സ്വർണാഭരണ രംഗത്തെ പ്രതിസന്ധി മറികടക്കാൻ കൂട്ടായ മുന്നേറ്റം വേണം: ടി.എസ്. കല്യാണരാമൻ

Mail This Article
തൃശൂർ ∙ സ്വർണാഭരണ വ്യവസായം ഒട്ടേറെ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി മറികടക്കാൻ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്നും കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്.കല്യാണരാമൻ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ, ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ എന്നീ സംഘടനകളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നേതാക്കൾക്കു നൽകിയ സ്വീകരണ സമ്മേളനവും ദേശീയ ജ്വല്ലറി കോൺക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനയുടെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ്, വർക്കിങ് പ്രസിഡന്റ് അയമു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറിമാരായ ബി.പ്രേമാനന്ദ്, എം.വിനീത്, ചെയർമാൻ രാജേഷ് റോക്ക്ഡേ, വൈസ് ചെയർമാൻ അവിനാഷ് ഗുപ്ത, ജിജെഇപിസി റീജനൽ ചെയർമാൻ മഹേന്ദ്ര കുമാർ തായൽ, ഗോൾഡ് പാനൽ കൺവീനർ കെ.ശ്രീനിവാസൻ, കോ-കൺവീനർ മൻസൂക്ക് കോത്താരി, ജയന്തിലാൽ ചെല്ലാനി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ.കെ.നിഷാദ്, ഗൗരവ് ഇസാർ, ശാന്തകുമാർ, വർഗീസ് ആലുക്കാസ് എന്നിവർ പ്രസംഗിച്ചു.