Activate your premium subscription today
Wednesday, Mar 26, 2025
ഐപിഎല് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 174 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിങ്ങിൽ 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കൊൽക്കത്ത∙ കഴിഞ്ഞ ദിവസങ്ങളിൽ ഭീഷണി സൃഷ്ടിച്ച മഴപോലും മാറിനിന്ന ആവേശസന്ധ്യയിൽ ഈഡൻ ഗാർഡൻസിനെ വർണശബളമാക്കിയ താരപ്പകിട്ടിന്റെ അകമ്പടിയോടെ ഐപിഎൽ 18–ാം സീസണിനു തുടക്കം. ഷാറുഖ് ഖാന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് താരനിരയ്ക്കൊപ്പം, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളും ചേർന്നതോടെ ഐപിഎൽ ഉദ്ഘാടനച്ചടങ്ങ് ആരാധകർക്ക് ത്രസിപ്പിക്കുന്ന അനുഭവമായി. ബോളിവുഡ് താരം ദിഷ പഠാനിയുടെ നൃത്തവും ശ്രേയ ഘോഷാൽ, കരൺ ഓജ്ല എന്നിവരുടെ സംഗീതവും താരരാവിന് പൊലിമയേകി.
കൊൽക്കത്ത ∙ ചേസിങ്ങിൽ താൻ തന്നെയാണ് ‘മാസ്റ്റർ’ എന്ന് തെളിയിച്ച പ്രകടനവുമായി ഒരിക്കൽക്കൂടി വിരാട് കോലി തകർത്തടിച്ചതോടെ, ഐപിഎൽ 18–ാം സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ എല്ലാ മേഖലകളിലും കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡൻസിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ആർസിബി അനായാസം ജയിച്ചുകയറിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 22 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ആർസിബി ലക്ഷ്യത്തിലെത്തി.
കൊൽക്കത്ത ∙ പൂരം കൊടിയേറാൻ ആചാരവെടി നിർബന്ധമാണ്. ഐപിഎൽ പൂരത്തിന് ഇന്നു കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ കൊടിയേറുമ്പോൾ ആചാരവെടി മുഴക്കി ആനയിക്കാൻ ലീഗിലെ ഏറ്റവും മികച്ച ബാറ്റിങ് വെടിക്കെട്ടു സംഘങ്ങളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ഒരുങ്ങിക്കഴിഞ്ഞു. നിലവിലെ ചാംപ്യൻമാർ എന്ന പകിട്ടോടെയാണ് കൊൽക്കത്ത സ്വന്തം നാട്ടിൽ ആവേശപ്പോരാട്ടത്തിന് ഇറങ്ങുന്നതെങ്കിൽ 18–ാം സീസണിലെങ്കിലും മോഹക്കപ്പ് സ്വന്തമാക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ബെംഗളൂരുവിന്റെ വരവ്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഇന്ത്യൻ പ്രീമിയർ ലീഗ് ഉദ്ഘാടനം മഴയിൽ മുങ്ങുമോയെന്ന ആശങ്കയിൽ ക്രിക്കറ്റ് ആരാധകർ. വെള്ളി, ശനി ദിവസങ്ങളിൽ കൊൽക്കത്തയുൾപ്പടെയുള്ള ബംഗാളിന്റെ വിവിധ ഭാഗങ്ങളില് മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച വൈകിട്ട് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു പരിശീലനത്തിന്
ഐപിഎൽ 18–ാം സീസണിലെ 14 ഗ്രൂപ്പ് മത്സരങ്ങൾക്കായി ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീം ഗ്രൗണ്ടിൽ ചെലവഴിക്കേണ്ടത് ഏകദേശം 42 മണിക്കൂറാണ്. എന്നാൽ, ഈ മത്സരങ്ങൾ കളിക്കാനായി അവർ സഞ്ചരിക്കേണ്ടത് 17048 കിലോമീറ്ററും! 2 മാസം നീളുന്ന ഐപിഎൽ സീസണിൽ കോലിയും സംഘവും കൂടുതൽ സമയം ചെലഴിക്കേണ്ടി വരിക യാത്രയ്ക്കു വേണ്ടിയാകും! 13 വേദികളിലായി നടക്കുന്ന ഈ സീസണിലെ മത്സരക്രമം ഏറ്റവും വലയ്ക്കുന്നതു കന്നിക്കിരീടം മോഹിച്ചെത്തുന്ന ബെംഗളൂരു ടീമിനെയാണ്.
