Activate your premium subscription today
മുംബൈ∙ മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ ഒരു ഒരു പ്രതിപക്ഷ പാർട്ടിക്കും കഴിഞ്ഞേക്കില്ല. മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എൻസിപി ശരദ് പവാർ വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ്
കോട്ടയം ∙ മറാത്താ യുദ്ധം ദേശീയ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും ? ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് മൂന്നാമൂഴം ലഭിച്ചതിനു ശേഷം എല്ലാ കണ്ണുകളും മഹാരാഷ്ട്രയിലായിരുന്നു. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണിയുടെ ശിൽപിയായ ശരദ് പവാറിന്റെ തട്ടകം. ഭരണം നടത്തുന്ന എൻഡിഎ മുന്നണിയുടെ ആശയ തലസ്ഥാനമായ ആർഎസ്എസിന്റെ ആസ്ഥാനമായ സംസ്ഥാനം. അതിലും ഉപരി സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്നാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ള ഫണ്ട് ഒഴുകുന്നതും. ഇനി ഉടനെ നടക്കാനുള്ള ഡൽഹി തിരഞ്ഞെടുപ്പാണ്. എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായി മഹാരാഷ്ട്രയും ജാർഖണ്ടും മാറുന്നതിനു കാരണം ഇവയാണ്.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായ മഹാ വികാസ് അഘാഡി തീരുമാനിച്ചു. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി. പരമേശ്വര എന്നിവരെ നിരീക്ഷകരായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു.
മുംബൈ ∙ ആഴ്ചകൾ നീണ്ടുനിന്ന തീപ്പൊരി പ്രചാരണത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ഇന്നു വോട്ടെടുപ്പ്. രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള ക്ഷേമപദ്ധതി പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കും നേതാക്കളുടെ വാക്പോരിനുമൊടുവിലാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിയും ബിജെപി മുന്നണിയായ മഹായുതിയും ജനഹിതം തേടുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. മഹാരാഷ്ട്രയിൽ ആകെ 9 കോടി വോട്ടർമാരാണ് ഉള്ളത്.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (എംവിഎ) വിജയിച്ചാൽ അതിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്നൊരു നേതാവ് രമേശ് ചെന്നിത്തലയായിരിക്കും. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ 10 മാസം മുൻപു മഹാരാഷ്ട്രയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചപ്പോൾ മുതൽ ഇവിടെ നങ്കൂരമിട്ട ചെന്നിത്തല, പാർട്ടിയിലെ നേതാക്കളെയും മുന്നണി ഘടകകക്ഷികളെയും അസാമാന്യ നേതൃശേഷിയോടെയാണു കോർത്തിണക്കിയത്.
മുംബൈ ∙ മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രമേശ് ചെന്നിത്തല. സർക്കാർ രൂപീകരിക്കാൻ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല. ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആഭ്യന്തര പ്രശ്നങ്ങളിൽ വലയുകയാണെന്നും സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ദേശീയ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ചെന്നിത്തല ആരോപിച്ചു.
പിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ കൈകൾക്കു മഹാരാഷ്ട്രയിൽ സുലഭമായി കാണുന്ന കരിമ്പിന്റെ കടുപ്പമുണ്ട്. കൃഷി ചെയ്തു തഴമ്പിച്ചതല്ല. കർഷകരുടെ തഴമ്പിച്ച കൈകളിൽ കൈകോർത്തു നടക്കുന്നതിന്റെ കാഠിന്യമാണത്. മഹാരാഷ്ട്രയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവാരെന്ന ചോദ്യത്തിന് ആറടി രണ്ടിഞ്ചുകാരനായ നാനാ ബാവുവല്ലാതെ മറ്റൊരുത്തരമില്ല. കർഷക നേതാവാണെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം ഭൂമിയിലല്ല, ആകാശത്താണു പഠോളെ. എല്ലായിടത്തും പ്രചാരണത്തിനു പഠോളെയെ വേണം. എളുപ്പത്തിലെത്താൻ
ഞാൻ പുതിയകാലത്തെ അഭിമന്യുവാണ്, ഏതു ചക്രവ്യൂഹവും ഭേദിക്കാൻ എനിക്കു കഴിയും’– ബിജെപിയുടെ തിരഞ്ഞെടുപ്പു റാലികളിലെ സ്തുതിഗീതങ്ങൾക്കിടയിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഈ പഞ്ച് ഡയലോഗുമുണ്ട്. മഹാവികാസ് അഘാഡിയുടെ മാത്രമല്ല, സ്വന്തം സഖ്യമായ മഹായുതിയുടെയും ചക്രവ്യൂഹം ഭേദിക്കേണ്ടതുണ്ട് ഫഡ്നാവിസിന്. കൂടുതൽ സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ പ്രതിപക്ഷത്തോടു മാത്രമല്ല, ശിവസേന(ഷിൻഡെ)യോടും എൻസിപി(അജിത് പവാർ)യോടും കൂടിയാണു ബിജെപിയുടെ മത്സരം. സഖ്യം ജയിച്ചാൽ ആരാകും മുഖ്യമന്ത്രിയെന്നുപോലും ആലോചിക്കാൻ കഴിയാത്ത അനിശ്ചിതാവസ്ഥയാണ് നിലവിൽ. സഖ്യത്തിലെ അസ്വാരസ്യം ഒഴിവാക്കാൻ, ഒരു തിരഞ്ഞെടുപ്പു റാലിയിലും ‘അടുത്ത മുഖ്യമന്ത്രി’യെന്നു ഫഡ്നാവിസിനെ വിശേഷിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ നേതാക്കൾ ചെലുത്തുന്നുണ്ട്. എങ്കിലും, മഹാരാഷ്ട്രയിലെ ആദ്യ ബിജെപി സർക്കാരിനെ നയിച്ച ഫഡ്നാവിസ് തന്നെയാണ് ഇത്തവണയും ബിജെപിയുടെ മുഖം. സംസ്ഥാനമാകെ ഓടി നടന്നുള്ള പ്രചാരണത്തിനിടയിൽ സ്വന്തം മണ്ഡലമായ സൗത്ത് വെസ്റ്റ് നാഗ്പുരിൽ വിരളമായി മാത്രമേ പ്രചാരണത്തിനിറങ്ങുന്നുള്ളൂ. അരലക്ഷത്തോളം വോട്ടിനു ജയിച്ച മണ്ഡലത്തിൽ കാര്യമായ വെല്ലുവിളിയില്ല. 2014ലും ഫഡ്നാവിസിനെതിരെ മത്സരിച്ചിട്ടുള്ള കോൺഗ്രസിന്റെ പ്രഫുല്ല ഗുഡാധേ പാട്ടീലാണു പ്രധാന എതിർസ്ഥാനാർഥി. ഇദ്ദേഹത്തിന്റെ പിതാവ് വിനോദ് ഗുഡാധേ പാട്ടീലായിരുന്നു നാഗ്പുർ ജില്ലയിലെ ആദ്യത്തെ ബിജെപി എംഎൽഎ. 1999ൽ ഫഡ്നാവിസിന്റെ കന്നിമത്സരത്തിനായി മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിതാവിന്റെ രാഷ്ട്രീയത്തിൽനിന്നു മാറിനടന്ന പ്രഫുല്ല പാട്ടീൽ ഇവിടെ കോൺഗ്രസിന്റെ കൗൺസിലറുമാണ്. ആദ്യവട്ടം 5 വർഷവും രണ്ടാം ടേമിൽ അഞ്ചുദിവസവും മുഖ്യമന്ത്രിയായിരുന്നു ഫഡ്നാവിസ്. കൂറുമാറ്റവും കുറുമുന്നണികളും പതിവായ മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇതിലും വലിയ തെളിവു വേണ്ട. നിയമസഭാംഗത്വത്തിന്റെ രജതജൂബിലിയിലെത്തിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ ആറാം മത്സരമാണിത്. തോൽവിയറിയാത്ത അദ്ദേഹം അധികാരം പിടിച്ച് സുവർണതാരമാകുമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
വിമത സ്ഥാനാർഥികളിൽ ഭൂരിഭാഗം പേരെയും അവസാനനിമിഷം അനുനയിപ്പിച്ച് മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) മഹായുതിയും (എൻഡിഎ) പോരാട്ടക്കളത്തിൽ സജീവമാകുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. 20നാണ് വോട്ടെടുപ്പ്.
മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കി മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എൻഡിഎയും.
Results 1-10 of 51