Activate your premium subscription today
അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുള്‍സി ഗബാർഡിനെ തന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയാക്കിയിരിക്കുകയാണ്. ഈ നിയമനം ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
∙വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിൻ ലീവിറ്റിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു.
നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ദീർഘകാല സഖ്യകക്ഷിയും ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസിന്റെ നിലവിലെ ചെയർപെഴ്സണുമായ ന്യൂയോർക്കിന്റെ പ്രതിനിധി ഇലീസ് സ്റ്റെഫനിക്കിനെ യുഎന്നിലെ യുഎസ് അംബാസഡറായി നിയമിച്ചു. രണ്ടാം ടേമിന് തയാറെടുക്കുന്ന ട്രംപിന്റെ ആദ്യത്തെ പ്രധാന കാബിനറ്റ് തിരഞ്ഞെടുപ്പാണിത്.
യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ കക്ഷിനേതാവായി സൗത്ത് ഡക്കോട്ടയിൽനിന്നുള്ള സെനറ്റർ ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടു. മിച്ച് മക്കോണലിന്റെ പിൻഗാമിയായാണ് ജോൺ തൂൻ തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്
നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡ് നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.
തന്റെ അസംഖ്യം പാദരക്ഷകളിൽ ലൂബറ്റൻ എന്ന ബ്രാൻഡ് തന്നെയാണ് മെലനിയയ്ക്ക് ഏറ്റവുമിഷ്ടം. ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് വൈറ്റ് ഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിലും മെലനിയ ഈ പാദരക്ഷകളായിരുന്നു അണിഞ്ഞത്.
അർക്കെൻസ മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ യുഎസ് അംബാസഡറായി തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ടെസ്ല സിഇഒ ഇലോണ്‍ മസ്കിനും ഇന്ത്യൻ വംശജനും സംരംഭകനുമായ വിവേക് രാമസ്വാമിക്കും ട്രംപ് ഭരണത്തിൽ നിര്‍ണായക ചുമതല. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്കാണ് ഇലോൺ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരഞ്ഞെടുത്തത്.
വാഷിങ്ടൻ ∙ എതിരാളിയായ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിന് ഔദ്യോഗിക അംഗീകാരം നൽകുകയെന്ന വിഷമത്തിൽനിന്ന് കമല ഹാരിസിനെ ഒഴിവാക്കാനുള്ള ഉപായം മുൻ സ്റ്റാഫംഗം പ്രസിഡന്റ് ജോ ബൈഡനു മുന്നിൽവച്ചു.
വാഷിങ്ടൻ ∙ മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു.
Results 1-10 of 215