Activate your premium subscription today
മനുഷ്യന് ഇന്നുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്കോപ് നമ്മെ അദ്ഭുതപ്പെടുത്തുന്നത് തുടരുകയാണ്. പ്രപഞ്ച വികാസത്തിന്റെ വേഗത സംബന്ധിച്ചാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ജെയിംസ് വെബ് ടെലസ്കോപ് പുതുതായി നല്‍കിയിരിക്കുന്നത്. കാലം ചെല്ലും തോറും പ്രപഞ്ചം
നമ്മുടെ പ്രപഞ്ചത്തിന്റെ 70 ശതമാനത്തോളം ഭാഗവും ഡാര്‍ക്ക് എനര്‍ജിയാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്. പ്രപഞ്ച വികാസത്തിനു കാരണമാവുന്ന ഈ വിചിത്ര ഊര്‍ജത്തിന് തമോഗര്‍ത്തങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ഒക്ടോബര്‍ 28ന് ജേണല്‍ ഓഫ് കോസ്മോളജി ആന്റ്
ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനത്തിലൂടെ കുട്ടിക്കാലത്തു തന്നെ നക്ഷത്രങ്ങളുമായുള്ള നമ്മുടെ ബന്ധം തുടങ്ങുകയാണ്. ആകാശത്തേക്കു നോക്കിയാൽ നിരവധി താരസമൂഹങ്ങൾ കാണാം. കാൽപനികതയുടെയും അടയാളമായ നക്ഷത്രങ്ങൾ നമ്മളിൽ പലരെയും സംബന്ധിച്ച് ഒരേ പോലെയുള്ള ആകാശദീപങ്ങളാണ്. എന്നാൽ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഇങ്ങനെയല്ല, കാര്യങ്ങൾ. പ്രപഞ്ചത്തിലെ താരങ്ങൾ വ്യത്യസ്തരാണ്. ആകൃതിയിലും പ്രകാശതീവ്രതയിലും സവിശഷതകളിലുമെല്ലാ വലിയ വ്യത്യാസങ്ങൾ നക്ഷത്രങ്ങൾക്കിടയിലുണ്ട്. നക്ഷത്ര ഉൽപത്തിയുടെ തുടക്കം പ്രോട്ടോ സ്റ്റാറുകളിലൂടെയാണ്. പ്രപഞ്ചത്തിലെ വലിയ താരപടലത്തിൽനിന്നുമുള്ള വാതകങ്ങളും മറ്റും സ്വീകരിച്ചാണ് പ്രോട്ടോസ്റ്റാറിന്റെ ഉൽപത്തി. ഏകദേശം ഒരു ലക്ഷം വർഷമൊക്കെ സമയമെടുത്താണ് പ്രോട്ടോസ്റ്റാർ ഘട്ടം പുരോഗമിക്കുന്നത്. പിന്നെയും യാത്രയുണ്ട്. ടി ടോറി നക്ഷത്രമെന്ന അവസ്ഥ. ഒരു ‘മുഖ്യധാരാ’ നക്ഷത്രമാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ഘട്ടത്തിൽ പക്ഷേ, ആണവസംയോജന പ്രവർത്തനങ്ങൾ നടക്കുന്നില്ല. പിന്നെയാണ് മുഖ്യധാരാ നക്ഷത്രം അഥവാ മെയിൻ സീക്വൻസ് സ്റ്റാർ എന്ന തലത്തിലേക്ക് എത്തുന്നത്. സൂര്യൻ, സിരിയസ്, ആൽഫ സെഞ്ചറി എ തുടങ്ങിയ നമുക്കറിയാവുന്ന പല നക്ഷത്രങ്ങളും
ഭൂമിയെ ജീവന്റെ ഈറ്റില്ലമാക്കാനുള്ള മൂലകങ്ങൾ സമ്മാനിച്ചത് ഒരു സൂപ്പർനോവയാണ്. മറ്റൊരു സൂപ്പർനോവ ഭൂതലത്തിലെ ജീവനാളത്തെ ഊതിക്കെടുത്തുമെന്നാണ് ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ആശങ്ക. നവനക്ഷത്രമെന്നാണ് ‘നോവ’ എന്ന വാക്കിനർഥം. ആകാശത്തിൽ അതുവരെ ആരും കാണാത്ത ഒരു പ്രഭാപൂരം 1572ൽ ടിക്കോ ബ്രാഹേ കണ്ടു. അദ്ദേഹം അതിനെ നോവ, സ്റ്റെല്ലാ നോവ എന്നൊക്കെ വിളിച്ചു. ദൂരദർശിനി കണ്ടുപിടിക്കുന്നതിന് ഏഴു കൊല്ലം മുൻപു മരിച്ച ബ്രാഹേയ്ക്ക് അതു പുതിയ നക്ഷത്രമായി തോന്നി. ജ്യോതിശാസ്ത്രജ്ഞർ അതിനെ സൂപ്പർനോവ എന്നു പൊലിപ്പിച്ചു. വലിയൊരു നക്ഷത്രത്തിന്റെ പൊട്ടിത്തെറിയാണ് സൂപ്പർനോവ.
