ADVERTISEMENT

മറുകുകളുടെ സ്ഥാനമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണ്ണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര ശുഭകരമായ ലക്ഷണമല്ല. കൈവെള്ളയുടെ വിവിധഭാഗങ്ങളിലായി മറുകുകൾ ഉള്ളവരുടെ പ്രത്യേകതകൾ എന്താണെന്ന് നോക്കാം.

 

നടുവിരലിനും മോതിരവിരലിനും താഴെ മറുക് ഉണ്ടായാൽ...

 

ഹസ്തരേഖാ ശാസ്ത്രം അനുസരിച്ച് നടുവിരലിനും മോതിരവിരലിനും താഴെയുള്ള പ്രദേശം ശുക്രകടിവലയം എന്നാണ് അറിയപ്പെടുന്നത്. ഈ പ്രദേശത്ത് മറുകുകൾ ഉണ്ടാകുന്നത് വിപരീതഫലമാണ് നൽകുന്നത്. നല്ല പ്രവർത്തികളിൽ നിന്നും സദ് ചിന്തകളിൽനിന്നും ഇക്കൂട്ടർ വ്യതിചലിക്കാൻ ഉള്ള സാധ്യത ഏറെയാണ്.

 

ചൂണ്ടുവിരലിന് താഴെ മറുക് വന്നാൽ...

 

ചൂണ്ടുവിരലിന് താഴെയുള്ള പ്രദേശമാണ് വ്യാഴ മണ്ഡലം. ഈ പ്രദേശത്ത് മറുകുള്ള വർക്ക് ദാമ്പത്യ കലഹം പതിവായിരിക്കും. പ്രവർത്തനങ്ങളിലെല്ലാം തടസ്സങ്ങൾ നേരിടുന്നതും സാധാരണയാണ്.ഉദ്ദേശിച്ച കാര്യങ്ങൾ നേടിയെടുക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പരിശ്രമം ഇക്കൂട്ടർക്ക് ആവശ്യമായിവരും.

 

നടുവിരലിന് താഴെ മറുക് വന്നാൽ...

 

നടു വിരലിന് താഴെ ഹൃദയരേഖയ്ക്ക്‌ മുകളിലായി ഉള്ള സ്ഥാനമാണ് ശനിമണ്ഡലം. ഇവിടെ മറുക് ഉണ്ടാകുന്നവർക്ക് വിവാഹം വൈകിയേ ഭവിക്കൂ. പങ്കാളിയുമായി യോജിച്ച് പോകാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്ന ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമാവില്ല.

 

മോതിരവിരലിന് താഴെ മറുക് വന്നാൽ...

 

ഹൃദയ രേഖയ്ക്ക് മുകളിൽ മോതിരവിരലിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സൂര്യമണ്ഡലം. ഇവിടെ മറുക് ഉള്ളവർ ചുറ്റുമുള്ളവരുടെ പ്രവർത്തികൾ മൂലം പഴി കേൾക്കേണ്ടിവരുന്നവരാണ്.മറ്റുള്ളവരുടെ പരുഷമായ പെരുമാറ്റം ഇക്കൂട്ടർക്ക് സ്ഥിരമായി നേരിടേണ്ടി വരും.

 

ചെറുവിരലിന്റെ താഴെ മറുക് ഉണ്ടായാൽ...

 

ചെറു വിരലിന് താഴെ മറുകുള്ളവർക്ക് ഭൗതികമായും വൈകാരികമായുമുള്ള നഷ്ടങ്ങൾ അപ്രതീക്ഷിതമായി വന്ന് ചേരാനുള്ള സാധ്യത കൂടുതലാണ്. വിവാഹ യോഗം വൈകാൻ സാധ്യതയുണ്ട്. 

English Summary : Mole near on Finger tells Your Future

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com