ADVERTISEMENT

ഇന്ന് മഹാദേവനു പ്രധാനമായ തിങ്കളാഴ്ചയും പ്രദോഷവും ചേർന്ന് വരുന്നു. ഇത് തിങ്കൾ പ്രദോഷം അഥവാ സോമപ്രദോഷം എന്ന് അറിയപ്പെടുന്നു. ഈ ദിനത്തിൽ ഭഗവാനെ ഭജിക്കുന്നതിന്റെ മഹത്വം വർണനാതീതമാണ്. പ്രദോഷ ദിനത്തിൽ ഏറ്റവും പ്രാധാന്യമുള്ള സന്ധ്യാ സമയത്ത് പ്രദോഷ സ്തോത്രം ജപിക്കുന്നത് അത്യുത്തമം.

നമഃശിവായ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ ഗ്രഹപ്പിഴാ ദോഷങ്ങൾ അകലും. സന്ധ്യയ്ക്കു നമ:ശിവായ ജപിച്ചാൽ പഞ്ചപാപങ്ങൾ നശിക്കും എന്നു പുരാണങ്ങളിൽ പറയുന്നു. പഞ്ചാക്ഷരീ സ്തോത്രം, ഉമാമഹേശ്വരസ്‌തോത്രം, ശിവാഷ്ടകം, ലിംഗാഷ്ടകം , ശിവസഹസ്രനാമം, ലളിതാസഹസ്രനാമം  എന്നിവ ജപിക്കുന്നതും ശ്രവിക്കുന്നതും സദ്‌ഫലം നൽകും. ഉമാ മഹേശ്വരന്മാർ ഏറ്റവും പ്രസന്നമായിരിക്കുന്ന ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ നാമജപം നടത്തുന്നത് അത്യുത്തമം.  ശിവപാർവതീ ഭജനത്തിലൂടെ  സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം . 

തിങ്കൾ പ്രദോഷ സന്ധ്യയിൽ നിലവിളക്കിനു മുന്നിലിരുന്നു പ്രദോഷ സ്തോത്രം ജപിക്കാം.

പ്രദോഷ സ്തോത്രം

ജയ ദേവ ജഗന്നാഥ ജയ ശങ്കര ശാശ്വത

ജയ സര്‍വസുരാധ്യക്ഷ ജയ സര്‍വസുരാര്‍ചിത

ജയ സര്‍വഗുണാതീത ജയ സര്‍വവരപ്രദ

ജയ നിത്യ നിരാധാര ജയ വിശ്വംഭരാവ്യയ

ജയ വിശ്വൈകവന്ദ്യേശ ജയ നാഗേന്ദ്രഭൂഷണ

ജയ ഗൗരീപതേ ശംഭോ ജയ ചന്ദ്രാര്‍ധശേഖര

ജയ കോട്യര്‍കസങ്കാശ ജയാനന്തഗുണാശ്രയ

ജയ ഭദ്ര വിരൂപാക്ഷ ജയാചിന്ത്യ നിരഞ്ജന

ജയ നാഥ കൃപാസിന്ധോ ജയ ഭക്താര്‍തിഭഞ്ജന

ജയ ദുസ്തരസംസാരസാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവ സംസാരാര്‍തസ്യ ഖിദ്യതഃ

സര്‍വപാപക്ഷയം കൃത്വാ രക്ഷ മാം പരമേശ്വര

മഹാദാരിദ്ര്യമഗ്നസ്യ മഹാപാപഹതസ്യ ച

മഹാശോകനിവിഷ്ടസ്യ മഹാരോഗാതുരസ്യ ച

ഋണഭാരപരീതസ്യ ദഹ്യമാനസ്യ കര്‍മഭിഃ

ഗ്രഹൈഃ പ്രപീഡ്യമാനസ്യ പ്രസീദ മമ ശങ്കര

ദരിദ്രഃ പ്രാര്‍ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം

അര്‍ഥാഢ്യോ വാഽഥ രാജാ വാ പ്രാര്‍ഥയേദ്ദേവമീശ്വരം

ദീര്‍ഘമായുഃ സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ

മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര

ശത്രവഃ സംക്ഷയം യാന്തു പ്രസീദന്തു മമ പ്രജാഃ

നശ്യന്തു ദസ്യവോ രാഷ്ട്രേ ജനാഃ സന്തു നിരാപദഃ

ദുര്‍ഭിക്ഷമരിസന്താപാഃ ശമം യാന്തു മഹീതലേ

സര്‍വസസ്യസമൃദ്ധിശ്ച ഭൂയാത്സുഖമയാ ദിശഃ

ഏവമാരാധയേദ്ദേവം പൂജാന്തേ ഗിരിജാപതിം

ബ്രാഹ്മണാന്‍ഭോജയേത് പശ്ചാദ്ദക്ഷിണാഭിശ്ച പൂജയേത്

സര്‍വപാപക്ഷയകരീ സര്‍വരോഗനിവാരണീ

ശിവപൂജാ മയാഽഽഖ്യാതാ സര്‍വാഭീഷ്ടഫലപ്രദാ

ഇതി പ്രദോഷസ്തോത്രം സമ്പൂര്‍ണം

English Summary:

Soma Pradosham, also known as Monday Pradosham, is an auspicious day to worship Lord Shiva. Reciting the Pradosha Stotram and performing Shiva Puja brings immense spiritual benefits, including health, prosperity, and the removal of sins.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com