പെല്ലെറ്റ് ബീം പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് ഭാരമേറിയ ബഹിരാകാശ പേടകങ്ങളെ പോലും അഞ്ചു വര്‍ഷം കൊണ്ട് ക്ഷീരപഥത്തിന്റെ അതിര്‍ത്തി കടത്താനാവുമെന്ന് ശാസ്ത്രലോകം. നാസ വിക്ഷേപിച്ച വോയേജര്‍ ഒന്ന് ദൗത്യം 35 വര്‍ഷമെടുത്താണ് ക്ഷീരപഥത്തിന്റെ അതിര്‍ത്തിയിലെത്തിയത്. ഇപ്പോള്‍ ആശയമായ പെല്ലെറ്റ് ബീം പ്രൊപ്പല്‍ഷന്‍
നമ്മുടെ സൗരയൂഥത്തിന്റെ അതിരിലുള്ള ഒരു കുള്ളന്‍ ഗ്രഹം ജ്യോതി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇതുവരെ ഗ്രഹങ്ങളെക്കുറിച്ച് ശാസ്ത്രലോകം കരുതിവെച്ചിരുന്ന പല ധാരണകളേയും തിരുത്തുന്ന സവിശേഷതകളാണ് ക്വാവാ എന്ന ഈ കുഞ്ഞുഗ്രഹത്തിനുള്ളത്. ക്വാവയുടെ ചുറ്റുമുള്ള വലയമാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നത്. ഈ വലയം
പച്ച നിറമുള്ള ആ വാല്‍നക്ഷത്രം ഭൂമിയോട് ഏറ്റവും അടുത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഈ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങൾ നിരവധി വിദ്യാർഥികളും ഗവേഷകരും പകർത്തിയിട്ടുണ്ട്. ഇതിന് മുൻപ് ഈ വാൽനക്ഷത്രം ഭൂമി സന്ദര്‍ശിച്ചപ്പോള്‍ രണ്ട് മനുഷ്യ വര്‍ഗങ്ങള്‍ ഭൂമിയിലുണ്ടായിരുന്നു. ആധുനിക മനുഷ്യരായ ഹോമോ
നിര്‍മിത ബുദ്ധിയാണ് മനുഷ്യന് നേരിടാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാല്‍ മനുഷ്യര്‍ക്കൊപ്പം നിര്‍മിത ബുദ്ധി തോളോടു തോള് ചേര്‍ന്നാല്‍ നിരവധി മേഖലകളില്‍ അദ്ഭുതങ്ങളുണ്ടാവും. പുതിയ അന്യഗ്രഹങ്ങളെ കണ്ടെത്തുക എന്നത് മനുഷ്യപ്രയത്നം കൊണ്ട് മാത്രമാണെങ്കില്‍ നിര്‍മിത
കാര്‍ബണ്‍ ബഹിര്‍ഗമനവും തുടര്‍ന്നുള്ള അന്തരീക്ഷ താപനിലയിലെ വര്‍ധനവുമെല്ലാം ഇപ്പോള്‍ മാത്രം സംഭവിച്ചിട്ടുള്ള കാര്യമല്ല. ഭൂമിയുടെ പല കാലങ്ങളില്‍ പല കാരണങ്ങള്‍കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിയ തോതില്‍ അന്തരീക്ഷത്തിലേക്കെത്തുകയും അത് കൂട്ട വംശനാശങ്ങള്‍ക്ക് വരെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 25
ഏതാനും മില്ലി സെക്കൻഡുകള്‍കൊണ്ട് നമ്മുടെ ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് ചോദിച്ചാല്‍ ? ഒരുപാട് മില്ലി സെക്കൻഡുകള്‍ ചിന്തിച്ചാലും വലുതായൊന്നും സംഭവിക്കുന്നില്ലല്ലോ എന്നാകാം ആദ്യത്തെ ഉത്തരം. എന്നാല്‍ നക്ഷത്രങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല. കൂട്ടിയിടിക്കാന്‍ പോവുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍
Results 1-10 of 14