ട്രിഗറിൽ വിരലമർത്തിയാൽ മിനിറ്റിൽ 6000 റൗണ്ട് വരെ വെടിയുതിർക്കാൻ ശേഷിയുള്ള മിനിഗൺ ആണ് എം 134. ഈ ലോകപ്രശസ്ത തോക്കിന്റെ രൂപമാർജിക്കാൻ ക്രിക്കറ്റിൽ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു ക്രിസ് ഗെയ്ലിനുമാത്രം! 12 വർഷം മുൻപ് ഐപിഎലിൽ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടി 66 പന്തിൽ 175 റൺസ് നേടി ഗെയ്ൽ നടത്തിയ വെടിയുതിർക്കൽ ഇന്നും ട്വന്റി20യിലെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായി നിലനിൽക്കുന്നു.
ബെംഗളൂരു∙ സ്പോർട്സ് ചാനലുകളിലെ ക്രിക്കറ്റ് സംബന്ധമായ പരിപാടികളിൽ ചർച്ച ചെയ്യേണ്ടത് കളിയെക്കുറിച്ചാണെന്നും, തന്റെ ഇഷ്ടഭക്ഷണമോ ഇന്നലെ ഉച്ചയ്ക്ക് എന്താണ് കഴിച്ചതെന്നോ അല്ലെന്നും വിരാട് കോലി. ക്രിക്കറ്റ് മത്സരത്തിനിടെ അത്തരം ചർച്ചകൾ നടത്തുന്നതിൽ പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കോലി, ഒരു കായികതാരം
18–ാം വർഷത്തിലേക്കു കടക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ രണ്ടു തവണ മാത്രമേ വിരാട് കോലിയെന്ന അതികായന്റെ നെഞ്ചുലഞ്ഞിട്ടുള്ളൂ. ആദ്യത്തേത് 2016 ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ പുറത്തായപ്പോൾ. രണ്ടാമത്തേത് അതേ വർഷം ഐപിഎലിൽ ഫൈനലിൽ തോറ്റപ്പോൾ. കഴിഞ്ഞ വർഷം ട്വന്റി20 കിരീടം ഉയർത്തിയതോടെ 2016ലെ ലോകകപ്പ് നഷ്ടം കോലി പലിശ സഹിതം നികത്തി.
വരാനിരിക്കുന്നത് എന്താണെന്നു ക്രിക്കറ്റ് ആരാധകരെ അറിയിക്കാൻ ബ്രണ്ടൻ മക്കല്ലം അന്നൊരു സിഗ്നൽ നൽകി. കളി കണ്ടവരുടെയെല്ലാം മനസ്സിൽ ഇന്നും കത്തിജ്വലിച്ചു നിൽക്കുന്ന വലിയൊരു സിഗ്നൽ! ഐപിഎലിന്റെ ആദ്യ സീസൺ അരങ്ങേറിയ 2008ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള ആദ്യ മത്സരത്തിൽ 73 പന്തിൽനിന്നു ന്യൂസീലൻഡ് താരം മക്കല്ലം നേടിയത് 158 റൺസ്! ട്വന്റി20യിൽ സെഞ്ചറി തന്നെ അദ്ഭുതമായി കരുതുന്ന കാലത്താണ് അതെന്നോർക്കണം. ഐപിഎലിൽ ബാറ്റർമാരുടെ ‘പൊട്ടൻഷ്യലി’നു ‘ബെഞ്ച്മാർക്ക്’ സൃഷ്ടിച്ച ആ ഇന്നിങ്സ് നേരിൽ കണ്ടവർ ഭാഗ്യവാന്മാർ.
Results 1-10 of 521
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.