നിയന്ത്രണങ്ങൾ പിടിവിടുന്നു;അതിരപ്പിള്ളിയിലും വാഴച്ചാലിലും സന്ദർശകരുടെ തിരക്ക്

Mail This Article
അതിരപ്പിള്ളിയിലും വാഴച്ചാലിലും സന്ദർശകരുടെ തിരക്ക് കൂടുമ്പോൾ നിയന്ത്രണങ്ങൾ പിടിവിടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കുന്ന ടിക്കറ്റ് കൗണ്ടറിനു മുൻപിലും പ്രവേശന കവാടത്തിലും ചട്ടം ലംഘിച്ചുള്ള നീണ്ട നിര രൂപപ്പെടുന്നത് കോവിഡ് വ്യാപനത്തിന്റെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിനോദ കേന്ദ്രങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതോടെ അയ്യായിരത്തിലധികം സഞ്ചാരികളാണ് അവധി ദിവസങ്ങളിൽ ഇവിടേക്കെത്തുന്നത്. പ്രവേശന പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കൗണ്ടറിൽ നിന്നാണ് കൂടുതൽ പേരും പാസ് എടുക്കുന്നത്. പാർക്കിങ്ങിനു സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതു ഗാതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്.
സഞ്ചാരികൾ പുഴയിൽ ഇറങ്ങുന്നതു തടയുന്നതിനും നടപടികൾ സ്വീകരിച്ചിട്ടില്ല. ഒട്ടേറെ ജീവനുകൾ പുഴയിൽ പൊലിഞ്ഞിട്ടും അധികൃതർ നടപടികൾ വൈകിക്കുന്നതിൽ നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.
English Summary: Athirappally and Vazhachal, Waterfalls in Thrissur