Activate your premium subscription today
Tuesday, Apr 22, 2025
ധാക്ക ∙ മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലദേശിനു കൈമാറണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ബംഗ്ലദേശ് വിദേശകാര്യമന്ത്രാലയം ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞു. ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് ബാങ്കോക്കിൽ നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ വിഷയത്തിൽ തീരുമാനമായിട്ടില്ലെന്നും തൗഹീദ് പറഞ്ഞു. ബിംസ്റ്റെക് ഉച്ചകോടിക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു മോദി–യൂനുസ് കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ബാങ്കോക്ക്∙ സൗഹൃദാന്തരീക്ഷത്തെ ദുഷിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് ഉച്ചകോടിക്കിടെ യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ചൈനീസ് നിക്ഷേപം ഉറപ്പിക്കാനായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബംഗ്ലദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിലുള്ള ആശങ്കയും പ്രധാനമന്ത്രി യൂനുസിനെ അറിയിച്ചു.
ബാങ്കോക്ക് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബംഗ്ലദേശ് കലാപത്തിനിടെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചതിനു ശേഷം ഇതാദ്യമായാണ് മോദിയും മുഹമ്മദ് യൂനുസും ചർച്ച നടത്തുന്നത്. ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ന്യൂഡൽഹി ∙ ബംഗ്ലദേശ് ഭരണാധികാരി മുഹമ്മദ് യൂനുസ് ചൈന സന്ദർശനത്തിനിടയിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെക്കുറിച്ച് നടത്തിയ പരാമർശം നയതന്ത്രത്തിലെ പരിചയക്കുറവാണോ, കരുതിക്കൂട്ടി വ്യംഗ്യമായി നടത്തിയ ഭീഷണിയാണോ എന്ന് വ്യക്തമല്ല. അതേസമയം, പരാമർശം ഇന്ത്യയ്ക്കകത്തും പുറത്തും വലിയ ചർച്ചാവിഷയമായിട്ടുണ്ട്.
ധാക്ക∙ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം വിവാദത്തിൽ. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു.
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാലസർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാസന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽമാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.
ഹെയ്നൻ∙ ‘‘വിശ്വാസയോഗ്യരായ രണ്ടു സുഹൃദ് രാജ്യങ്ങളുടെ അരനൂറ്റാണ്ടു നീണ്ട ബന്ധത്തിലെ നിർണായക മുഹൂർത്തം’’ – ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ ചൈനീസ് സന്ദർശനത്തെക്കുറിച്ച് ധാക്കയിലെ ചൈനീസ് അംബാസഡർ യാവോ വെൻ പറഞ്ഞ ഈ വാചകത്തിൽ വെളിവാകുന്നുണ്ട് ബംഗ്ലദേശുമായുള്ള ബന്ധം ദൃഢമാക്കാനുള്ള
ന്യൂഡൽഹി∙ ബംഗ്ലദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകൾ അറിയിച്ച മോദി, പരസ്പര താൽപര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകികൊണ്ടു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തിൽ വ്യക്തമാക്കി.
‘ഹസീനയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥി പ്രക്ഷോഭ കൂട്ടായ്മയ്ക്ക് ബംഗ്ലദേശിലെ ധാക്കയിൽ തുടക്കമിട്ടത്. രാജ്യത്തെ ചോരച്ചുവപ്പിലും പ്രക്ഷോഭത്തിലും മുക്കിയ സമരദിനങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തു. ബംഗ്ലദേശിൽ എന്നു തിരഞ്ഞെടുപ്പു നടത്തും എന്നതു സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുകയാണ്. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പുതിയ വാർത്തയും എത്തിയിരിക്കുന്നു. സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ കൂട്ടായ്മയും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 26നായിരിക്കും പ്രഖ്യാപനമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി സംബന്ധമായ വിഷയങ്ങളിൽ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ നാഹിദ് ഇസ്ലാം ആയിരിക്കും പാർട്ടി കൺവീനറെന്നും വിവരങ്ങളുണ്ട്. ഹസീനയ്ക്കെതിരെ സമരത്തിൽ എസ്എഡിയെ നയിച്ച പ്രമുഖ വിദ്യാർഥി നേതാക്കളിൽ ഒരാൾ നാഹിദ് ആയിരുന്നു.
Results 1-10 of 25
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.