Activate your premium subscription today
Monday, Apr 21, 2025
കോഴിക്കോട്∙ തമിഴ്നാട്ടിലെ നീലഗിരിയിലേക്ക് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഏർപ്പെടുത്തിയ ഇ–പാസ് പരിശോധനയിൽ വലഞ്ഞ് മലയാളികൾ. അവധി ദിവസങ്ങളായതിനാൽ നിരവധിപ്പേരാണ് ഊട്ടി അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നത്. തമിഴ്നാട്ടിലേക്കു പ്രവേശിക്കുന്ന എല്ലാ ചെക്പോസ്റ്റുകളിലും പരിശോധനയ്ക്കു ശേഷം മാത്രമാണ് യാത്രക്കാരെ കടത്തി വിടുന്നത്. പാസില്ലാത്തതിനാൽ നിരവധി പേർക്കു മടങ്ങിപ്പോകേണ്ടി വരുന്നു.
ഊട്ടി∙ വന്യമൃഗത്തിന്റെ ആക്രമണത്തിൽ യുവതി മരിച്ചു. പൊമ്മാൻ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല (52) ആണ് മരിച്ചത്. തേയില തോട്ടത്തിനു സമീപം കുറ്റിക്കാട്ടിൽ നിന്നാണ് ശരീരഭാഗങ്ങൾ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്.
ഊട്ടി∙ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ നിർദേശിച്ചു. തമിഴ്നാട്ടിലും അയൽ സംസ്ഥാനങ്ങളിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് മാസ്ക് നിർബന്ധമാക്കിയത്.
കൊയിലാണ്ടി (കോഴിക്കേട്) ∙ കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്സിൽ അബ്ദുല്ല കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം.
ഊട്ടി ∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ് തലക്കുന്ത എന്നിവിടങ്ങളിലായിരുന്നു മഞ്ഞുവീഴ്ച. പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്.
മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയതിനു പിന്നാലെ കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. തമിഴ്നാട് പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന് പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു.
ജോൺ സള്ളിവൻ സായിപ്പിനൊപ്പമാണു നീലഗിരിക്കുന്നു കയറി ഊട്ടിയിലേക്ക് ആദ്യമായി കുതിര വന്നത്. പിന്നാലെ നൂറുകണക്കിനു കുതിരകളും അതിലേറിയ വെള്ളക്കാരും ഊട്ടിയിൽ പാളയമടിച്ചു. അവരെല്ലാം ചേർന്നു ഇന്നത്തെ ഊട്ടിയുണ്ടാക്കി. അവിടെ പനിനീർപ്പൂന്തോട്ടവും തീവണ്ടിയും തേയിലയും ഒപ്പം കുതിരപ്പന്തയവുമുണ്ടാക്കി. വർഷങ്ങളോളം
ഊട്ടി ∙ പന്തയപ്രേമികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു; ഊട്ടിയിലെ കുതിരപ്പന്തയ മൈതാനം തമിഴ്നാട് സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീം കോടതിയും ശരിവച്ചു. നടപടിക്കെതിരെ മദ്രാസ് റേസ് ക്ലബ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്. മൈതാനത്തിന്റെ പാട്ടക്കുടിശിക 822 കോടി രൂപയായതിനെത്തുടർന്ന് അതടയ്ക്കാൻ നിർവാഹമില്ലെന്നു പറഞ്ഞ് മദ്രാസ് റേസ് ക്ലബ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന് അനുകൂലമായി വിധി വരികയായിരുന്നു.
മണ്ണിടിച്ചിലിനെത്തുടർന്ന് മേട്ടുപ്പാളയം – ഉദഗമണ്ഡലം – മേട്ടുപ്പാളയം റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കി. നീലഗിരി മൗണ്ടൻ റെയിൽവേയുടെ കീഴിൽ വരുന്ന കല്ലാർ – ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടിയിലാണ് മണ്ണിടിച്ചിൽ. ട്രാക്കിലേക്ക് മണ്ണു വീണിട്ടുണ്ട്.
ഊട്ടി ∙ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച റദ്ദാക്കി. കനത്തമഴയിൽ കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്നും മണ്ണ് പൂർണമായി
Results 1-10 of 51
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.