ADVERTISEMENT

കേരളത്തിൽ മഴ പെയ്താൽ ആഘോഷം അങ്ങ് കുറ്റാലത്താണ്. തമിഴ്നാട്ടിൽ. കുറ്റാലം നിറഞ്ഞൊഴുകിയിട്ടും സഞ്ചാരികൾക്ക് പ്രവേശനമില്ല. കോവിഡ് പശ്ചാത്തലത്തിൽ അടഞ്ഞ തെങ്കാശി കുറ്റാലം ഇനിയും തുറന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ  ജലപാതം പതഞ്ഞൊഴുകുകയാണ്.

Kuttalam-Waterfalls-Thenmala1

വരുന്നവർ ദൂരെനിന്നു വെള്ളച്ചാട്ടം കണ്ടു മടങ്ങുകയാണ്. കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നിട്ടും തമിഴ്നാട് ഇതുവരെ തുറന്നിട്ടില്ല. ഐന്തരുവി,  പഴയകുറ്റാലം എന്നിവയും നിറഞ്ഞൊഴുകുകയാണ്.

വെള്ളച്ചാട്ടങ്ങളുടെ പറുദീസയായ കുറ്റാലത്ത് പ്രധാനമായും ഒൻപതെണ്ണമുണ്ട്. എണ്ണമറ്റ കൊച്ചരുവികളും. വെള്ളച്ചാട്ടങ്ങളിൽ ഏറ്റവും പ്രശസ്തം പേരരുവിയും അയ്ന്തരുവിയുമാണ്. കടുവ വന്നു വെള്ളം കുടിക്കാറുണ്ടെന്നു പറയുന്ന പുലിയരുവി, പഴയരുവി, തേനരുവി, ചെമ്പകദേവി വെള്ളച്ചാട്ടം, ചിത്തിര അരുവി, പുതു അരുവി, പഴത്തോട്ട അരുവി തുടങ്ങിയവയെല്ലാം ഒരു കിലോമീറ്റർ ചുറ്റളവിലുണ്ട്. ഔഷധമൂല്യമുള്ള വെള്ളമാണ് ഇവിടെയെന്നാണ് വിശ്വാസം. തിരുനെൽവേലി ജില്ലയിലാണ് കുറ്റാലം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com