Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഹാക്ക് ചെയ്യാമെന്ന യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡിന്റെ വാദം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ തള്ളി. ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ സാധാരണ കാൽക്കുലേറ്ററുകൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇവ ഇന്റർനെറ്റ്, വൈഫൈ, ഇൻഫ്രാറെഡ് എന്നിവയുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അഹമ്മദാബാദ് ∙ രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ കോൺഗ്രസ്. ബാലറ്റ് പേപ്പറിലേക്ക് രാജ്യം മടങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അടക്കം ക്രമക്കേട് നടത്തി തെറ്റായ വഴികളിലൂടെയാണ് ബിജെപിയുടെ വിജയം. പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചെന്നും ഖർഗെ ആരോപിച്ചു.
യുഎസ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയെയും മറ്റ് ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി. ആധുനിക കാലത്ത് വികസിത, വികസ്വര രാജ്യങ്ങൾ ഉപയോഗിക്കുന്ന അടിസ്ഥാനപരവും കുറ്റമറ്റതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പിലാക്കുന്നതിൽ യുഎസ് ഇപ്പോൾ പരാജയപ്പെടുന്നുവെന്നും ഉത്തരവിൽ ഒപ്പുവച്ച ട്രംപ് ചൂണ്ടിക്കാട്ടി.
മുംബൈ∙ മഹാരാഷ്ട്രയിൽ ഭരണത്തിലെത്തിയ മഹായുതി സഖ്യം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തിയാണ് വിജയം കരസ്ഥമാക്കിയതെന്ന് ആരോപിച്ച് മഹാ വികാസ് അഘാഡി സഖ്യത്തിലെ എംഎൽഎമാർ നിയമസഭാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. സഖ്യത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച സമാജ്വാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ അബു അസ്മിയും റൈസ് ഷെയ്ഖും സത്യപ്രതിജ്ഞ ചെയ്തു.
ന്യൂഡൽഹി∙ മഹാരാഷ്ട്രയിലെ വോട്ടിങ് ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനുമായി കോൺഗ്രസ് പ്രതിനിധി സംഘം ചർച്ച ചെയ്തു. അഭിഷേക് സിങ്വി, മുകുൾ വാസ്നിക്, പവൻ ഖേര, നാന പഠോളെ, പ്രവീൺ ചക്രവർത്തി, ഗുർദീപ് സപ്പൽ എന്നിവരാണു കോൺഗ്രസ് സംഘത്തിലുണ്ടായിരുന്നത്. ചർച്ചയെ പറ്റി തിരഞ്ഞെടുപ്പു കമ്മിഷൻ പ്രതികരിച്ചിട്ടില്ല.
മുംബൈ∙ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള വോട്ടെടുപ്പിനെതിരെ പൊലീസ് നിലപാട് കടുപ്പിച്ചതോടെ, സോലാപുർ ജില്ലയിലെ മർക്കഡ്വാഡിയിലെ പ്രതീകാത്മക പോളിങ്ങിൽ നിന്ന് ഗ്രാമീണർ പിൻവാങ്ങി. ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച അധികൃതർ, ഒരു വോട്ട് ചെയ്താൽപ്പോലും കേസെടുക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. തഹസിൽദാർ, ഡപ്യുട്ടി പൊലീസ് സൂപ്രണ്ട് എന്നിവരുമായുള്ള ചർച്ചയ്ക്കു പിന്നാലെയാണ് നാട്ടുകാർ വോട്ടെടുപ്പ് ഉപേക്ഷിച്ചത്.
ന്യൂഡൽഹി ∙ ഇലക്ട്രോണിക് വോട്ടിങ് യന്ത്ര(ഇവിഎം)ത്തിലേത് ഉൾപ്പെടെ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളുമായി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ചർച്ച നടത്തും. വോട്ടിങ് യന്ത്രത്തിനു പകരം, കമ്മിഷനെ തന്നെ പ്രതിക്കൂട്ടിലാക്കി ദേശവ്യാപക പ്രചാരണത്തിനു കോൺഗ്രസ് തീരുമാനിച്ചിരിക്കെയാണിത്.
മുംബൈ∙ വോട്ടിങ് യന്ത്രം (ഇവിഎം) തനിക്ക് ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെട്ടയാൾക്കെതിരെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. സഈദ് ഷുജ എന്നയാൾക്കെതിരെയാണ് കേസ്.
തിരുവനന്തപുരം∙ ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ടു കാര്യമില്ലെന്ന അവസ്ഥയിലേക്ക് എത്തുകയാണെന്ന് കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവും മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം
ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ പ്രതിഷേധിക്കുകയും ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്യണമെന്ന് പ്രവർത്തകരോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘‘തിരഞ്ഞെടുപ്പിനെ കുറിച്ചു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ എല്ലാ ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വോട്ടുകൾ പാഴാകുമെന്ന് ഞാൻ ഉറപ്പായും പറയും. എല്ലാവരും ബാലറ്റ് പേപ്പറിലൂടെ വോട്ട് ആവശ്യപ്പെടണം. അവർ ഇവിഎമ്മുകൾ കൈവശം വയ്ക്കട്ടെ. ഞങ്ങൾക്ക് ഇവിഎമ്മുകൾ വേണ്ട, ബാലറ്റ് പേപ്പർ വേണമെന്നാണ് ആവശ്യം’’ – ഖർഗെ പറഞ്ഞു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന സംവിധാൻ രക്ഷക് അഭിയാൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Results 1-10 of 76
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.