ജീവിതത്തിലെ എല്ലാ തരത്തിലുമുള്ള കടബാധ്യതകളും ഇല്ലാതാകും; കടബാധ്യതകൾ ഒഴിയാൻ ഋണമോചക ഗണപതി

Mail This Article
സാധാരണയായി ഗണപതിയെ ആരാധിക്കുന്നത് വിഘ്നങ്ങൾ തീരുന്നതിനായാണെന്നാണ് പറയുന്നത്. എന്നാൽ ഗണപതിയുടെ 32 രൂപങ്ങളിൽ ഒന്നായ ഋണമോചക ഗണപതിയെ വീടുകളിൽ ആരാധിക്കുന്നത് സാമ്പത്തിക ബാധ്യതകൾ ഒഴിയുന്നതിനായാണ്. സ്ഥിരം കണ്ടുവരുന്ന ഗണപതി രൂപങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഋണമോചക ഗണപതി. ഋണമോചക ഗണപതി സ്‌ഫടികനിറത്തോട് കൂടി വിരാജിക്കുന്നു. നാലുകൈകളിലായി ദന്തം, അത്തിപ്പഴം, അങ്കുശം, പാശം എന്നിവ ധരിച്ചിരിക്കുന്നു.
ജീവിതത്തിലെ എല്ലാ തരത്തിലുമുള്ള കടബാധ്യതകൾ ഇല്ലാതാക്കാൻ ഋണമോചക ഗണപതിയെ സ്തുതിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ഋണമോചക ഗണപതിയെ സ്തുതിക്കുന്നത് ഒരു ഭക്തനെ ബന്ധനം, കുറ്റബോധം, പാപങ്ങൾ എന്നിവ മറികടക്കാൻ സഹായിക്കുന്നു, ഒടുവിൽ മോക്ഷം നൽകി അനുഗ്രഹിക്കുന്നു.
വിനായക പ്രീതിക്കായി വ്രതം അനുഷ്ഠിക്കുന്നതും വിനായക ചതുർഥി ദിനത്തിൽ പ്രത്യേക പ്രാർത്ഥനയും പൂജകളും നടത്തുന്നതും ഋണമോചക ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനു സഹായിക്കുന്നു. ഋണമോചന ഗണപതിക്ക് നാല് കൈകളുമുണ്ട്, കുരുക്ക്, ആട്, ഒടിഞ്ഞ കൊമ്പും റോസാപ്പൂവും പിടിച്ചിരിക്കുന്നു. ഈ രൂപം സാധാരണ ഫണപതി വിഗ്രഹങ്ങൾക്കൊപ്പം കാണാൻ കഴിയില്ല.
ഋണമോചന ഗണപതിയെ ആരാധിക്കുന്നവർ വിഗ്രഹം പ്രത്യേകമായി പറഞ്ഞു വാങ്ങുകയാണ് ചെയ്യുന്നത്. ഗണപതിയുടെ ഈ രൂപം വിജയത്തിലേക്കുള്ള പാതയിലെ ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഋണമോചക ഗണപതിയെ ആരാധിക്കുമ്പോൾ താഴെപ്പറയുന്ന മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്.
പാശാങ്കുശ ദന്തജംബൂ ദധനാൻ സ്ഫടികപ്രഭ!
രക്താംശുകോ ഗണപതിഃ മുദേ സ്യാദ്രിനാമോചകഃ !!
Content Summary: Rinamochana Ganapathi Form of Ganesh