ അത്ത് പള്ളിക്കു സമീപം ജംക്ഷനിൽ നേരത്തെ കൂട്ടിച്ചേർത്ത ഭാഗം പൊട്ടിയത്. കുഴൽ പൊട്ടി പുഴ കണക്കെ വെള്ളം ഒഴുകാൻ തുടങ്ങി. അതു വഴി
തലശ്ശേരി∙ ഒടുവിൽ അധികൃതർ ഉണർന്നു. നഗരമധ്യത്തിൽ ലോഗൻസ് റോഡിൽ പൊട്ടിയ ശുദ്ധജല പൈപ്പ് മാറ്റാനുള്ള പ്രവൃത്തി ഇന്നലെ തുടങ്ങി. രാത്രിയിലും പണി പുരോഗമിക്കുകയാണ്.നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇവിടെ പാകിയ ഇന്റർലോക്ക്
എരമംഗലം ∙ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ തുടരുന്നതു മൂലം എരമംഗലത്തും താഴത്തേൽപടിയിലും തകർന്ന റോഡുകൾ നന്നാക്കാൻ നടപടി വൈകുന്നു. പൊന്നാനി - ഗുരുവായുർ സംസ്ഥാനപാതയിലെ എരമംഗലം മേഖലയിലാണ് പൈപ്പിനു വേണ്ടി കുഴി എടുത്തത് മൂലം റോഡ് തകർന്ന് യാത്രക്കാർക്കും നാട്ടുകാർക്കും ദുരിതം തുടരുന്നത്.പൈപ്പിട്ട് കഴിഞ്ഞാൽ
മുക്കം∙ ഒന്നര വർഷം പിന്നിട്ടിട്ടും ജല അതോറിറ്റി കനിയുന്നില്ല. മുക്കം ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാനില്ല.നിരാഹാര സമരം വരെ നടത്തിയിട്ടും പ്രശ്നപരിഹാരമില്ലാത്ത സാഹചര്യത്തിൽ ഗാർഹിക ഉപയോക്താക്കളെയും ഉൾപ്പെടുത്തി നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വ്യാപാരി
പാലക്കാട് ∙ ബിഒസി റോഡ് പെട്രോൾ പമ്പിനു സമീപം അറ്റകുറ്റപ്പണി നടത്താൻ എടുത്ത കുഴി മാസങ്ങളായിട്ടും നികത്താൻ തയാറാകാതെ ജല അതോറിറ്റി. നഗരത്തിലെ പ്രധാന റോഡിന്റെ മധ്യ ഭാഗത്തുള്ള വലിയ കുഴിയിൽ വീഴാതിരിക്കാനുള്ള പെടാപ്പാടിലാണ് കാൽനടക്കാരും വാഹനയാത്രക്കാരും.സെപ്റ്റംബർ 15നാണ് ബിഒസി റോഡിലെ പാലത്തിനു തൊട്ടു
തിരുവനന്തപുരം∙ ഇല്ലാത്ത ഉത്തരവിന്റെ പേരിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കുടിവെള്ളം നിഷേധിക്കുകയും അതിനുള്ള കാരണങ്ങൾ മറച്ചുവയ്ക്കുകയും ചെയ്ത ജല അതോറിറ്റിയിലെ 5 ഓഫിസർമാർക്കെതിരെ മൂന്നു വിധത്തിൽ കർശന നടപടിക്ക് വിവരാവകാശ കമ്മിഷന്റെ നിർദേശം. ജല അതോറിറ്റി അക്കൗണ്ട്സ് ഓഫിസർ, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, സെക്രട്ടറീസ് യൂണിറ്റ്
മരങ്ങോലി ∙കവലയിൽ ജല അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈൻ പൊട്ടൽ പതിവായി. ഇതുമൂലം വെള്ളം പാഴാകുന്നതിനു പുറമേ വാഹന ഗതാഗതവും തടസ്സപ്പെടുന്നതായി പരാതി.അടുത്ത കാലത്തായി 13 പ്രാവശ്യം പൊട്ടിയ പൈപ്പ് നന്നാക്കി. കഴിഞ്ഞ ദിവസം വീണ്ടും പൈപ്പ് പൊട്ടി. വെള്ളം പാഴായി. പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും
നെയ്യാറ്റിൻകര ∙ അരുവിപ്പുറത്തും സമീപ പ്രദേശങ്ങളിലും രണ്ടാഴ്ചയായി ശുദ്ധജലക്ഷാമം രൂക്ഷം. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും മറ്റൊരിടത്ത് പൈപ്പ് പൊട്ടിയതുമാണ് കാരണം. ക്ഷാമം രൂക്ഷമായിട്ടും വാട്ടർ അതോറിറ്റി ബദൽ സംവിധാനങ്ങളൊരുക്കുന്നില്ലെന്ന് പരാതി.കാളിപ്പാറ പദ്ധതിയിൽ നിന്നുള്ള ജലം പെരുമ്പഴുതൂരിൽ നിന്ന്
Results 1-10 of 892