ADVERTISEMENT

ജീവിതത്തിലെ സന്തോഷത്തില്‍ നിന്ന് ഒരാളെയും മറ്റുള്ളവര്‍ക്ക് തടഞ്ഞുനിര്‍ത്താനാവില്ലെന്നു പറയാറുണ്ട്. ഓരോരുത്തര്‍ക്കും സന്തോഷം നിഷേധിക്കുന്നത് അവരവര്‍ തന്നെയാണെന്നും. മുന്‍ മിസ് കൊളംബിയ അല്‍വാരസിന്റെ അനുഭവം പഠിപ്പിക്കുന്നതും ഇതേ പാഠം തന്നെ. മൂന്നാഴ്ച മുമ്പാണ് ഡാനിയേലയുടെ ഒരു കാല്‍ മുറിച്ചുമാറ്റിയത്. ഇപ്പോഴിതാ വീണ്ടും അവര്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. 

സഹോദരന്‍ റിക്കി അല്‍വാരസിനൊപ്പം ഒരു കാല്‍ ഇല്ലാതെ നൃത്തം ചെയ്യുന്ന വിഡിയോ ഡാനിയേല തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. എല്‍വിസ് ക്രെസ്പോയുടെ ഗാനത്തിനൊപ്പിച്ചായിരുന്നു നൃത്തം. ഗാനത്തിനൊപ്പിച്ച് ചാഞ്ഞും ചരിഞ്ഞും ഒഴുകിയും നീങ്ങിയും നൃത്തം ആസ്വദിക്കുന്ന ഡാനിയേലയും റിക്കിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരങ്ങള്‍. ഒരു ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും നമ്മളെ തടയാന്‍ കഴിയില്ല. ജീവിതത്തില്‍ പോരാടാന്‍ നാം തയാറായിരിക്കണം എന്നു മാത്രം. ജീവിതം ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്- എന്ന അടിക്കുറിപ്പോടെയാണ് ഡാനിയേല വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ മാസം വയറിലെ അസ്വസ്ഥത മാറ്റാന്‍ ഡാനിയേല ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഡാനിയേലയുടെ ഒരു കാല്‍ മുട്ടിനു താഴെ വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. എന്നാല്‍ ഡാനിയേല തളര്‍ന്നില്ല. റാംപുകളെ പ്രകമ്പനം കൊള്ളിച്ച കാലുകള്‍ ഇല്ലാതെ തന്നെ താന്‍ സന്തോഷവതിയാണെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തു. 

കാല്‍ മുറിച്ചുമാറ്റപ്പെട്ട് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രവും ഇപ്പോള്‍ വീട്ടിലെത്തിയശേഷം കാലില്ലാതെ നൃത്തം ചെയ്യുന്നതും ഡാനിയേല പോസ്റ്റ് ചെയ്യാന്‍ കാരണമുണ്ട്. നിസ്സാര കാരണങ്ങളുടെ പേരില്‍ ആരും നിരാശപ്പെടരുത്. ജീവിതത്തില്‍ സന്തോഷം ആവോളമുണ്ട്. അതു സ്വീകരിക്കാനും അനുഭവിക്കാനും തയാറായിരിക്കണം എന്നുമാത്രം. 

English Summary: Former Miss Colombia Daniella Alvarez dances in full spirit weeks after having her leg amputated. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com