ADVERTISEMENT

കൊച്ചിയിലെ തേവര – പേരണ്ടൂർ കനാലിലെ അഴുക്കുവെള്ളം ഓളം വെട്ടുന്ന പിആൻഡ്ടി കോളനിയിലെ ധനലക്ഷ്മിയുടെ ഒറ്റമുറി വീട്ടിൽ ഇൗ ലോകത്തെ ദുഃഖങ്ങളൊക്കെയും കുടികിടപ്പാണെന്നു തോന്നും. ഓട്ടിസം ബാധിച്ച പതിനൊന്നുകാരൻ മകനും മനോദൗർബല്യമുള്ള അമ്മയും പാർക്കുന്ന ഇവിടേക്ക് അനാഥയും അംഗപരിമിതയുമായ മറ്റൊരമ്മയെക്കൂടി കൊണ്ടുവന്നു സംരക്ഷിക്കാൻ ധനലക്ഷ്മിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പരിതാപകരമായ സ്വന്തം അവസ്ഥയ്ക്കിടയിലും പാലിയേറ്റിവ് കെയറിന്റെ സാന്ത്വന വഴിയിലാണ് അവരുടെ ജീവിതം മുന്നോട്ടുരുളുന്നത്.

17ാം വയസ്സിൽ വിവാഹം. ഓട്ടിസമുള്ള മകൻ ജനിച്ചതോടെ ബന്ധത്തിനു വിള്ളൽ വീണു. മകന്റെ രോഗം, അവന്റെ ശസ്ത്രക്രിയയുടെ കടബാധ്യത... ധനലക്ഷ്മി ശാപം പിടിച്ചവളാണെന്നു തീർപ്പു കൽപിച്ച് ഭർത്താവ് അകന്നു. ഈ ദുഃഖങ്ങൾക്കെല്ലാമിടയിൽ, മകൻ ആത്മഹത്യ ചെയ്ത സങ്കടക്കയത്തിൽ നിന്ന അയൽപക്കത്തെ ഒരമ്മ ധനലക്ഷ്മിയെ  ചേർത്തു നിർത്തി. അവർക്കും ആരുമില്ല. മനോദൗർബല്യമുള്ള അമ്മയെയും ഭിന്നശേഷിക്കാരനായ മകനെയും നോക്കി പുതിയ അമ്മ വീട്ടിലിരുന്നു. 

ഈ ഓട്ടത്തിനിടയിലാണു ധനലക്ഷ്മിയുടെ കാരുണ്യ പ്രവൃത്തികൾ. കാരിക്കാമുറിയിലെ ഒരു ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് വൃക്ക, കാൻസർ രോഗികൾക്കു ഭക്ഷണസാമഗ്രികളുടെ കിറ്റ് എത്തിക്കും. കിടപ്പുരോഗികളെ സഹായിക്കും. വീട്ടിലെ ആഘോഷങ്ങളിൽ ഭക്ഷണത്തിന്റെ ഒരു പങ്ക് നിർധനർക്ക് എത്തിച്ചു നൽകാനും ആളുകൾ ധനലക്ഷ്മിയെ വിളിക്കും. ജനറൽ ആശുപത്രിയിലെ പാലിയേറ്റിവ് സെന്ററിലേക്ക് ആളെ എത്തിക്കാൻ ഇൗ ഓട്ടോ റെഡിയാണ്. സന്നദ്ധ പ്രവർത്തകനായ ബ്രദർ മാവുരൂസ് വഴി ഓരോരുത്തരുടെ മുന്നിലെത്തിയാണു സഹായം വാങ്ങി നൽകുന്നത്. പതറാതെ ഗിയർ മാറ്റി മുന്നോട്ടു തന്നെയാണ് ധനലക്ഷ്മി. കൈ കാണിച്ചു കയറാൻ വഴിയിൽ ആലംബഹീനർ 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com