ADVERTISEMENT

അടൂർ ∙ ജലവിതരണ പദ്ധതിയുടെ പൈപ്പിലൂടെ വെള്ളം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ അടൂർ സെൻട്രൽ ജംക്‌ഷനു തെക്കു ഭാഗത്തായി ജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി എംസി റോഡിന്റെ മധ്യ ഭാഗം തകർന്ന് വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു. ഇവിടെ പൈപ്പ് പൊട്ടി റോഡു തകർന്ന് വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായിട്ടും ഇതുവരെ പൈപ്പ് തകർന്ന ഭാഗം നന്നാക്കിയിട്ടില്ല. ഇതു കാരണം വെള്ളം പുറത്തേക്ക് ഒഴുകി റോഡ് വലിയ കുഴിയായി കൊണ്ടിരിക്കുകയാണ്.

 ദിവസേന നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന എംസി റോഡ് കുഴിയായി കൊണ്ടിരുന്നിട്ടും പൈപ്പ് പൊട്ടിയത് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ കാട്ടുകയാണ്. ഈ ഭാഗത്തു പൈപ്പ് പൊട്ടി വെള്ളം പാഴായിക്കൊണ്ടിരിക്കുമ്പോൾ ഈ പൈപ്പുലൈനുകളിൽ കൂട്ടി വെളളമെത്തേണ്ട പ്രദേശങ്ങളിൽ വെള്ളം കിട്ടാത്ത സ്ഥിതിയുമാണ്. എന്നിട്ടു പോലും ഇതിന്റെ ഗൗരവം മനസ്സിലാക്കി പൈപ്പ് പൊട്ടിയത് അടച്ച് വെള്ളം പാഴാകുന്നത് ഒഴിവാക്കാൻ ജല അതോറിറ്റി അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമായി.

English Summary:

Water pipe burst in Adur caused significant damage to MC Road and wasted precious water resources. The incident underscores the critical need for improved infrastructure and efficient water management in the area.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com