Activate your premium subscription today
Tuesday, Apr 8, 2025
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഭാഗമായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് അക്കാദമി (CIASL Academy), കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അംഗീകാരത്തോടെ നടത്തുന്ന ഏതാനും തൊഴിലധിഷ്ഠിത കോഴ്സുകളിലെ പ്രവേശനത്തിന് ഏപ്രിൽ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ ഓരോ കോഴ്സിനും
ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഢിൽ വിവാഹദിനത്തിനു മുൻപ് വധുവിന്റെ ആഭരണങ്ങളുമായി വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തെ തുടർന്ന് കുടുംബം മദ്രക് പൊലീസില്‍ പരാതി നല്കി.
തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയ ഗസ്റ്റ് അധ്യാപകനെ പിരിച്ചുവിടാൻ ശുപാർശ. അധ്യാപകൻ എ.പ്രമോദിനെ പിരിച്ചുവിടാന്‍ സെനറ്റ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. ശുപാർശ വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹനന് കുന്നുമ്മലിന് കൈമാറി. മൂല്യനിര്‍ണയം നടത്താന്‍ അധ്യാപകനു നല്കിയ എംബിഎ പരീക്ഷയുടെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. വീണ്ടും പരീക്ഷ നടത്താനുള്ള സര്‍വകലാശാലാ തീരുമാനത്തിനെതിരെ പ്രതിഷേധം കനത്തതോടെയാണ് ഗസറ്റ് അധ്യാപകനെതിരെ നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
ദുബായ്∙ സൗദി സന്ദർശക, തീർഥാടക വീസകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദുബായിലെ ട്രാവൽ ഏജൻസികൾ. വരാനിരിക്കുന്ന ഹജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു. ബിസിനസ്, കുടുംബ സന്ദർശനങ്ങൾ, മതപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി
കോയമ്പത്തൂർ∙ വാൽപാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് ചാടിയെത്തി പുലി. വാൽപ്പാറ റൊട്ടിക്കടയ്ക്കു സമീപം താമസിക്കുന്ന ശിവകുമാർ – സത്യ എന്നിവരുടെ വീടിന്റെ മുറ്റത്തേക്കാണ് തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ പുലി ചാടിയെത്തിയത്.
ബത്തേരി∙ ദേശീയ പാത 766ൽ ബന്ദിപ്പൂർ വനത്തിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ചൂടുപിടിക്കവേ കർണാടകയിൽ ഒരു സംഘം ആളുകൾ പ്രതിഷേധവുമായി രംഗത്ത്. വനത്തിലൂടെ കടന്നു പോകുന്ന റോഡ് പൂർണമായും അടയ്ക്കണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് അടുത്തിടെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെയാണ് ഇടക്കാലത്ത് നിർജീവമായ രാത്രിയാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും ആരംഭിച്ചത്.
മനാമ∙ ലോകമെമ്പാടുമുള്ള കാറോട്ട മത്സര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് വെള്ളിയാഴ്ച്ച തുടക്കമാകും. മത്സരത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ഗ്രാൻഡ് പ്രീക്സിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ
തിരുവനന്തപുരം∙ സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിക്ക് തുറന്ന കത്തെഴുതി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്. രണ്ടു മാസക്കാലമായി അനിശ്ചിതകാല രാപ്പകല്‍ സമരവും മൂന്നാഴ്ചയായി നിരാഹാരസമരവും നടത്തിയിട്ടും ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു കത്തില്‍ പറയുന്നു.
ഫിലഡൽഫിയ∙ ഒരുകോടി 17 ലക്ഷം ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് അനധികൃതമായി അമേരിക്കയിൽ കുടിയേറിയിട്ടുണ്ടെന്നാണ് 2023 ജൂലൈയിലെ സെന്റർ ഫോർ മൈഗ്രേഷൻ ഓഫ് ന്യൂയോർക്ക് വിജ്ഞാപനം പറയുന്നത്. 2022 ജനുവരിയിലെ ഹോംലാൻഡ് സെക്യൂരിറ്റി ജനസംഖ്യാ വിവരം അനുസരിച്ച് ഒരുകോടി 10 ലക്ഷം പേരാണ് അനധികൃതമായി അമേരിക്കയിൽ
ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം ആഷ്ലി ഗാർഡ്നറും കൂട്ടുകാരി മോണികയും വിവാഹിതരായി. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഒരു വർഷം മുന്‍പാണ് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹച്ചടങ്ങിൽ ക്രിക്കറ്റ് താരങ്ങളായ അലിസ ഹീലി, എലിസ് പെറി, കിം ഗാർത്ത് എന്നിവർ പങ്കെടുത്തു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.