Activate your premium subscription today
ലോക്സഭ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ പൊലീസ് റിപ്പോർട്ട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. രാവിലെ ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസർ വശമാണ് റിപ്പോർട്ട് കൊടുത്തു വിട്ടത്. അന്വേഷണം പുരോഗമിക്കുകയാണെന്നും 24 പേരുടെ മൊഴി എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഫലം കിട്ടിയിട്ടില്ല. ഇതിനു വേണ്ടി കാത്തിരിക്കുകയാണ്.
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ വ്യാജരേഖ ചമച്ചതിനുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തതായി പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ വിശദമായ അന്വേഷണം
വടകര ∙ മതവികാരം വളർത്തി വോട്ട് തട്ടാനുള്ള ഹീനമായ ശ്രമമാണ് സിപിഎം വടകരയിൽ നടത്തിയതെന്ന് മുൻ എംപി കെ.മുരളീധരൻ. കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ കുറ്റക്കാരായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ആര്‍എംപി പ്രവര്‍ത്തകര്‍ റൂറല്‍ എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്∙ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ ആണെന്ന് തെളിയിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. 25 ലക്ഷം രൂപയാണ് സമ്മാനമായി വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ആവശ്യമുള്ളവർക്ക് ഫോൺ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററിൽ പറയുന്നു.
പാലക്കാട്∙ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫ് ആണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇക്കാര്യത്തിൽ സിപിഎമ്മിന് ഒറ്റ നിലപാടാണ് ഉള്ളതെന്നും യുഡിഎഫ് മാപ്പു പറഞ്ഞാൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു.
തിരുവനന്തപുരം∙ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു സംസ്കാരമാണ് കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് നയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വടകര തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം മുതൽ വ്യാജ വാർത്തകൾ നൽകുകയും വ്യക്തിപരമായ രീതിയിൽ സ്ഥാനാർഥിയെ കടന്നാക്രമിക്കുകയുമാണ് യുഡിഎഫ് ചെയ്തത്. ടീച്ചറമ്മ എന്ന പേര് പരിഹാസത്തോടെ ഉപയോഗിച്ചാണ് യുഡിഎഫ് പ്രചാരണം തുടങ്ങിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് ∙ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പിൽ എംപി. വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലിലാണു ഷാഫിയുടെ പ്രതികരണം.
കോഴിക്കോട്∙ വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്. കാഫിർ പ്രചാരണം നടത്തിയ അക്കൗണ്ടുകളുടെ വിവരം ആവശ്യപ്പെട്ടാണ് ഇന്നലെ നോട്ടിസ് അയച്ചത്. മുൻപ് ഇതേകാര്യം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെങ്കിലും ഫെയ്ബുക്കിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടർന്ന്
വടകര∙ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നന്ദി പറയാൻ ഷാഫി പറമ്പിൽ ഇന്നലെ നാദാപുരത്ത് എത്തുമെന്നു പറഞ്ഞത് വൈകിട്ട് 5 മണിക്ക്. 5.15ന് മുതൽ നാദാപുരത്തേക്ക് ജനം ഒഴുകിയെത്തിത്തുടങ്ങി. റോഡുകളിലും കെട്ടിടങ്ങളുടെ മുകളിലുമെല്ലാം ജനം തിങ്ങി നിറഞ്ഞു. ഷാഫിയെ കാത്തു നിന്നവരിലേക്ക് ആദ്യമെത്തിയത് മഴയാണ്.
നാദാപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തന്നെ ജയിപ്പിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ അത്രയങ്ങു പോകണമോ എന്നു നേതാക്കളോട് ചോദിച്ചിരുന്നെന്നും അപ്പോൾ അക്കാര്യം ഉറപ്പാണെന്ന മറുപടി പൂർണമായി വിശ്വസിച്ചിരുന്നില്ലെന്നും ഷാഫി
Results 1-10 of 123