ADVERTISEMENT

ഉത്രാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019 ൽ തൊഴിൽ രംഗങ്ങളിലും വ്യാപാര വിപണന വിതരണ മേഖലകളിലും ഉണ്ടായിരുന്ന അസ്ഥിരത മാറി നവംബർ മാസം മുതൽ ലക്ഷ്യപ്രാപ്തിയിലെത്തുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. തന്മൂലം സാമ്പത്തികനേട്ടം കൈവരുവാനും കഴിഞ്ഞ വര്‍ഷത്തെ നഷ്ടത്തിനെ പരിഹരിക്കത്തക്ക വിധത്തിലുള്ള അനുഭവം ഉണ്ടാകുവാനും ഇടയുണ്ട് .പുതിയ  ബൃഹത്പദ്ധതികൾ വിഭാവനം ചെയ്യുവാനും ഏറ്റെടുക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനടക്കം ഈ വർഷം യോഗമുണ്ട്. 

 

ചികിത്സ ഫലിക്കുന്നതു വഴി സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. മക്കളുടെ ഭാഗത്തു നിന്നും അനുകൂലമായിട്ടുള്ള സംരക്ഷണം വന്നുചേരുന്നതുവഴി വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാഹചര്യങ്ങളുണ്ടാവാം. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. ആഗ്രഹിക്കുന്നതിലുപരി വിജയം എല്ലാ മേഖലകളിലും വന്നുചേരുന്നതുവഴി കക്ഷിരാഷ്ട്രീയ മത്സരങ്ങൾ, കലാകായിക മത്സരങ്ങൾ, പരീക്ഷ, ഇന്റർവ്യൂ മുതലായവയിലെല്ലാം വിജയം കൈവരിക്കുവാനുള്ള യോഗം കാണുന്നു. 

 

വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് അനുബന്ധമായിട്ടുള്ള സ്ഥാപനം തുടങ്ങുക അഥവാ ഉള്ളതിന്റെ ധ്രുവീകരണം തുടങ്ങീ എന്തൊക്കെ മനസ്സിൽ ഉദ്ദേശിക്കുന്നുവോ അത് അതേപോലെത്തന്നെ അനുകൂലമാക്കിത്തീർക്കുവാൻ സാധ്യതയുണ്ട്. ഉദരനീർദോഷ രോഗപീഡകൾ, വയറിനസുഖവും നീർക്കെട്ടും ഉണ്ടാകുന്നതുവഴി ചില ദിവസങ്ങളിൽ വിമുഖത അനുഭവപ്പെടുവാനുള്ള യോഗം ഉണ്ടെങ്കിൽപോലും ഭക്ഷണക്രമീകരണവും യോഗയും പ്രാണായാമവും വ്യായാമമുറകളൊക്കെ ശീലിക്കുന്ന പക്ഷം വിമുഖത നീങ്ങി ഉന്മേഷത്തോടെ പ്രവർത്തിക്കാനിടയുണ്ട് . 

 

സഹോദരങ്ങൾക്ക് സാമ്പത്തികമായിട്ടുള്ള സഹായം ചെയ്യേണ്ടതായ സാഹചര്യം വന്നുചേരും. മറ്റു ചിലർക്ക് സഹോദരങ്ങളിൽ നിന്നും സഹായം  വന്നുചേരുന്നതിനാൽ ആശ്വാസത്തിനു യോഗം കാണുന്നുണ്ട്. ആഗ്രഹിക്കുന്ന വിദേശയാത്ര സഫലമാകും. നിശ്ചയിച്ച കാര്യങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. ജീവിത നിലവാരം വർധിക്കും. ഈ വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ നിലവിലുള്ള ഗൃഹത്തിനു പുറമേ മറ്റൊരു ഗൃഹം വാങ്ങിക്കുവാനുള്ള സാഹചര്യങ്ങൾ സുഹൃത്തുക്കൾ മുഖാന്തിരം വന്നുചേരുവാനുള്ള യോഗമുണ്ട്. പ്രാരംഭത്തിൽ അതൊന്നും വേണ്ട എന്നൊരു തോന്നലൊക്കെ ഉണ്ടാകുമെങ്കിലും ആ ഗൃഹം കണ്ടുകഴിയുമ്പോൾ അല്പം പണം കടം വാങ്ങിക്കൊണ്ട് അത് വാങ്ങിക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവാം .നവംബറിനു മുൻപു തന്നെ അത് രജിസ്ട്രേഷൻ നടത്തുവാനും രേഖാപരമായിട്ട് സാധ്യതയുണ്ട്.

 

വിരോധികളായിരുന്ന പലരും അനുകൂലമായി തീരുന്നതുവഴി ആശ്വാസകരമായിട്ടുള്ള അന്തരീക്ഷം സംജാതമാകും. എന്നാൽ അവരുടെ സ്വാർഥതാൽപര്യങ്ങളെ പറ്റി ഒരു പുനർചിന്തനം ചെയ്യുന്നത് നന്നായിരിക്കും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന പ്രവർത്തനമണ്ഡലങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കും. പുണ്യതീർഥയാത്രകൾ മംഗളകരമാക്കിത്തീർക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാവും. വസ്തു വാഹന ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തികമായിട്ടുള്ള പുരോഗതി ഉണ്ടാകുന്നതുവഴി ഏതൊരു കാര്യത്തേയും വളരെ മനസമാധാനത്തോടുകൂടി അനുവർത്തിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സഹകരിക്കുന്നതിനാൽ മാതാപിതാക്കളിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. സഹജമായിട്ടുള്ള കഴിവുകൾക്ക് അംഗീകാരം ലഭിക്കുവാനുള്ള സാധ്യത കാണുന്നു. 

 

അധാർമ്മികമായിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നും ആത്മാർഥ സുഹൃത്തിനെ രക്ഷപ്പെടുത്തുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുവാൻ സാധ്യതയുണ്ട്. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന പുത്രപൗത്രാദികളുടെ സമീപനം സമാധാനത്തിനും സ്വസ്ഥതയ്ക്കും വഴിയൊരുക്കുവാനുള്ള യോഗം കാണുന്നു. കാർഷികമായിട്ടുള്ള മേഖലകളിൽ നിന്നും ആദായം വർധിക്കുന്നതു വഴി നിലവിലുള്ള പ്രസ്ഥാനം വിപുലമാക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. 

 

പൊതുവേ ഉത്രാടം നക്ഷത്രക്കാർക്ക്  ആരോഗ്യപരമായിട്ടുള്ള  ആശങ്കയൊക്കെ ഒഴിഞ്ഞുമാറി എല്ലാ  മേഖലകളിലും  അനുകൂലമായ  വിജയം ആഗ്രഹിക്കുന്നതിലുപരി വന്നുചേരുവാനുള്ള സാധ്യത ഉണ്ട്.  കുടുംബപരമായും ദേഹപരമായും തൊഴിൽപരമായിട്ടുള്ള മേഖലകളിലെല്ലാം അനുകൂല സാഹചര്യങ്ങൾ എല്ലാ പ്രകാരത്തിലും വന്നുചേരുവാൻ 2019 ൽ യോഗം കാണുന്നു.  

 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com